ഒന്നുമറിയാതെ 2 [പേരില്ലാത്തവൻ] 173

 

ഞാൻ : അല്ല ബാക്കിയുള്ളവർ എവിടെ?

 

സഞ്ജു : അവന്മാർ ഇപ്പൊ ഇറങ്ങിയതേ ഉള്ളു. നേരെ ഗ്രൗണ്ടിലേക്ക് പോയിട്ടുണ്ട് അല്ല നീ വരുന്നില്ലേ?

 

ഞാൻ : ഞങ്ങൾ സാദാരണ വരുന്ന സമയത്ത് എത്തിക്കൊള്ളാം.

 

സഞ്ജു : ഹ്മ്മ് രണ്ടും കെടന്നു കൂടുതൽ ചുറ്റികളിക്കണ്ടു പെട്ടെന്നു എത്തിക്കോ.

 

അമൽ : അഹ്.

 

അപ്പോൾത്തേക്കും 2 സർബത്ത് എത്തി. അതും കുടിച്ചു സംസാരിച്ചിരുന്നപ്പോഴാണ് അതിലെ പോയ ബസ് ഇൽ വലിഞ്ഞു കയറി മറ്റേ രണ്ടെണ്ണം പോണു. വേറെആരും അല്ല മിയയും നയനയും. കഷ്ടപ്പെട്ട് എന്തിവലിഞ്ഞു ടാറ്റാ ഒക്കെ കാട്ടുനിണ്ട്.

 

 

 

 

സഞ്ജു : എടാ നിങ്ങൾക്ക് +1 സയൻസ് ലെ എല്ലാരേയും പരിചയം ഉണ്ടല്ലേ?

 

അമൽ : അങ്ങനെ എല്ലാരേം ഒന്നും ഇല്ല കൊറച്ചു പേരെ. എന്ത് പറ്റി പെട്ടെന്ന് 🤭 വല്ല വള്ളിയെയും നോക്കി വെച്ചിട്ടുണ്ടോ?

 

സഞ്ജു : വള്ളിയൊന്നും അല്ല പിന്നെ ഇത് എനിക്കല്ല കാർത്തിക്നാണ്. അവൻ ഇന്നലെ ഏതോ ഒരു പെണ്ണിന് ഇൻസ്റ്റൽ മെസ്സേജ് അയച്ചു എന്നൊക്കെ പറഞ്ഞു. കാണാൻ നല്ല കുട്ടിയാണുന്നൊക്കെ ആണ് പറയുന്നത്

 

 

 

 

ഈ കാർത്തിക് ന്നു പറയുന്നവൻ ഭൂലോക പെഴ ആണ്. എന്നുവെച്ചാൽ നിങ്ങൾ ഉദ്ദേശിക്കുന്ന രീതിയിൽ അല്ല ഒരു കാട്ടുകോഴി എന്നൊക്കെ പറയില്ലേ.

 

 

 

 

ഞാൻ : ഏതാണാവോ ആ പാവം പിടിച്ച കൊച്ചു🙄

 

സഞ്ജു : എന്തോ റീനു എന്നൊക്കെയാണ് പറഞ്ഞെ, അറിയില്ല?

 

അമൽ : ഓഹ് ഓഹ് അവളാണോ… എടാ നിനക്ക് അറിയില്ലേ നമ്മുടെ ക്ലാസ്സിലെ പിള്ളേർ ഒക്കെ പറയണത് കേൾകാം ഭയങ്കര ജാട ആണ് അഹങ്കാരം ആണെന്നൊക്കെ. ഏതോ ഒരുത്തൻ പ്രൊപ്പോസ് ചെയ്തപ്പോ കംപ്ലയിന്റ് ഒക്കെ കൊടുത്ത ടീം ആണ്.

 

ഞാൻ : ആഹ് ഞാനും കേട്ടായിരുന്നു.. പക്ഷെ ഇതുവരെ കണ്ടിട്ടില്ല കക്ഷിയെ.

 

സഞ്ജു : എന്തായാലും നന്നായി വൈകാൻഡ് ആ കാർത്തിക്ക് രണ്ടെണ്ണം കിട്ടുമെന്ന് ഉറപ്പായി. ഇന്നെന്തായാലും ചെന്ന് ഒരു മുന്നറിയിപ്പ് കൊടുക്കണം.

 

അമൽ : അതാണ് നല്ലത്.

 

സഞ്ജു : എടാ എന്നാ ശെരി ഏട്ടൻ കൊണ്ടുവരാൻ ഇപ്പോ വരും. നിങ്ങൾ പെട്ടെന്നു ഗ്രൗണ്ടലേക്ക് വന്ന മതി.

 

ഞാൻ : എന്നാ ശെരി ഞങ്ങൾ അടുത്ത ബസ് ൽ തന്നെ വരാ.

 

 

 

 

അതും പറഞ്ഞു ഞാനും അമലും ബസ് സ്റ്റോപ്പ്ലേക്ക് നടന്നു. അവിടെ രണ്ടു പെൺകുട്ടികൾ നിൽക്കുന്നുണ്ട്. കണ്ടിട്ട് സയൻസിലെ ആണെന്ന്തോന്നുന്നു. വേറെ ആരെയും കാണാൻ ഇല്ല. ഒക്കെ മറ്റേ ബസ് ൽ പോയിക്കാണും.

 

ഞങ്ങൾ രണ്ടും ഒന്നും മിണ്ടാതെ അവരുടെ കുറച്ചപ്പുറത്തു മാറി നിന്നു.

3 Comments

Add a Comment
  1. Bro അപരാചിതൻ ഫുൾ സ്റ്റോറി കിട്ടാൻഎന്തേലും വഴി ഒണ്ടോ plzz replay 😒

  2. Bro അപരാചിതൻ ഫുൾ സ്റ്റോറി കിട്ടാൻഎന്തേലും വഴി ഒണ്ടോ plzz replay 😒

  3. മിസ്റ്റർ,. ബ്രോ മച്ചാനെ,.. ഈ siteൽ കഥയിട്ട് ‘like & coment’ കിട്ടും/വരും എന്ന് നിങ്ങൾ നോക്കണ്ട, ഒന്ന് രണ്ട് വർഷം മുൻപ് വരെ ഈ siteൽ ഒരു കഥയിട്ടാൽ നല്ല like/coment കിട്ടുമായിരുന്നു, ഇപ്പോൾ ഇവിടെ viewers കുറവാണ്, അതുകൊണ്ട് ഈ കഥതന്നെ താങ്കൾ kkstoriesൽ പബ്ലിഷ് ചെയ്ത് നോക്ക് അപ്പോൾ മനസ്സിലാവും മാറ്റം, എല്ലാവർക്കും ഒരു വിചാരമുണ്ട് ആ siteൽ ‘sex stories’ മാത്രമേ ഹിറ്റ്‌ ആകുകയുള്ളു എന്ന്, എന്നാൽ അത് തെറ്റായ ചിന്തയാണ് ഇങ്ങനെയുള്ള love സ്റ്റോറീസും അവിടെ വമ്പൻ ഹിറ്റുകളാണ്.. അതുകൊണ്ട് kk യിൽ post ചെയ്യൂ..

Leave a Reply

Your email address will not be published. Required fields are marked *