നിശബ്ദപ്രണയിനി 1 ❤❤❤ [ശങ്കർ പി ഇളയിടം] 109

രാഹുൽ ഡോറിൽ മുട്ടി അപ്പൊഴേക്കും ആ ചെറിയ കുട്ടി  വന്ന് ഡോർ തുറന്നു തന്നു, രാഹുൽ ആണ് ആദ്യം റൂമിലേക്ക് കയറിയത് അവനെക്കണ്ടതും അവൾ അത്യധികം സന്തോഷത്തോടെ  അവന്റെ പേര് വിളിച്ചു അടുത്തേക്ക് ക്ഷണിച്ചു… പിന്നീടാണ് അവൾ അവന്റെ പുറകിൽ നിൽക്കുന്ന എന്നെ ശ്രദ്ധിച്ചത്., അവൾ പെട്ടെന്ന് ആ കട്ടിലിൽ നിന്ന് എഴുന്നേറ്റു അവളുടെ മുഖത്ത് ഒരേ സമയം ആശ്ചര്യവും സന്തോഷവും പിന്നെ സങ്കടവും മിന്നിമറയുന്നത് ഞാൻ കണ്ടു…

ഞങ്ങൾ അകത്തു കയറിയപ്പോൾ അവളുടെ ചുറ്റും കൂടിയിരുന്ന പെൺകുട്ടികൾ എല്ലാം എഴുന്നേറ്റു.. അവൾ ഞങ്ങളുടെ പേര് പറഞ്ഞു അവർക്ക് പരിചയപ്പെടുത്തി.. അവര് റൂമിൽ നിന്നും പുറത്തേക്ക് പോയി.. ഞാൻ കൈയിലിരുന്ന ഗിഫ്റ്റ് അവൾക്ക് കൊടുത്തു..അവൾ അത് മറിച്ചും തിരിച്ചുമൊക്കെ നോക്കി അതിൽ എന്റെയും രാഹുലിന്റെയും പേര് കണ്ടപ്പോൾ അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു.

” കാശ് ലാഭിക്കാൻ ഒരു ഗിഫ്റ്റും വാങ്ങിച്ചോണ്ട് വന്നല്ലേ സാരല്യാ..”

അവൾ പെട്ടെന്ന് കസേര കൊണ്ട് വന്നിട്ട് ഇരിക്കാൻ ക്ഷണിച്ചു…രാഹുൽ ആ കസേരയിൽ ഇരുന്ന് അവളോട്‌ സംസാരിക്കാൻ തുടങ്ങി., എന്റെ ശ്രദ്ധ മുഴുവൻ അവളുടെ
വിവാഹ വസ്ത്രത്തിൽ ആയിരുന്നു..ആടയാഭരങ്ങൾ അണിഞ്ഞു മേക്കപ്പ് ഇട്ട് നിന്ന അവളെ കണ്ടപ്പോൾ ഒരു ദേവതയെപ്പോലെ എനിക്ക് തോന്നിയെന്ന്‌ പറഞ്ഞാൽ അത് ഒട്ടും കൂടുതൽ ആവില്ല…

പണ്ട് കോളേജിൽ വരുമ്പോൾ ഇവൾ മേക്കപ്പ് തീരെ ഇടുമായിരുന്നില്ല..ഞാൻ അവളെ നോക്കിനിൽക്കുന്നത് കണ്ടത് കൊണ്ടാവണം അവൾ എന്നെനോക്കിയിട്ട് കാണാൻ എങ്ങയുണ്ട് എന്ന് ok ആണോ എന്ന് ചോദിച്ചു.ഞാൻ കൊള്ളാമെന്ന് ആംഗ്യം കാട്ടി പെട്ടെന്ന് താഴെ കണ്ട അവളുടെ ചെറിയമ്മ അങ്ങോട്ട് കടന്നു വന്നു.. അവരുടെ കൈയ്യിൽ ഒരു പ്ളേറ്റ് ഉണ്ട് അതവർ ടേബിളിൽ വച്ചു അതിൽ നിറയെ അലുവാ കഷ്ണങ്ങൾ ആയിരുന്നു..

19 Comments

  1. ❤️❤️❤️

  2. നല്ല തുടക്കം.. നന്നായി എഴുതി.. ബാക്കി പോരട്ടെ..ആശംസകൾ??

  3. തുടക്കം അടിപൊളി, ബാക്കി കൂടി പോരട്ടെ അപ്പോൾ വിശദമായി പറയാം.
    എഴുത്ത് സൂപ്പർ, വായനാസുഖം ഉണ്ട്… ആശംസകൾ…

    1. ശങ്കർ പി ഇളയിടം

      Thanks …❤❤

  4. പേരിൽ തന്നെ ഒണ്ടല്ലോ ദേവാദസ്….

  5. Sad ending anonnu onnu parayavo vayikand irikan anu. Smoking onnu nirthi varua munbu ithu pole oru avasthelu anu kuttabodham enna kk ile kadha vayichath oru vidhathil nirthiyatharnu athilu aa payyan maricha scene vayichu kaxhinjathum tension angu kerille pandaradangan appa thanne poyi vangi 1 packet

    1. ശങ്കർ പി ഇളയിടം

      Unfortunately ?

  6. കലക്കി bro

    1. ശങ്കർ പി ഇളയിടം

      താങ്ക്സ്

  7. ❤️❤️❣️❣️?

    1. ശങ്കർ പി ഇളയിടം

      ?

    1. ശങ്കർ പി ഇളയിടം

      Thanks bro…❤❤

    1. ശങ്കർ പി ഇളയിടം

      Thank you for the support

    2. ശങ്കർ പി ഇളയിടം

      Thanks ?

Comments are closed.