ഓണനിലാവ്‌ [ANANDU A PILLAI] 117

Views : 1910

അപ്പോഴാണ് ചിന്നു കരഞ്ഞോണ്ട് കേറി വന്നത് നോകിയപ്പോ ആദിടെ കയ്യില്‍ ഒരു ആമ്പല്‍ പൂ ഇരിപ്പുണ്ട്.അതിനുവേണ്ടി രണ്ടും കൂടെ വഴക്ക ഇട്ടു കാണും.

എന്തായാലും ചിന്നുന് ഒരു പൂ പറിച് കൊടുക്കാം എന്ന് വിചാരിച്ചു ഞാന്‍ തൊടിയിലോട്ടു നടന്നു .തൊടിടെ വടക്കേ മൂലക്ക് ഒരു കുളം ഉണ്ട്,സത്യം പാഞ്ഞാല്‍ അങ്ങോട്ടെക്ക്  കുട്ടികള്‍ ആര്‍ക്കും പ്രവേശനം ഇല്ല , നല്ല ആഴം ഉള്ള കുളവ…ഈ കൊല്ലം അത് മൂടുന്നെനെപ്പറ്റി അച്ഛന്‍ സംസാരിക്കുന്നെ ഞന്‍ കേട്ടാരുന്നു.

ഞാന്‍ പയ്യെ പൂ പറിക്കാന്‍ കുളത്തിലേക്ക് ഇറങ്ങി ചിന്നുവും ആദിമ് എന്നെ നോക്കി കരക്ക്‌ നിപ്പുണ്ട് .എന്തോ ഒരു ധയിര്യത്തില്‍ ഞാന്‍ അങ്ങ് കുലതിലോട് ഇറങ്ങി.

പെട്ടന്ന് ഒരു ഇടി വെട്ടി  ഞാന്‍ ഞെട്ടി കാലുതെറ്റി  വീണു.

പിള്ളേര്‍ കരക്ക്‌ നിന്ന് കരയാന്‍ തുടങ്ങി.ഞാന്‍ ഒച്ചത്തില്‍ രക്ഷിക്കണേന്നു പറഞ്ഞ കരയുന്നുണ്ട് പക്ഷെ ശബ്ദം പുരതോട്ടു വരുന്നില്ല.

ഞാന്‍ രക്ഷപെടാന്‍ പറ്റാവുന്നത്രേം നോക്കി ഇല്ല പറ്റുന്നില്ല ഞാന്‍ രക്ഷപെടില്ല.എന്നെ രക്ഷിക്കാന്‍ ആരും വരില്ല.

ഇനി ആരേം എനിക്ക് കാണാന്‍ പറ്റില്ല ഇനിം ഒരു ഓണം കൂടി എനിക്ക് കൂടാന്‍ പറ്റില്ല ഇനി ഒന്നുടെ വള്ളതെല്‍ കേറാന്‍ പറ്റില്ല.എല്ലാരും കൂടെ കൂടി ഇരുന്നു സധ്യ ഉണ്ണാന്‍ പറ്റില്ല. അപ്പുചെട്ടനേം അമ്മേം അച്ഛനേം ഒന്നും ഇനിം കാണാന്‍ പറ്റില്ല.എന്റെ കാഴ്ച മറഞ്ഞു തുടങ്ങി കണ്ണില്‍ ഇരുട്ട് കേറി തുടങ്ങി..എല്ലാം പെട്ടന്ന് ഇല്ലാതായത് പോലെ…….

 

അമ്മയുടെ കരച്ചില്‍ കേട്ടാണ് ഞാന്‍ കണ്ണ് തുറന്നത്.ശരീരത്തിന് നല്ല ക്ഷീണം ഉണ്ട്.ഒന്ന് അനങ്ങാന്‍ പോലും പറ്റുന്നില്ല.അച്ഛനും ചെരിയച്ചനും വല്ല്യംമേം അപ്പുചെടനും എല്ലാരും എന്റെ ചുറ്റിനും നിപ്പുണ്ട്.ചിന്നുന്റെം ആധിടെം കൈല്‍ ഓരോ ആമ്പല്‍ പൂ ഇരിക്ക്കുന്നു അവര്‍ എന്നെ നോക്കി ചിരിക്കുന്നുണ്ട്.

ഇല്ല ഞാന്‍ മരിച്ചിട്ടില്ല എന്നെ ആരോ രക്ഷപ്പെടുത്തി.

പതിഞ്ഞ ശബ്ധത്തില്‍ ബുദ്ധിമുട്ടി ഞാന്‍ അമ്മയോട് ചോതിച്ചു ” ആരാ അമ്മെ എന്നെ രക്ഷിച്ചേ ”

“പാണ്ടനാ മോനെ പാണ്ടന രക്ഷിച്ചത്

ഞങ്ങള്‍ വന്നു നോക്കുമ്പോ മോനെ കരക്ക്‌ എടുത്തു ഇട്ടിട്ട അവന്‍ എങ്ങോട്ടോ ഓടിപോവുന്നെ കണ്ടു….

എന്റെ പൊന്നുമോന് ഒന്നും പറ്റില്ലാലോ…”

അമ്മ വീണ്ടും കരയാന്‍ തുട്നഗി അത് പക്ഷെ സന്തോഷത്തിന്റെ കരച്ചില്‍ ആയിരുന്നു.

തൊടിയിലെ കുളം അക്കൊല്ലം തന്നെ മണ്ണിട്ട്‌ മൂടി.

അങ്ങനെ വീണ്ടും പല ഓണക്കാലവും കഴിഞ്ഞു പോയി..

പാണ്ടനെ പിന്നെ പല വട്ടവും ഞാന്‍ കണ്ടു.ഞാന്‍ അടുത്ത ചെക്കുമ്പോ ഒക്കെ അവന്‍ ഓടി മറഞ്ഞു………

Recent Stories

The Author

ANANDU A PILLAI

8 Comments

  1. സുജീഷ് ശിവരാമൻ

    നല്ല കഥ… കൂടുതൽ ഇഷ്ടമായത് പണ്ടനെ ആണ്…. ഇനിയും എഴുതുക…. അടുത്ത കഥക്കായി കാത്തിരിക്കുന്നു…

    1. Thanks bro😍

  2. തുടക്കത്തിൽ പാണ്ടനോട് തോന്നിയ പേടി പിന്നെ സ്നേഹമാവാന്‍ “പാണ്ടനാ മോനെ പാണ്ടന രക്ഷിച്ചത്” ✌ എന്ന ഡയലോഗ് ധാരാളം
    ഇഷ്ടമായി..!!

    1. Thanks💞🥰

  3. ഒറ്റപ്പാലം കാരൻ

    നന്നായിട്ടുണ്ട് ഇനിയും എഴുതുക👍👍👍👍👍

    1. Thanks💞🥰

  4. എല്ലാവരും തിരസ്ക്കരിച്ചവരാകാം ആപത്ത് സമയത്ത് നമ്മൾക്കൊപ്പം ഉണ്ടാകുന്നത്, നന്നായി എഴുതി, ആശംസകൾ…

    1. Thanks🥰💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com