വൈകുന്നേരം ഹരിയേട്ടനെ കണ്ടു ഒരു സോറി പറയാം എന്നു വിചാരിച്ചു ചന്ദന ഹരിയുടെ വീട്ടിലേക്കു ചെന്നെങ്കിലും ഹരി അവിടെ ഉണ്ടായിരുന്നില്ല
“” ചന്ദനെ നാളെ രാവിലെ അമ്പലത്തിൽ പോവാട്ടോ ഇതാ ഇതുടുത്തു വേണംട്ടോ വരാൻ “”എന്നും പറഞ്ഞു ഹരിത ഒരു പൊതി കൂടി ചന്ദനയുടെ കയ്യിൽ കൊടുത്തു..
“”മോൾക് ഇഷ്ടാവോന്നു അറീല്ല കുട്ട്യോൾക്ക് ഓണ കോടി എടുത്തപ്പോ മോൽക്കൂടെ ഒരു ദാവണി എടുക്കാൻ ഞാൻ പറഞ്ഞതാ സെലെൿഷൻ ഒക്കെ ഹരിയുടേത് ആണ്.. മോള് ഇട്ടു നോക്കു പാകം ആകുന്നില്ലാച്ചാ തിരിച്ചു കൊടുക്കാം.. “” സരസ്വതി അമ്മ പറഞ്ഞു
ചന്ദനയ്ക്ക് അതൊക്കെ പുതിയ അനുഭവങ്ങൾ ആയിരുന്നു ഓണക്കോടി യും അതും ദാവണിയും ഒക്കെ…ദാവണി ഹരിയേട്ടന്റെ സെലെക്ഷൻ ആണെന്നറിഞ്ഞ അവൾക്കു വല്ലാത്തൊരു സന്തോഷം തോന്നി കൂടെ ചെറിയൊരു നാണവും.. ഇതെടുക്കുമ്പോ എന്തായാലും തന്നെ ഓർത്തിട്ടുണ്ടാവണം അല്ലതെങ്ങനെ അളവ് കിട്ടും… എന്താണെങ്കിലും കുളിച്ചിട്ടു ഇട്ടു നോക്കണം… അവൾ വീട്ടിലേക്കു നടക്കുമ്പോൾ അതാണ് ചിന്തിച്ചത്
വീട്ടിലെത്തി അച്ഛനെയും അമ്മയെയും ഡ്രസ്സ് കാണിച്ചു.. അവർക്ക് ഇഷ്ടമായി
“”അല്ല മോളെ പണ്ടൊരിക്കൽ ദാവണി ഉടുക്കാൻ പറഞ്ഞപ്പോൾ മോളെന്താ പറഞ്ഞത് അതൊക്കെ ഓണം കേറാ മൂലയിലെ ഡ്രസ്സ് ആണെന്നല്ലേ… ഇപ്പോ ഇതെങ്ങനെ “” ചെറിയൊരു ചിരിയോടെ വിശ്വൻ ചോദിച്ചു..
“”അതേ ചേരയെ തിന്നുന്ന നാട്ടിലെത്തിയാൽ നടു കഷ്ണം തിന്നണം എന്നല്ലേ അച്ഛൻ പറഞ്ഞു തന്നേക്കുന്നതു “”
“”ഇതു നിങ്ങടെ മോളു ചേരയെ മുഴുവനോടെ തിന്നും എന്നാ തോന്നണേ “” വിശ്വന് ചായ കൊണ്ടു കൊടുക്കുന്നതിനിടയിൽ പ്രമീള ചിരിച്ചു കൊണ്ട് പറഞ്ഞു..
“”പോ അമ്മേ…””പ്രമീളയെ കൊഞ്ഞനം കുത്തി കാണിച്ച ശേഷം ചന്ദന അവളുടെ മുറിയിലേക് ഓടി..
പച്ച നിറമുള്ള ദാവണിയുടുത്തു കണ്ണാടിക് മുന്നിൽ നിന്നവൾ തിരിഞ്ഞും മറിഞ്ഞും നോക്കി.. ആ നിറത്തിൽ അവളുടെ നിറം എടുത്തു കാണിച്ചു… അളവെടുത്തു തയ്ച്ച പോലെ കൃത്യം ആയിരുന്നു അതു.. അതാണ് അവളെ അത്ഭുത പെടുത്തിയത്..
“”അച്ഛാ ഹരിതേച്ചിയുടെ കുട്ടികൾക്കു ഓണ കോടി എടുക്കാൻ പോകുമ്പോ എന്നെയും കൂട്ടണേ.. ”കിടക്കാൻ പോകുന്നതിനു മുൻപേ അവൾ അച്ഛനെ ഓർമിപ്പിച്ചു
“”എന്താ മോൾക് എന്തേലും എടുക്കാനുണ്ടോ.. “”
“”ഉണ്ട് അച്ഛാ എനിക്ക് എടുക്കാനുണ്ട്.. “”
മറുപടി പറഞ്ഞ ശേഷം അവൾ മുറിയിലേക്കു പോയി..
അമ്പലത്തിൽ പോകേണ്ടത് കൊണ്ട് ചന്ദന രാവിലെ തന്നെ എഴുന്നേറ്റു…ഇരുട്ട് മാറി വരുന്നതെ ഉണ്ടായിരുന്നുള്ളു ജനൽ പാളികൾ തുറന്നപ്പോൾ തണുത്ത കാറ്റു മുറിക്കുള്ളിലേക് അരിച്ചെത്തി പുറത്തു നല്ല മഞ്ഞു വീഴ്ചയുണ്ട് ജനൽ ഗ്ലാസിൽ പറ്റി പിടിച്ചിരിക്കുന്ന ജല കണങ്ങൾ പതിയെ താഴേക്കു ഉരുണ്ട് വീണു പിന്നിലെ തൊടിയിൽ പൂത്ത മുല്ലപ്പൂവിന്റെ ഗന്ധവും വഹിചെത്തിയ കാറ്റ് അവളെ കടന്നു പോയി.. തോർത്തും സോപ്പും മാറാനുള്ള ദാവണിയും കയ്യിൽ എടുത്തു അവൾ വടക്കേപുറത്തേക് നടന്നു അവിടെയാണ് ചുറ്റും കൽപ്പടവുകൾ ഉള്ള കുളം.. അതിനു കുളപ്പുരയും ഉണ്ട്..
രാവിലെ കുളത്തിൽ കുളിക്കാൻ പോകുന്നത് കണ്ടാൽ അമ്മ വഴക്ക് പറയും അതു കൊണ്ട് തന്നെ വളരെ പതിയെ ആണ് ഫ്രണ്ട് ഡോർ തുറന്നു പുറത്തിറങ്ങിയത് ഹരിയേട്ടന്റെ റൂമിൽ വെളിച്ചം കണ്ടു..
Story Romba Pudichirukku nandhappy ?????????????????
Ayyo sorry Reshma sis ithu pettennu avante anennu karuthi poi ???????
കോണ്ഗ്രട്സ് ചേച്ചീ???
രേഷ്മ ചേച്ചി
കഥ ഇപ്പോൾ ആണ് വായിക്കാൻ സാധിച്ചത് സോറി
തുടക്കം മുതൽ ഒടുക്കം വരെ നല്ലൊരു ഫീൽ ഗുഡ് വൈബ് ഉണ്ടായിരുന്നു
ഗ്രാമീണ ഭംഗി വിളിച്ചോതുന്ന ആ മനോഹരമായ എഴുത്ത് ഒരുപാട് ഇഷ്ടമായി ഒരു സിംഗിൾ സ്റ്റോറി കുറച്ചു പേജസ് വച്ചു ഓണവും പ്രണയവും ഒരുപോലെ നൽകി
വാക്കുകൾ അതിമനോഹരം ആയിരുന്നു ഓരോ ഫ്രെയിം പോലും മനസ്സിൽ കാണാൻ സാധിക്കുന്ന വിധത്തിൽ
ഇത് ആദ്യമായി എഴുതി എന്ന് ഞാൻ വിശ്വസിക്കുന്നില്ല
ഹരിയെയും ചന്ദനയെയും ഒരുപാട് ഇഷ്ടമായി
By
അജയ്
ഈ മണ്ണിനോടുള്ള നൊസ്റ്റാൾജിയ
അനുരാഗത്തി നിയോഗങ്ങൾ
സമൂഹത്തിനോടുള്ള ഒരു മേസേജ്
ഓണ ഓർമ്മകൾ
പിന്നെ ആഗ്രഹ സഫലീകരണത്തിൻ്റെ നന്ദൻbro യുടെ കൈയ്യെപ്പ് ചാലിച്ച് ഹും ഹും?? വരികൾ
എല്ലാം നന്നായിട്ടുണ്ട് രേഷ്മ പെങ്ങളെ ????
ചേട്ടൻ/ചേച്ചി…
കഥ വായിച്ചു.. തുടക്കം മുതൽ നല്ല ഫീൽ ഉണ്ടായിരുന്നു…
കഥ ഇഷ്ട്ടമായിട്ടാ… ❣️❣️❣️
കഥ അടിപൊളിയായിട്ടുണ്ട് ചേച്ചി.
ഇഷ്ടപ്പെട്ടു പേര് മാറിയത് മാത്രേ ഒര് പ്രശ്നമായിട്ട് തോന്നിയുള്ളു ♥️
ഹ്മ്മ് കൈ വിട്ടുപോയ ആയുധവും സബ്മിട് ചെയ്ത സ്റ്റോറിയും തിരിച്ചെടുക്കാൻ പറ്റില്ലല്ലോ Ly. കഥ ഇഷ്ടായി എന്നറിഞ്ഞതിൽ ഒരുപാട് നന്ദി
ഹ ഹ?? അത് എനിക്ക് ഇഷ്ടപ്പെട്ടു
ആ വെഷമം എനിക്ക് മനസ്സിലാകും ചേച്ചി
ഹായ് രേഷ്മ.. ഈ കഥ വളരെ അധികം ഇഷ്ടപ്പെട്ടു… നല്ല ഒരു പ്രണയം കഥയാക്കി കൺമുമ്പിൽ കാണിച്ചു തന്ന ഫീൽ ആണ് ഉണ്ടായത്…
ഇത് നന്ദൻ ആണോ രേഷ്മ ആണോ അതോ രണ്ടും ഒരാളാണോ എന്നു അറിയില്ല. വെവ്വേറെ ആളുകൾ ആണെങ്കിൽ ഞാൻ ഇങ്ങനെ പറഞ്ഞതിൽ ക്ഷമ ചോദിക്കുന്നു…
ഇനിയും ഇതുപോലെ നല്ല നല്ല കഥകൾ എഴുതുവാൻ സാധിക്കട്ടെ… അടുത്ത കഥക്കായി കാത്തിരിക്കുന്നു…
അയ്യോ എന്തിനാ ക്ഷമ ഒക്കെ.. ഞാൻ രേഷ്മ തന്നെ ആണ്.. നന്ദനും ഈ കഥയിൽ കൈ വെച്ചിട്ടുണ്ട്. (കുഴപ്പമുള്ള ഭാഗം ഒക്കെ അങ്ങേർക്കു ഡെഡിക്കേറ്റ് ചെയ്യുന്നു )???
അതുശരി അപ്പോൾ വാമഭാഗം ആണ്… കഥ നന്നായിട്ടുണ്ട് കേട്ടോ… നന്ദനോട് അന്വേഷണം പറഞ്ഞോളോ… എന്റെ വൈഫ് നന്ദന് ഒരു പണിയും കൂടി കൊടുക്കുന്നുണ്ട് എന്നു പറഞ്ഞോളോ..
അങ്ങനെ ആണേലും അല്ലേലും കഥ super ? ???
നന്ദി രാജീവ് ചേട്ടാ ?
നല്ല രസമുള്ള കഥ..!!
നന്നായി അവതരിപ്പിച്ചു.. ജ്യോതി , ചന്ദന ആയത് എല്ലാരും പറഞ്ഞതും ചേച്ചി കൊടുത്ത റീപ്ലൈയും കണ്ടു..അതിനിയും ആവർത്തിക്കുന്നില്ല..!!
വേറെ നന്നായി തന്നെയാണ് തോന്നിയത്..തുടർന്നും കഥകളുമായി വരിക❤️
(അക്ഷരപിശാചുകൾ കൂടി അടുത്ത കഥയിൽ ശ്രദ്ധിക്കണെ..!)
ഹായ് നീൽ,
എനിക്ക് മലയാളം എഴുതാൻ കംഫർട് മൊബൈൽ ആണ് ഇതു ലാപ്ടോപ്പിൽ തന്നെ എഴുതിയത് ആണ് അതു കൊണ്ടു തന്നെ അക്ഷര പിശാചുക്കൾ കടന്നു കൂടി.. അടുത്ത പ്രാവശ്യം ശെരിയാക്കാം. ഇഷ്ടമായെന്നു അറിഞ്ഞതിൽ സന്തോഷം
ഈ ഓണത്തിന് വന്ന കഥകളിൽ മികച്ച രചന, തുടക്കം മുതൽ ഫീൽ നിലനിർത്തിയ കഥ, ചന്ദന ജ്യോതിയായി മാറിയ കഥ മാത്രം മനസ്സിലായില്ല, അഭിനന്ദനങ്ങൾ…
നന്ദി ജ്വാല.
കഥ മുഴുവൻ എഴുതിയത് നായികയുടെ പേര് ജ്യോതി എന്നായിരുന്നു പിന്നീട് വായിച്ചു ഹരിനന്ദൻ എന്ന പേരിന് ചന്ദന മാച്ച് ആവും എന്നു തോന്നി വേർഡ് ഫയലിൽ ജ്യോതി റീപ്ലേസ് ചെയ്തു ചന്ദന കൊടുത്തെങ്കിലും എല്ലായിടത്തും മാറിയില്ല.. അങ്ങനെ പറ്റി പോയതാണ്. വായനയുടെ ഇടയിൽ പേര് മാറി വന്നതു കല്ലുകടി ആണെന്ന് അറിയാം. അതിനു സോറി
Wow
Thank you ?
എല്ലാരും പറയുന്ന പോലെ
‘ആ ആൾ’ തന്നെയാണോ
…..ന്ദാ??????
എന്തായാലും സദ്യയ്ക്ക്
അവസാനം വിളമ്പുന്ന
അതിമധുരം കിനിയുന്ന പായസം
പോലെ ഉണ്ട് കെട്ടോ!
എന്താ? ?????താങ്ക്യു
Chechi(chetta)?. Katha super. Chandanayum hariyum sugamayi 100varsham jeevikatte.
Nalla feel good story . Adutha kathakyayi waiting nandetta❤️❤️
ഹ ഹ..nandhetta messege for you
കഥ ഇഷ്ടം ആയതിൽ നന്ദി കേട്ടോ രാഗെന്തു.
??
Nalloru feel ulla kadhaa ..
Enik orupaad ishtaaayi …
Edhaa ente vaaga ???. … ???
??നന്ദി ഷാന
രേഷ്മരേഷ്മSeptember 8, 2020 at 9:40 am
നായികയുടെ പേര് ചന്ദന എന്നു തന്നെ ആണ്.ജ്യോതി എന്ന പേര് വെച്ച് ആണ് കഥ പൂർത്തി ആക്കിയത് പിന്നെ ഹരിനന്ദൻ എന്ന പേരിനൊപ്പം ചന്ദന എന്ന പേര് ചേരും എന്നു തോന്നിയപ്പോൾ മാറ്റി സബ്മിട് ചെയ്തു കഴിഞ്ഞാണ് പേര് എല്ലായിടത്തും മാറിയില്ല എന്നു കണ്ടത്.
####
ഓക്കേ ?
എന്താ അഭിനയം,????
ഉലകനായകനും തൊട്ടുപോകുമല്ലോ ????
Renee zellweger നെ തോൽപിക്കണം എന്നിട്ടു അടുത്ത ഓസ്കാർ അടിച്ചെടുക്കണം
ഡോ കള്ള.. അഭിനയം മതിയാക്കിക്കോ ???
??
കഥ കൊള്ളാം.. പക്ഷെ നായികയുടെ പേര് ഇടയ്ക്ക് മാറിപ്പോയി
Ho…നന്ദന് കഥ എഴുതിയില്ല????
???
നന്ദൻ ചേട്ടാ… നിങ്ങൾ എഴുതിയത് ആണോ ഇത്… ആ എഴുത്തിലെ ഫ്ലോ… ആ വരികൾ… അതെല്ലാം ചേട്ടന്റെ സ്റ്റൈൽ ആണല്ലോ… കഥ മുഴുവൻ ആക്കിയില്ല… ബാക്കി പിന്നെ പറയാം ?
ചേട്ടാ matti ചേച്ചി എന്ന് aakkikko
ആ കഷ്മലൻ തന്നെയാ ഇത് എഴുതിയെ.. അനുപല്ലവി ജന്മനിയോഗം അതൊക്കെ വായിച്ചപ്പോൾ തോന്നിയ അതെ ഫീൽ ❤️❤️❤️❤️.. അപ്പോൾ ചേട്ടൻ തന്നെയാ ????
ചേട്ടന് ആണോ ചേച്ചി ആണോ..ആർക്കറിയാം…ഇനി chettan ശരിക്കും ചേച്ചി aanengilo ???
ഇത് ആ കാട്ടു കള്ളൻ ആണ്… 100% ഉറപ്പ് ?
???
രാജീവ് ചേട്ടാ ചേട്ടൻ ചേട്ടനും ചേച്ചി ചേച്ചിയും ആണ്
നന്ദേട്ടൻ അല്ല രേഷ്മേച്ചി ആണ് ?
ഡാ(ഡീ) കള്ള തീരുമാലീ???
പെരുമാറ്റിയാല് കണ്ടുപിടിക്കില്ലാന്നു വെച്ചോ,??? അതോ ഇനി ഇതാണോ സ്ഥായീ ഭാവം ???
അതേ, പറഞ്ഞ പോലെ ഓണം കുറവും ഓണക്കളി കൂടുതലുമല്ല കേട്ടോ. ഓണം സന്തോഷത്തിന്റ്റെ, സമാധാനത്തിന്റ്റെ, സാഹോദര്യത്തിന്റ്റെ, സമൃദ്ധിയുടെയെല്ലാം ഉത്സവമല്ലേ, അപ്പോ ചില ഓണക്കഥകള് ഇങ്ങനെയുമാവാം ???
കഥ അടിപൊളിയായിരിന്ന്… പച്ചേങ്കി, കോപ്പി പേസ്റ്റ് ചെയ്തപ്പോ അല്പം വശപ്പിശകായി..
*****************
എന്താ മോളെ.. വിശ്വൻ ചന്ദനയെ നോക്കി.
“”ഒന്നുമില്ല അച്ഛാ .. “” ജ്യോതി മറുപടി പറഞ്ഞു..
ജ്യോതിയുടെ കൈ ഹരിയുടെ കഴുത്തിലൂടെ ചുറ്റി പിടിച്ചിരുന്നു
*****************
ശരിക്കും കഥാ നായികയുടെ പേരെന്താ? ???
പിന്നെ കുറച്ചധികം അക്ഷരതെറ്റുകളും, അത് തീരെ പ്രതീക്ഷിച്ചില്ല ???
പാല്പ്പായസമാണേലും ഇങ്ങനത്തെ അല്കുല്ത്ത് വന്നു വീണാല് അറിയാലോ ..???
ഹരി, അതെനിക്ക് വളരെ ഇഷ്ടമുള്ള പേരാ. ഹരിയേട്ടാന്നുള്ള വിളി അതെലേറെ ഇസ്തം ??????
വേറെയൊന്നും പറയാനില്ല .. ഒരുപാട് ഇഷ്ടവും സ്നേഹവും മാത്രം
???
ഋഷി ബിന് അല് അച്ഛന് ബിന് അല് അപ്പൂപ്പന് ???
നായികയുടെ പേര് ചന്ദന എന്നു തന്നെ ആണ്.ജ്യോതി എന്ന പേര് വെച്ച് ആണ് കഥ പൂർത്തി ആക്കിയത് പിന്നെ ഹരിനന്ദൻ എന്ന പേരിനൊപ്പം ചന്ദന എന്ന പേര് ചേരും എന്നു തോന്നിയപ്പോൾ മാറ്റി സബ്മിട് ചെയ്തു കഴിഞ്ഞാണ് പേര് എല്ലായിടത്തും മാറിയില്ല എന്നു കണ്ടത്.
ന്റ്റെ പൈഗാനെ ഇതല്ലേ? ആളിതാണോ ???????
അത് തന്നെ..അത് തന്നെ
ഇത് ആണല്ലേ ആ പോൾ ബാർബർ
ഇത് പോള് ബാര്ബര് അല്ല മോനേ, ഇതാണ് നിഗൂഡതകളുടെ രാജ്ഞിയായ ബ്ലാക് വിന്ഡോ ???
അറിയിപ്പ്: അക്ഷരതെറ്റല്ല, ഒരു വിധത്തിലും അറംപറ്റാതിരിക്കാന് അങ്ങനെ തന്നെയെഴുതിയതാണ് ???
അതാരാ?? ?
അടിപൊളി ആയിട്ടുണ്ട്
നന്ദി ജൊനാസ്
വളരെ നന്നായിട്ടുണ്ട്
നല്ല ഫീൽ ഉള്ള മനോഹരമായ ഒരു കഥ
അതെനിക്കും തോന്നി…
ആത്മഗതമാണോ സുഗതാ ???
നന്ദി ഹര്ഷാപ്പി
അയ്യോ
എന്നെ അറിയുവോ…
എനിക്കങ്ങോട്ടു ഓര്മ വരുന്നില്ല
രേഷ്മ എന്നപേരിൽ …
കഥ ഒക്കെ അടിപൊളി ആയിരിക്കുന്നു..
ഫീൽ എന്ന കിടിലൻ ഫീൽ..
….
അതാ രാവിലെ തന്നെ കമന്റ് ഇട്ടത്
എന്റെ വമഭാഗത്തോട് കൂടെ പറയാനുണ്ട് ഇത് വായിക്കാൻ…
പറഞ്ഞോ പറഞ്ഞോ… വാമ ഭാഗത്തോട് വായിച്ചിട് അഭിപ്രായം പറയാൻ പറയണേ