നിള 1 [ഷാനു] 123

നിളാ …

നീണ്ട എട്ടു വർഷത്തിനു ശേഷം ഇതാ എന്റെ മുൻപിൽ , എനിക്ക് എന്റെ കാലുകൾ മരവിച്ച പോലെ തോന്നി ,

തന്നെ നോക്കി നില്കുകയാണവൾ .. ആ കണ്ണുകളിൽ കണ്ടത് ദേഷ്യം ആണോ വെറുപ്പാണോ എന്നൊന്നും എനിക്ക് മനസിലായില്ല. പക്ഷെ ആ നോട്ടം എന്നെ വല്ലാതെ അലോസരപ്പെടുത്തി , അപ്പോയെക്കും ഒരു ബസ് വന്നു നിറുത്തിയിരുന്നു , ആളുകൾ ഒക്കെ ഓടി കയറുന്നതിനിടക്ക് അവളും അതിലേക്ക് കയറി , എനിക്കും ആ ബസിൽ കയറണം എന്നുണ്ട് ,പക്ഷെ എന്റെ കാലുകൾ ചലിക്കുന്നില്ല ,

: ചേട്ടാ വരുന്നില്ലേ എന്ന് കൂടെ ഉണ്ടായ കുട്ടി ചോദിച്ചപ്പോഴും എനിക്ക് മറുപടി കൊടുക്കാൻ പറ്റാതെ നിസ്സഹായനായി ആ ബസ്സിലേക്ക് നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞൊള്ളു ,

ആ കുട്ടിയും ബസിലേക്ക് നടന്നു, ഇനി അടുത്ത ബസ് കുറച്ചു കഴിഞ്ഞേ ഒള്ളു എന്ന് കണ്ടക്ടർ വിളിച്ചു പറഞ്ഞപ്പോഴാണ് എനിക്ക് സ്ഥലകാലബോധം വന്നത് ,

ഞാനും ബസിൽ ഓടിക്കയറി , അവളോട് ഒന്ന് കൂടെ മിണ്ടണം എന്ന് തോന്നി , ചോദിക്കണം എവിടായിരുന്നു ഇത്രയും കാലം എന്ന് , അവളറിയണം ഇത്രയും കാലം ഞാൻ അവളെ അന്വേഷിച്ചു നടന്നിരുന്നെന്ന് , ബസിൽ നല്ല തിരക്കായിരുന്നു , അവൾഎവടെ എന്നറിയാനായി എന്റെ കണ്ണുകൾ അവളെ തിരഞ്ഞു . തിരക്കും പുറത്തെ മഴയും കാരണം ബസിനുള്ളിൽ ഇരുട്ട് മാത്രം ഉണ്ടായിരുന്നുള്ളു…

കുറ്റിപ്പുറം എത്തിയപ്പോഴാണ് എനിക്ക് അവൾ നിൽക്കുന്ന ഭാഗത്തേക്ക്  എത്താൻ പറ്റിയത് ,

: നിളാ ..

ഞാൻ വിളിച്ചത് അവൾ കേട്ടു എങ്കിലും അവൾ തിരിഞ്ഞു നോക്കിയില്ല..

നിളാ എന്ന് വിളിച്ചു കൊണ്ട് ഞാൻ അവളെ തൊട്ടതും അവൾ തിരിഞ്ഞു എന്റെ മുഖത്തടിക്കുകയാണ് ചെയ്തത്,പെട്ടെന്നുള്ള അവളുടെ ആ പ്രതികരണം എല്ലാവരുടെയും ശ്രദ്ധ എന്നിലേക്കാക്കി. അവൾ അടിച്ചതു കൊണ്ടോ അതോ അവളുടെ ആ പ്രതികരണം ആണോ എന്നെനിക്ക് അറിയില്ല എന്റെ കണ്ണുകളിൽ ഇരുട്ടു കയറുകയും എന്റെ പിടിവിടുകയും ആരുടെയോ മേളിലേക്ക് ഞാൻ വീഴുകയും ചെയ്തിരുന്നു.. ആളുകൾ ആരൊക്കെയോ ഞാൻ അവളോട് മോശമായി പെരുമാറി എന്ന് പറഞ്ഞുകൊണ്ട് എന്റെ നേരെ തിരിഞ്ഞപ്പോഴാണ് അവൾ അതിൽ ഇടപെട്ടത്.. അവരോട് കൂട്ടുകാരനാണെന്നും , ഒരു പിണക്കം മാറ്റിയതാണെന്നും അവൾ തന്നെ പറഞ്ഞപ്പോൾ എനിക്ക് മനസ്സിൽ ചെറിയൊരു ആശ്വാസം തോന്നി..

നീണ്ട എട്ടു വര്ഷങ്ങള്ക്കു ശേഷമാണു ഞാൻ അവളുടെ ശബ്ദം തന്നേ കേൾക്കുന്നത്, അത് കേട്ടപ്പോ തന്നെ അവൾ അടിച്ച അടി ഞാൻ മറന്നിരുന്നു..

എന്നിരുന്നാലും ആളുകൾ എന്നെ തന്നെ നോക്കുന്നത് കണ്ടപ്പോ എനിക്ക് എന്തോ തോന്നി, അവരുടെ ഇടയിൽ എന്റെ കൂടെ യാത്ര ചെയ്തിരുന്ന പെൺകുട്ടി കൂടെ തന്നെ ദയനീയമായി നോക്കുന്നത് കണ്ടപ്പോൾ എന്റെ മുഖം താഴേക്ക് താഴ്ന്നു.

ഞാൻ വീണ്ടും നിളയുടെ അടുത്തേക്ക് നീങ്ങി നിന്നു.

: നിള , ഇത്രയും വര്ഷം ഞാൻ നിന്നെ അന്വേഷിച്ചു നടന്നു ഇപ്പൊ നിന്നെ കണ്ടപ്പോ ഇത് ഞാൻ പ്രതീക്ഷിച്ചല്ല കേട്ടോ.

ഇത്തവണ അവൾ എന്നെ തിരിഞ്ഞു നോക്കി , പക്ഷെ അവൾ ഒന്നും മിണ്ടിയില്ല

: തനിക്ക് എന്നോട് ദേഷ്യം ആണോ.. തൻ എന്താ ഒന്നും മിണ്ടാതെ??

അപ്പോഴും മറുപടി ഇല്ല

10 Comments

  1. നെക്സ്റ്റ് എപ്പോ ആണ് ബ്രോ

  2. കൊള്ളാം ബ്രോ ❤❤തുടരൂ

  3. പെട്ടെന്ന് വേണം ബാക്കി

  4. All the best??

  5. ഒരു തെറ്റിദ്ധാരണ എവിടെയോ കിടക്കുന്നുണ്ട്…

    ബാക്കി ഭാഗം വന്നാലേ അറിയാൻ പറ്റു

    വൈറ്റിങ് ✌️✌️✌️

  6. Shanu broo nice ayyyik next part indavullle kathirikam ??

  7. തുടക്കം കൊള്ളാം ഒരു പ്രണയകഥയുടെ രീതിയിലേക്ക് വരുന്നുണ്ട്. അടുത്ത ഭാഗത്തോടെ ചിത്രം കൂടുതൽ വ്യക്തമാകും എന്ന് പ്രതീക്ഷിക്കുന്നു. നന്നായി എഴുതി…

  8. Ɒ?ᙢ⚈Ƞ Ҡ???‐??

    ഉണ്ണിയേട്ടൻ first

Comments are closed.