ഓണക്കല്യാണം [ആദിദേവ്] 221

Views : 54764

 

“ഏട്ടാ…”

 

“എന്താ മോളേ?”

 

“ഏട്ടാ അത്…”

അവൾ കിടന്ന് വിക്കി.

 

“നീ ധൈര്യമായിട്ട് പറ പെണ്ണേ…”

ഞാനവൾക്ക് ധൈര്യം പകർന്നു.

 

“അതേ…അതില്ലേ…നമുക്ക് ..നമുക്ക് ഹരിയേട്ടനെക്കൂടി വിളിച്ചാലോ?”

 

“ആ അതുപറ!😆 ചുമ്മാതല്ല പെണ്ണ് കിടന്ന് വിക്കിയത്…”

 

“ആരാ ഏട്ടാ ഈ ഹരിയേട്ടൻ?”

ഇതിനിടയിൽ കിച്ചുവിന് സംശയം.

 

“അത് കിച്ചൂ, ഹരി ഞങ്ങളുടെ അമ്മായീടെ മോനാ… ഇവളുമായി കല്യാണം ഉറപ്പിച്ച് വച്ചിരിക്കുന്നതാ. ഇവളുടെ പഠിപ്പ് കഴിഞ്ഞാൽ ഉടനെ കല്യാണം ഉണ്ടാവും. രണ്ടും തമ്മിൽ പണ്ടേ ഇഷ്ടത്തിലായിരുന്നു…”

 

“ആഹാ..😄”

 

ഇതുകേട്ടതും രാജിയുടെ മുഖം നാണംകൊണ്ട് ചുവന്നുതുടുത്തു. ഞാൻ ഹരിയെ വിളിച്ച് റെഡി ആയി നിക്കാൻ പറഞ്ഞു. ഒരു പത്തു മിനിറ്റ് കൂടി മുന്നോട്ട് പോയാലേ അമ്മായിയുടെ വീടെത്തൂ. അങ്ങോട്ടേക്ക് പോകുന്ന വഴി ഞാൻ രാജിയെ ഒന്നുപറ്റിക്കാമെന്ന് കരുതി പറഞ്ഞു.

 

“രാജിമോളെ… നിങ്ങടെ കല്യാണം കഴിഞ്ഞില്ലല്ലോ.. അതോണ്ട് ഹരി കയറുമ്പോ ഞാൻ പിന്നിലേക്കിരിക്കാം. നീ ഫ്രണ്ടിൽ ഇരുന്നാമതി… റൊമാൻസ് അല്ലേലും നിനക്കിഷ്ടമല്ലല്ലോ…😉😏”

 

അവളുച്ചക്ക് പറഞ്ഞത് ഞാൻ അവളോട് തിരിച്ചുപറഞ്ഞു.

 

“പകപോക്കുവാണല്ലേ😑 കഷ്ടണ്ട് ഏട്ടാ…ഞങ്ങടെ പ്രാക്ക് കിട്ടുംട്ടോ…😕”

 

അയ്യോ വേണ്ടേ… നീ എവിടെയോ ഇരിക്ക്… ഇനി ഞങ്ങക്ക് പ്രാക്ക് കിട്ടണ്ട അല്ലെ കിച്ചൂ?

 

ഇതുംപറഞ്ഞ് ഞാൻ കിച്ചുവിന്റെ തുടയിൽ കൈ വച്ചു. അവൾ പതിയെ കയ്യെടുത്ത് മാറ്റി എന്നെ നോക്കി കണ്ണുരുട്ടി.

Recent Stories

25 Comments

  1. മാലാഖയെ പ്രണയിച്ചവൻ

    സൂപ്പർ കഥ 😻❤️🤩

  2. ശ്ശെടാ ഞാനിത് കാണാനെന്തേ വൈകിയത്..

  3. ഋഷി മൂന്നാമൻ

    ഒരോണക്കഥയായി കൂട്ടാമോ എന്നറിയില്ല, ഓണത്തിനിടയിൽ നടന്നൊരു കല്യാണകഥ എന്ന് പറയാം 😊😊😊

    ഇത് വായിച്ചപ്പോ ഏഴെട്ടു കൊല്ലം മുന്നേകുടുംബം ചോലയിൽ ഒരു സുഹൃത്തിൻറ്റെ കല്യാണത്തിന് പോയ ഓർമ വന്നു . അതും ഒരു തിരുവോണദിവസം. വടക്കേ മലബാറിൽ വിശേഷ ദിവസങ്ങളോടനുബന്ധിച്ചു വളരെ അപൂർവ്വമായേ കല്യാണം പോലത്തെ പരിപാടികളൊക്കെ നടത്തൂ ..

    രസകരമായ കഥയും രസമുള്ള എഴുത്തും ഒഴുക്കുള്ള ഭാഷയും … 😍😍😍

    ചില സ്ഥിരം ക്ളീഷേകൾ ഒഴിവാക്കി ഒന്നൂടെ രസകരമാക്കാമായിരുന്നു .. 🤪🤪🤪

    💖💖💖

  4. കഥ നേരത്തെ വായിച്ചത് കൊണ്ട് കമന്റ് ചെയ്യാൻ വിട്ടു പോയി, നല്ല രസമുള്ള എഴുത്ത്, അവിചാരിതമായി ജീവിതത്തിൽ ഇങ്ങനെ ഒക്കെ കടന്നു വരുമോ? ഇഷ്ടായി എഴുത്ത്, ആശംസകൾ…

  5. Nannaayitund … 👌🏼

  6. സുജീഷ് ശിവരാമൻ

    കഥ അടിപൊളി ആയിട്ടുണ്ട്…. ഇനിയും എഴുതുക… അടുത്ത കഥക്കായി കാത്തിരിക്കുന്നു…

    1. ആദിദേവ്‌

      താങ്ക്സ് സുജീഷ് ബ്രോ….തീർച്ചയായും👍👍

  7. ♨♨ അർജുനൻ പിള്ള ♨♨

    🥰🥰🥰🥰🥰

    1. ആദിദേവ്‌

      💙♥️💙♥️💙♥️

  8. ആദിദേവ് കഥ അടിപൊളിയാണ് കേട്ടോ..

    1. ആദിദേവ്‌

      താങ്ക്സ് നന്ദൻ ബ്രോ💙💙💙

  9. ബ്രോ കഥ അപ്പുറം വായിച്ചു കമന്റ്‌ ഇട്ടിരുന്നു

    സെയിം എഴുതാൻ ഒരുമാടി ഒരേ കഥയ്ക് രണ്ട് രീതിയിൽ കമന്റ്‌ ഇടാൻ പറ്റില്ലല്ലോ

    എന്നാലും ഒരുപാട് ഇഷ്ടം ആയി

    ഇത് ഡെവലപ്പ് ചെയ്തു എഴുതിക്കൂടെ ഒരു തുടർക്കഥ എന്ന രീതിയിൽ ചോദിച്ചു എന്ന് മാത്രം

    ഇനിയും എഴുതു 💓💓

    1. ആദിദേവ്‌

      കമന്റ് കണ്ടിരുന്നു അജയ് ബ്രോ… തീർച്ചയായും ഇത് തുടർക്കഥ ആയി ഇടും… ബാക്കി ഭാഗങ്ങൾ ഉണ്ട്…

      1. പൊളിക്കും 💓🔥🔥🔥

  10. ഞാന്‍ പേര്‌ മാറ്റേണ്ടി വരും…😭😭😭😭

    നല്ല കഥ..ishtapettu..അടുത്തതും triple ആണോ 🤔🤔

    1. ആദിദേവ്‌

      താങ്ക്സ് രാജീവ്♥️♥️♥️ അത് സംസ്‌പെൻസ് ആയി നിക്കട്ടെ. ഇതിന് തുടസർച്ച എഴുതുമ്പോൾ അറിയാം…

  11. വായിച്ചിട്ട് ഒരുതവണ അഭിപ്രായം പറഞ്ഞിരുന്നു.. ഒരു തവണ കൂടി പറയാം..സൂപ്പർ കഥയാണ് ബ്രോ..😍

    1. ആദിദേവ്‌

      നീൽ ബ്രോ😍💙💙

    1. ആദിദേവ്‌

      😍💙💙💙

  12. നേരേന്ദ്രൻ🌷❤️

    ആഹാ അടിപൊളി മച്ചാനേ കഥ പൊളിച്ചു

    1. ആദിദേവ്‌

      താങ്ക്സ് നരേന്ദ്രൻ ബ്രോ….💙💙💙

  13. Powlichu bro……❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
    Kure chirikkanum undayi……

    1. ആദിദേവ്‌

      💙💙💙💙💙💙💙♥️♥️♥️♥️♥️♥️ DK ബ്രോ😍😍😘

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com