നിശബ്ദപ്രണയിനി 1 ❤❤❤ [ശങ്കർ പി ഇളയിടം] 109

..ആണ്പിള്ളേർക്കാണ് അടക്കം പറച്ചിൽ കൂടുതൽ” ഇവൻ എപ്പ നോക്കിയാലും ആ പിള്ളേരുടെ കൂടെയാണല്ലോ മിക്കവാറും ഇവൻ ഈ മൂന്നിനെയും കെട്ടേണ്ടി വരും ” എന്നിങ്ങനെയുള്ള കുശു കുശുപ്പുകൾ ഞാൻ കേട്ടു… എന്നുമുതലാണ് ഞാനും ദേവികയും തമ്മിലുള്ള സൗഹൃദം പ്രണയത്തിലേക്ക് മാറുവാൻ തുടങ്ങിയത് എന്ന് ചോദിച്ചാൽ അത് ആദ്യ വർഷ എക്സാമിന്റെ തുടക്കത്തിൽ ആയിരുന്നു
അത്യാവശ്യം എല്ലാരുടെ വീട്ടിലും ലാൻഡ് ഫോണും മൊബൈലും ഉള്ള കാലമാണ് അനശ്വരയ്ക്കും എനിക്കും പ്രിയക്കും മൊബൈൽ കണെക്ഷൻ ഉണ്ട് ദേവികയ്ക്ക് ലാൻഡ് ലൈൻ നമ്പർ മാത്രമേ ഉള്ളൂ.. എക്സാം ദിവസം ഞങ്ങൾ ഒരു ജങ്ഷനിൽ ഒത്തുചേർന്ന് ഒരു  കെഎസ്ആർടിസി ബസ്സിൽ പോകുവാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു..
എക്സാം കഴിഞ്ഞു ഞങ്ങൾ ക്യാമ്പസ്സിന്റ പടവുകൾ ഇറങ്ങിവരുകയായിരുന്നു,കോളേജ് ഗ്രൗണ്ട് കടന്നു വേണം റോഡിലേക്കിറങ്ങാൻ…ഞങ്ങൾ നാലുപേരും ഒരുമിച്ചാണ് ഇറങ്ങിയത് എങ്കിലും ഞാനും ദേവികയും കുറച്ചു പിറകിലായിപ്പോയി.,

പെട്ടെന്നാണ് ഒരു സീനിയർ പയ്യൻ ഞങ്ങളുടെ മുന്നിലേക്ക് കടന്നുവന്നത്. അവന്റെ കൈയ്യിൽ ഒരു റോസപ്പൂവ് ഉണ്ട്‌  അവൻ അത് ദേവികയ്ക്ക് കൊടുത്തു എന്നിട്ട് അത് ചിരിച്ചു കൊണ്ട് തിരികെ കൊടുക്കുവാൻ ദേവികയോട് ആവശ്യപ്പെട്ടു. സ്വതവേ പെട്ടെന്ന് ദേഷ്യം വരുന്ന എനിക്ക് അത് കണ്ട് നിൽക്കുവാൻ കഴിഞ്ഞില്ല..

ഞാൻ പെട്ടന്ന് തന്നെ അവളുടെ കൈയ്യിൽ നിന്ന് ആ പൂവ് വാങ്ങി ദൂരേക്ക് എറിയുകയും അവളോട്‌ അവിടെനിന്ന് പോകുവാൻ പറയുകയും ചെയ്തു. അവൾ പെട്ടെന്ന് തന്നെ അവിടെനിന്ന് നടന്നു പോയി.

19 Comments

  1. ❤️❤️❤️

  2. നല്ല തുടക്കം.. നന്നായി എഴുതി.. ബാക്കി പോരട്ടെ..ആശംസകൾ??

  3. തുടക്കം അടിപൊളി, ബാക്കി കൂടി പോരട്ടെ അപ്പോൾ വിശദമായി പറയാം.
    എഴുത്ത് സൂപ്പർ, വായനാസുഖം ഉണ്ട്… ആശംസകൾ…

    1. ശങ്കർ പി ഇളയിടം

      Thanks …❤❤

  4. പേരിൽ തന്നെ ഒണ്ടല്ലോ ദേവാദസ്….

  5. Sad ending anonnu onnu parayavo vayikand irikan anu. Smoking onnu nirthi varua munbu ithu pole oru avasthelu anu kuttabodham enna kk ile kadha vayichath oru vidhathil nirthiyatharnu athilu aa payyan maricha scene vayichu kaxhinjathum tension angu kerille pandaradangan appa thanne poyi vangi 1 packet

    1. ശങ്കർ പി ഇളയിടം

      Unfortunately ?

  6. കലക്കി bro

    1. ശങ്കർ പി ഇളയിടം

      താങ്ക്സ്

  7. ❤️❤️❣️❣️?

    1. ശങ്കർ പി ഇളയിടം

      ?

    1. ശങ്കർ പി ഇളയിടം

      Thanks bro…❤❤

    1. ശങ്കർ പി ഇളയിടം

      Thank you for the support

    2. ശങ്കർ പി ഇളയിടം

      Thanks ?

Comments are closed.