Oh My Kadavule 4 [Ann_azaad] 205

Views : 5704

“ആ ….. അങ്ങനെ ഒരു മയത്തിലൊക്കെ പറ .
ആഷ്‌കിയാലും മിസ്സ്‌ .”
(ഉണ്ണി )

“അതായത് കുട്ടീസ് നിങ്ങളിൽ മണ്ടന്മാരൊക്കെ സ്റ്റാൻഡ് അപ്പ്‌ .”

ഗോപു അങ്ങോട്ടും ഇങ്ങോട്ടും നടന്നുപറയുന്നെ കേട്ടപ്പോ ആഭ്യന്തര ചർച്ച നടത്തിക്കൊണ്ടിരുന്ന അക്കിയും അവൾടെ പിതാവും വാ പൊളിച്ച് പോയി . എന്നിട്ട് രണ്ടും ഒന്ന് പരസ്പരം നോക്കി . പിന്നെ ഇവളെന്തു തേങ്ങയാടാ ഈ പറയുന്നേ എന്ന expression ഉം ഇട്ടോണ്ട് അവളേം .

ഗോപു തന്നെ അന്തം വിട്ടു നോക്കുന്ന അക്കിയെ നോക്കി നന്നായൊന്നു പുച്ചിച്ചു .

പുച്ഛം അത്‌ അക്കിക്ക് മാത്രം അവകാശപ്പെട്ടതാ .

കുട്ടീസ് എല്ലാം ഒന്ന് പരസ്പരം നോക്കി .
No അനക്കം. പക്ഷെ കുറച്ചു കഴിഞ്ഞപ്പോ എല്ലാവരേം ഞെട്ടിച്ചു കൊണ്ട് ഉണ്ണി എണീറ്റു .

“അപ്പൊ നീ  മണ്ടനാണെന്നാണോടാ ഉവ്വേ …..”😵(ഗോപു )

“ഏയ്‌  ഞാൻ മണ്ടനായിട്ടല്ല ചേച്ചീ ഞാൻ എഴുന്നേറ്റത് .ചേച്ചി മാത്രം നില്കുന്നത് കണ്ടിട്ട് പാവം തോന്നീട്ട് എഴുന്നേറ്റതാ ….”

ഇളിച്ചോണ്ട് ഉണ്ണി പറഞ്ഞു കഴിഞ്ഞപ്പോ sit out ന്റെ മറ്റേ അറ്റത്തൂന്ന് അട്ടഹാസ ചിരി കേട്ടു .
എല്ലാരും അങ്ങോട്ട് നോക്കിയപ്പോ ദോണ്ടെ കിടന്ന് മറിഞ്ഞു ഒരു മാതിരി അത്ഭുതദ്വീപിലെ നരഭോജികൾ ചിരിക്കുമ്പോലെ ചിരിക്കുന്നു അക്കീം അച്ഛനും .

‘ഓ എന്നാ ഒരു കിണി…ശവങ്ങൾ ‘
ആ കിണി  കണ്ടപ്പോ ദേഷ്യം പിടിച്ച  ഗോപു മൈൻഡ് വോയ്‌സിൽ പറഞ്ഞു .

“ആ എല്ലാം ചായയൊക്കെ കൂച്ചിലേ ….
ഇനി വേഗം വീട്ടിലേക്ക് വിട്ടോ . ഉം
വേഗം സ്ഥലം വിട്ടോ എല്ലാം ..”

ഗോപൂന്റെ വായീന്നു കേൾക്കാൻ കാത്തിരുന്ന എന്തോ കേട്ടപോലെ എല്ലാ എണ്ണങ്ങളും കിട്ടിയതും പെറുക്കി എടുത്ത് വേഗം അവിടം വിട്ടു . എന്തൊരു അനുസരണ ആണല്ലേ ….
എല്ലാവരും പോയിട്ടും non stop ആയി ഇളിച്ചോണ്ടിരിക്കുന്ന തന്റെ ഫർത്തുവിനെയും അച്ഛനേം കണ്ണുരുട്ടി പേടിപ്പിച്ചിട്ട് ചവിട്ടിത്തുള്ളി അവള് അകത്തേക്ക് കേറി പോയി .

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

തുടരും …….

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

 

Recent Stories

The Author

Ann_azaad

8 Comments

  1. Ithu story enii ezhuthinille🤧

  2. എന്താടാ ചങ്ങായി മൂന്നു പേജിൽ ഒതുക്കിയത് ഇജ് ഇത്ര ബുദ്ധിമുട്ടി എഴുതണോ 🙄

  3. Super💛

  4. നിധീഷ്

    ❤❤❤❤

  5. 2 മാസത്തിന് ശേഷം വന്നതല്ലേ korch kooda pages ezhuthan aayrnu🤷

  6. Bro Page koote
    Allengil parts pettane idu

    1. Bro alla sis aanu

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com