അവിടെ നിന്നും ആദി തന്റെ ബൈക്കിൽ നേരെ പോയത് ഓഫീസിലേക് ആയിരുന്നു പോകുന്നവയിയിൽ എംസി റോഡ് കയറി ആളോയിഞ്ഞ വഴിയിലേക് കയറിയപ്പോഴേക്കും അവന്റെ ബൈക്കിനു മുമ്പിൽ ഒരു ചുവന്ന ബൊലേറോ കാർ വട്ടം വെച്ചു നിന്നു……….
പെട്ടെന്നുള്ള ബ്രേക്ക് ആയതുകൊണ്ട് തന്നെ ആദിയുടെ ബൈക് സഡൻ ആയതുകൊണ്ട് ഒന്ന് സ്‌കിഡ് ആയി ആണ് നിന്നത്…..
മുന്നിൽ ഉള്ള വണ്ടിയിലെ നോക്കിയപ്പോൾ ഒരു ചുവന്ന ബാംഗ്ലൂർ രജിസ്ട്രേഷൻ ബാലേറോ ആയിരുന്നു…..അതിൽ ഉള്ളിൽ ഇരിക്കുന്ന ചെറുപ്പക്കാരൻ കാർ സൈഡിലേക് ഒതുക്കി നിറുത്തി…..അവനും ബൈക്ക് റോഡരികിൽ നിന്നു സൈഡിലേക് ഒതുക്കി നിറുത്തി ബൈക്കിൽ നിന്നും ഇറങ്ങി…..
കാറിൽ നിന്നു ഇറങ്ങിയ ചെറുപ്പക്കാരൻ ആദിയുടെ എടുത്തേക് വന്ന് അവനോട് എന്തൊക്കെയോ സംസാരിചിട്ട്…തിരിച് കാറിൽ കയറി വണ്ടി റിവേഴ്‌സ് എടുത്തിട് വന്ന വഴി തന്നെ തിരികെ പോയി…..
ദിവസങ്ങക്ക് ശേഷം
നെക്സ്റ്റ് വീക്കിലെക് ആണ് ആദിത്യന്റെയും ആരോഹിയുടെയും മാര്യേജ് ഡേറ്റ് ഫിക്സ് ചെയ്തിട്ടുള്ളത്…
അവർ ഇരുവർക്കും രജിസ്റ്റർ മാര്യെജ് മതി എന്നായിരുന്നെകിലും അംബിക സമ്മതിച്ചില്ല
ചെറുതായി ആണെകിലും കുറച്ചു പേരെ വിളിച് നടത്തണം എന്നായിരുന്നു അവരുടെ നിലപാട്….അതുകൊണ്ട് തന്നെ കുറച്ചു പേരെ വിളിച് നടത്താം എന്ന് തന്നെ അവർ തീരുമാനിച്ചു….എങ്കിലും അവർക് അറിയാവുന്ന കുറച്ചു ആളുകൾ മതി തൽകാലം ഓഫീസിലുള്ളവരെ ഒന്നും കല്യാണം ക്ഷണിക്കണ്ട….താൻ അവിടെ ആരോഹിയുടെ കീഴിൽ ജോബ് ചെയ്യുന്നത് കൊണ്ട് അത് ശരി ആകില്ല….പയ്യെ അവിടെന്നു മാറിയിട്ട് എല്ലാവർക്കും ഒരു പാർട്ടി കൊടുക്കാം എന്ന് ആദി പറഞ്ഞപ്പോൾ അവർ അതിനു സമ്മതം മൂളി…..
ഇന്നാണ് അവർ ഇരുവർക്കും വിവാഹ ഡ്രസ്സ് എടുക്കാൻ പോകാൻ തീരുമാനിച്ചത്….
അതികം ആരെയും കൂട്ടാതെ ആരോഹിയും അമ്മയും ദേവൂവും കൂടെ ഡ്രസ്സ് എടുക്കുന്ന ഷോപ്പിലേക് പോയി ആദി അങ്ങോട്ട് വന്നേക്കാം എന്നാണ് പറഞ്ഞത്….
Keep writing
Adutha bhagam enna
♥️♥️♥️♥️♥️
Nice move
?
??
Super
Good ?. Waiting for next part.