Oh My Kadavule – part 07 [Ann_azaad] 183

“മനസ്സാകെ  വിഷമം ആണല്ലേ……..

അതൊക്കെ വേഗം മാറും. ”

 

“ഓ…… ഇപ്പൊ മാറും.

വായും പൊളിച്ചങ്ങിരുന്നാൽ മതീല്ലോ ല്ലേ…. ”

?

 

അക്കി പിറുപിറുക്കാൻ തുടങ്ങിയപ്പോ സുമിത്രാമ്മ അവന്റെ കൈയ്യിൽ ഒരു പിച്ചങ് പിച്ചി.  അതോടെ സെക്കൻ വായമൂടി.

 

 

“മോൻ ആഗ്രഹിച്ചതൊക്കെ നടക്കും.

മനസ്സിൽ വിചാരിക്കുന്ന പെൺകുട്ടിയെ തന്നെ കെട്ടും. ഈ ജന്മം മുഴുവൻ നിങ്ങള് രണ്ടു പേരും ഇരു മെയ്യും ഒരു മനസ്സുമായി ജീവിക്കും . നീ നിനക്കിഷ്ടപ്പെട്ട പെൺകുട്ടിയെ തന്നെ കെട്ടും പക്ഷെ അത് നീ മുന്നിട്ടിറങ്ങിയിട്ടാവില്ല, വേറെ ആളുകൾ കാരണമായിരിക്കും. ”

 

ഇത് കേട്ടപ്പൊ അപ്പുറത്ത് ദേവി ചേച്ചിയോട് സംസാരിച്ചു നിൽക്കുന്ന അനൂനെ അവിടുണ്ടായിരുന്നോരൊക്കെ ഒന്ന് നോക്കി.

 

“കോപ്പാണ്….മനുഷ്യൻ അല്ലെങ്കിലേ വട്ടായി ഇരിക്കുവാ അപ്പഴാ…. മനസ്സിനിഷ്ടപ്പെട്ട കുട്ടീനെ കെട്ടും പോലും……. ഓരോ തട്ടിപ്പും കൊണ്ട് ഇറങ്ങിക്കോളും ഓരോന്ന്. ”

 

പല്ലും കടിച്ചോണ്ട് എന്തൊക്കെയോ പിറുപിറുത്തോണ്ട് പോയ അക്കി നേരെ ഓപ്പോസിറ്റ് വരുന്ന ഗോപൂനെ പോയി ഇടിച്ചു .  അക്കി വല്ലാതെ ചൂടായി എന്തോ പറയാൻ പോയപ്പോഴേക്കും അവന്റെ വായീന്ന് വരുന്ന വാക്കുകളെകുറിച്ച് ഒരു ഏകദേശ ധാരണ ഉള്ളതോണ്ട് ഗോപു വേഗം അവിടുന്ന് എസ്‌കേപ്പ് അടിച്ചു.

അവനാണെങ്കിൽ ആകെ പ്രാന്ത് പിടിച്ച അവസ്ഥയിൽ എന്തൊക്കെയോ ചെല്ലിപ്പറഞ്ഞോണ്ട് അങ്ങ് പോയി.

 

കാക്കാത്തിയെ കണ്ടപ്പോ ഗോപു വേഗം അങ്ങോട്ട് ചെന്നു.

 

“എന്റെ മുഖോ കയ്യോ നോക്കി വല്ലതും പറയാവോ….. “?

 

അവള് ഇളിച്ചോണ്ട് അവിടെ നിന്ന് പറയുന്നേ കേട്ടപ്പൊ കാക്കാത്തി അക്കി പോയ വഴിയേ നോക്കി ഒന്ന് പുഞ്ചിരിച്ചു.

 

ഗോപു അവിടെ പോയിരിക്കുന്നത് കണ്ടപ്പോ പിന്നാലെ വന്ന നിപുൺ അവിടെ നിന്നിരുന്ന സിന്ധുവിന്റെ തോളിൽ താടിയും കുത്തി തൊട്ട് പിന്നിൽ പോയിനിന്നു.

 

“ആ നീയിതെവിടായിരുന്നു ദേ അവളുടേത് കഴിഞ്ഞിട്ട് നീയും പോയൊന്നു നോക്കിച്ചേക്ക്.”

 

“ഏയ്‌… ഞാൻ പിന്നെ വല്ലോം നോക്കിക്കോളാം….. വേണേൽ അമ്മ നോക്കിക്കോ… “?

 

15 Comments

  1. അപ്പോൾ അനുആണ് വില്ലത്തി…

  2. Nannayittund. Wtg 4 nxt par..

  3. Master level classic item thanne ??ethu??????

  4. Appol villans comes???

  5. Waiting ???nxt part katta support

  6. Aduthe part udane tharamo katha estham ayi♥♥

  7. Super vegam aduthe part thayo

  8. Appo anuvum vishnuvum ani villians. Appo engana nalla pani ippo kodukkunno atho pinnedano

  9. Aa next part vekam venam vekam tharanam oder aaa??

  10. ജിന്ന് ?

    Eda mone iyy kollaallo pettennu adutha part idu ??????

  11. Bro enalle parajathu orama undallo ?.#akkigopu . Pine eee part umm nanayittunde waiting for next part ❤️?? vegan next part thanollo?

  12. ധൃഷ്ടധ്യുംനൻ

    പോരട്ടെ നെക്സ്റ്റ് പാർട്ട്‌ പോരട്ടെ ?

    Lots of Love ?
    ധൃഷ്ടധ്യുംനൻ

  13. കൊള്ളാം
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

  14. Bro
    ,
    nannattundu. Ellam theliinju varunnu.
    waiting for next part.

Comments are closed.