നിശബ്ദപ്രണയിനി 1 ❤❤❤ [ശങ്കർ പി ഇളയിടം] 108

Views : 6299

ഞാൻ പോകണോ വേണ്ടയോ എന്ന് ചിന്തിച്ചു…
പക്ഷെ അന്ന് വൈകുന്നേരം രാഹുൽ എന്ന  ക്ലാസ്സ്‌മേറ്റ് കൂടിയായ  എന്റെ സുഹൃത്ത് വിളിച്ചു.
കല്യാണത്തിന് തലേദിവസം പോകുവാൻ ഞങ്ങൾ  തീരുമാനമാനിച്ചു..

നേരത്തെ ഇറങ്ങാൻ പ്ലാൻ ചെയ്തെങ്കിലും രാഹുൽ എത്താൻ വൈകി അവന് ബൈക്കുണ്ട്..
അവൻ വീട്ടിൽ എത്തിയപ്പോൾ വൈകുന്നേരം 8:30 ആയിരുന്നു.. ഞാൻ ഒരുങ്ങി നിന്നത് കൊണ്ട് പെട്ടന്ന് തന്നെ പുറപ്പെട്ടു… പോകുന്ന വഴിക്ക് സിറ്റിയിലെ ഷോപ്പിൽ നിന്നും വലിയ ഒരു ഗിഫ്റ്റും വാങ്ങി..
രാത്രി 9:30അയ്യപ്പേഴേക്കും നമ്മൾ ദേവികയുടെ വീട്ടിലെത്തി..

സമയം ഒരുപാട് ആയതിനാൽ ആൾക്കാരുടെ തിരക്ക് കുറഞ്ഞിരുന്നു.

കുറഞ്ഞിരുന്നു.,മുൻപേ തന്നെ അവിടെ പോയിട്ടുള്ളതിനാൽ അവളുടെ വീട്ടുകാർക്ക് ഞങ്ങളെ  അറിയാം.  ദേവികയുടെ അമ്മ നമ്മളെ അകത്തേക്ക് ക്ഷണിച്ചു…

ഞാനും രാഹുലും ചെരുപ്പ് ഊരിയിട്ട് അകത്തേക്ക് കയറി..ഞാൻ ഹാളിലേക്ക് കയറി ആദ്യം നോക്കിയത് ദേവികയെയാണ്.. പെട്ടെന്ന് ഒരു സ്ത്രീ വന്നു ദേവികയുടെ  കുഞ്ഞമ്മയാണെന്ന്‌  വന്നു പരിചയപ്പെടുത്തി..

”മോൻ ദേവൂനെ  നോക്കുവാണോ ഇത്രേം നേരം ഇവിടുണ്ടാരുന്നു.. ഇപ്പളാ മുകളിലെത്തെ റൂമിലേക്ക് പോയത്…മൂകളിലേക്ക് ചെന്നോളൂട്ടോ  ”

ഞാനും രാഹുലിനെ നോക്കി പിന്നെ ആ ഗിഫ്റ്റും എടുത്ത്  മുകളിലേക്ക് കയറാൻ സ്റ്റെപ്പിനടുത്തേക്ക് പോയി..സ്റ്റെപ്പ് കയറിതുടങ്ങിയപ്പോഴേക്കും എന്റെ നെഞ്ചിടിപ്പും കൂടി വന്നു..ഉള്ളിൽ അവളോടുള്ള പ്രണയത്തിന്റെ അംശം ഇപ്പോഴും കിടപ്പുണ്ട് തീരാനൊമ്പരമായി… എത്ര മറക്കാൻ ശ്രമിച്ചാലും ഇത് പോലുള്ള അവസരങ്ങളിൽ അത് തിരമാലപോലെ തള്ളി വരും…ഉത്തരം കിട്ടാത്ത ഒരു പ്രഹേളിക പോലെ അത് കൊണ്ട്

Recent Stories

The Author

ശങ്കർ പി ഇളയിടം

19 Comments

  1. ❤️❤️❤️

  2. നല്ല തുടക്കം.. നന്നായി എഴുതി.. ബാക്കി പോരട്ടെ..ആശംസകൾ💟💟

  3. തുടക്കം അടിപൊളി, ബാക്കി കൂടി പോരട്ടെ അപ്പോൾ വിശദമായി പറയാം.
    എഴുത്ത് സൂപ്പർ, വായനാസുഖം ഉണ്ട്… ആശംസകൾ…

    1. ശങ്കർ പി ഇളയിടം

      Thanks …❤❤

  4. പേരിൽ തന്നെ ഒണ്ടല്ലോ ദേവാദസ്….

  5. Sad ending anonnu onnu parayavo vayikand irikan anu. Smoking onnu nirthi varua munbu ithu pole oru avasthelu anu kuttabodham enna kk ile kadha vayichath oru vidhathil nirthiyatharnu athilu aa payyan maricha scene vayichu kaxhinjathum tension angu kerille pandaradangan appa thanne poyi vangi 1 packet

    1. ശങ്കർ പി ഇളയിടം

      Unfortunately 😔

  6. കലക്കി bro

    1. ശങ്കർ പി ഇളയിടം

      താങ്ക്സ്

  7. ❤️❤️❣️❣️🥰

    1. ശങ്കർ പി ഇളയിടം

      👍

    1. ശങ്കർ പി ഇളയിടം

      Thanks bro…❤❤

  8. 💕💕💕💕

    1. ശങ്കർ പി ഇളയിടം

      Thank you for the support

    2. ശങ്കർ പി ഇളയിടം

      Thanks 🙏

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com