നിഴൽ ഭാഗം -3 [നിരുപമ] 153

 

മ്മ് പറയെടി….എന്തായി കാര്യങ്ങൾ ആന്റി….എന്തു പറഞ്ഞു……

 

മ്മ് അമ്മയ്ക്ക് ആദിയെ….പണ്ടേ ഇഷ്ടമാണെടി…..പിന്നെ ആദിയിൽ നിന്നു ഇത് ശരിയാണോ അല്ലയോ എന്നു അറിയണം എന്നുണ്ടായിരുന്നു…..അത്രേം ഉണ്ടായിരുന്നുള്ളു……മ്മ് എന്നിട്ട് എല്ലാം ശരി ആയില്ലേ…..ഹാ അതൊക്കെ ഒക്കെ ആണ്

 

മ്മ് പിന്നെ….ശങ്കർ അങ്കിൾ….പുള്ളിയെ….അവൾക് നേരെ കയ്യ് ഉയർത്തി ആരോഹി തടഞ്ഞു….ദേവു നിനക്ക് എത്ര പറഞ്ഞാലും മനസിലാവില്ലന്നുണ്ടോ…..അയാൾ ഇപ്പോൾ എന്റെ ആരുമല്ല എന്റെ ലൈഫിലെ ഡിസിഷൻ എടുക്കാൻ എനിക് അറിയാം…പിന്നെ ആദിത്യൻ ഒരു ഓർഫൻ ആയതുകൊണ്ട് ബന്തുക്കളുടെ ചോദ്യവും ഒന്നും വേണ്ടി വരില്ല….അതുകൊണ്ട് കൂടിയാണ് ഈ തീരുമാനം ഞാൻ എടുത്തത്…..പിന്നെ ലാസ്റ്റ് ആയിട്ട് നിന്നോട് ഞാൻ പറയുവാണ്….ഇനി മേലാൽ അങ്ങേരുടെ കാര്യവും പറഞ്ഞാണ് നീ ഇങ്ങോട്ട് വരുവാണേൽ അത് വേണ്ടാ…..

 

അവളുടെ മൂഡ് മാറ്റാനായി….ദേവു പെട്ടെന്നു തന്നെ വിഷയം മാറ്റി….ആദി എപ്പോഴാ വന്നേ…..

 

മ്മ് കുറച്ചു മുമ്പ് വന്നുള്ളു….നീ വരുന്നതിനു 10 മിനിറ്റ് ആയി കാണുകയുള്ളു ഇവിടുന്നു ഇറങ്ങിയിട്ട്…..

 

ശ്യോ……മിസ്സ്‌ ആയി…..

 

എന്താണ് നിനക്ക് ഒരു വിഷമം പോലെ….

 

അല്ലാ..എന്തൊക്കെ പറഞ്ഞാലും….ആദിയെ കാണാൻ ഒരു പ്രേത്യേക ബംഗി ആണല്ലേ….ചുമ്മാ ഒന്ന് സ്കാൻ ചെയ്തു വിടർന്നു….

 

അയ്യട….നിനക്ക് ഇത് തന്നെ ആണോ പണി കോഴി….

 

എന്ത് അയ്യെന്നു….സൗന്ദര്യം ആസ്വദിക്കാൻ ഉള്ളതാ മോളെ….പിന്നെ നിനക്ക് എന്താ കുശുമ്പ് കേറിയോ….ഓ ഇനി നിന്റെ കെട്ട്യോൻ ആകാൻ പോകുവല്ലേ അതാകും….

 

ഒന്ന് പൊടി…കഴുത്തെ എനിക് വട്ടാണല്ലോ…അതും പറഞ്ഞു ദേവൂട തലക്കിട്ട് ഒരു കൊട്ടും കൊടുത്ത് ജ്യൂസ് എടുത്കൊണ്ട് വരാം എന്നും പറഞ്ഞവൾ തായേക് പോയി

7 Comments

  1. Adutha bhagam enna

  2. നിധീഷ്

    ♥️♥️♥️♥️♥️

  3. Good ?. Waiting for next part.

Comments are closed.