നിഴൽ ഭാഗം -3 [നിരുപമ] 153

മ്മ് എങ്കിൽ പൊക്കൊളു…..

 

ഒക്കെ….എന്നും പറഞ്ഞു അവൻ നേരെ അവന്റെ ക്യാബിനിലേക് പോയി…..

 

അവൻ പോയതിനു ശേഷം അവളുടെ മുഖത്തു ഒരു പുച്ഛ ചിരി ഉണ്ടായിരുന്നു….

 

മോനെ ആദിത്യ തന്നെ അങ്ങനെ സിമ്പിൾ ആയി വെറുതെ വിടാൻ പോകുന്നില്ല…ഇവിടെ കിടന്നു നരകിപ്പിക്കും….കാണിച്ചു തരാം ഈ ആരോഹി ആരാണെന്ന്…..

 

പിന്നീട് ഉള്ള ദിവസങ്ങളിൽ ആദിക് എങ്ങനെ പണി കൊടുക്കണം എന്നോർത്താണ് ഓരോ ദിവസങ്ങളും അവൾ തുടങ്ങി ഇരുന്നത്…രാ പകൽ ഇല്ലാതെ അവനെ ഇട്ട് ഓടിച്ചു….റിസൈൻ ചെയ്യാൻ തീരുമാനിച്ചാപ്പോൾ കമ്പനി ബോണ്ട് ഒപ്പിട്ടതും വൺ ഇയറിനു മുമ്പ് റിസൈൻ ചെയ്താൽ കമ്പനി പറയുന്ന നഷ്ടപരിഹാരം നൽകണം എന്നാണ് റൂൾ എന്നും പറഞ്ഞു അവനെ അവിടെ പിടിച്ചു നിർത്തി….അവനെ കഷ്ടപ്പെടുത്തുമ്പോൾ എന്തോ പ്രേതെക ആനന്ദം കണ്ടെത്തുവായിരുന്നു താൻ….അങ്ങനെ ആ ദിവസം എല്ലാം മാറി മറിഞ്ഞു…

 

അമ്മയും ആയി അയാളുടെ പേരിൽ വഴക്കിട്ടാണ് അന്ന് വീട്ടിൽ നിന്നു ഇറങ്ങിയത്

മണിക്കൂറുകൾക്ക് ശേഷം അമ്മയുടെ ഫോണിൽ നിന്നു പല വട്ടം കോൾ വന്നപ്പോഴും അപ്പോഴത്തെ ആ ദേഷ്യത്തിൽ ഫോൺ എടുക്കാൻ തോന്നിയില്ല പിന്നെ വേറെ ഒരു നമ്പറിൽ നിന്നു കോൾ എടുത്തപ്പോൾ ആണ് അറിയാൻ കഴിഞ്ഞത് അമ്മ ആക്സിഡന്റ് ആയിട്ട് മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ ആണെന്നുള്ള വിവരം…..പ്രാണൻ പോകുന്നത് പോലെ ആണ് തനിക് അപ്പോൾ തോന്നിയത്….അമ്മയും ആയിട്ട് വഴക്കിട്ടത്തിനെ ഓർത്ത് തന്നെ തന്നെ കുറ്റപ്പെടുത്തി ഹോസ്പിറ്റലിൽ എത്തും വരെ ഒരു മനസമാധാനവും ഉണ്ടായിരുന്നില്ല….

 

മെഡിക്കൽ ട്രസ്റ്റ്‌ ഹോസ്പിറ്റൽ

 

റീസെപ്ഷനിൽ ചോധിച്ചപോൾ അറിയാൻ കയിഞ്ഞു മുകളിലത്തെ നിലയിൽ അഡ്മിറ്റ് ചെയ്തിരിക്കുവാണെന്നു…..

 

തലയിൽ ഒരു കേട്ടൊക്കെ ആയി അമ്മയെ കണ്ടപ്പോൾ തന്റെ പ്രാണൻ പോകുന്ന വേദന ആയിരുന്നു…..

 

അമ്മേ……?? അയ്യോ എന്ത് പറ്റി…..പറ…എന്തു പറ്റിയതാ….

 

മ്മ് കുഴപ്പം ഒന്നുമില്ല മോളെ….ചെറിയ ഒരു ആക്സിഡന്റ് റോഡ് ഒന്ന് മുറിച് കടന്നതാ…പെട്ടെന്നു ഒരു വണ്ടി വന്നു ഇടിച്ചു….ആ കുട്ടി ഉള്ളത് കൊണ്ട് പെട്ടെന്നു ഹോസ്പിറ്റലിൽ ആക്കി അതുകൊണ്ട് കാര്യമായി ഒന്നും പറ്റിയില്ല….

7 Comments

  1. Adutha bhagam enna

  2. നിധീഷ്

    ♥️♥️♥️♥️♥️

  3. Good ?. Waiting for next part.

Comments are closed.