നിള 1 [ഷാനു] 123

എന്നോട് അവൾക് എന്തൊക്കെയോ സംസാരിക്കണം എന്ന് എനിക്ക് മനസ്സിലായി.

:ആ കുട്ടി ചേട്ടന്റെ ആരാ?? ആ കുട്ടി എന്തിനാ ചേട്ടനെ തല്ലിയെ??

എല്ലാം ഒറ്റ ശ്വാസത്തിൽ ആയിരുന്നു ..

എല്ലാത്തിനുള്ള മറുപടിയും ഞാൻ ഒരു പുഞ്ചിരിയിൽ ഒതുക്കി..

:അയ്യോ ചേട്ടനു ബുദ്ധിമുട്ടാണെൽ പറയണ്ട, കുറച്ചു സമയം ചേട്ടന്റെ കൂടെ യാത്ര ചെയ്തത് കൊണ്ട് ചേട്ടനു എന്തെക്കയോ പ്രേശ്നങ്ങൾ ഉണ്ടെന്ന് മനസ്സിലായി, എന്റെ പപ്പ വരൻ എന്തായാലും ഒരു 30 മിനിറ്റ് കൂടെ വേണ്ടി വരും, അപ്പൊ അറിഞ്ഞിരിക്കാം എന്ന് വെച്ച്.

: അല്ല മോളെ, ഈ പ്രശ്നങ്ങൾ 30 മിനിറ്റ്  കൊണ്ട് പറയേണ്ട ഒന്നല്ല. പിന്നെ എനിക്ക് ഇത് വേറെ ഒരാളോട് പറയണം എന്നും തോന്നുന്നില്ല.

എന്റെ മുഖത്തെ നീരസം അവൾ മനസ്സിലാക്കിയത് കൊണ്ടാണെന്ന് തോന്നുന്നു. ഒരു സോറി പറഞ്ഞു കൊണ്ട് അവൾ അവിടെ നിന്ന് മാറി ഇരുന്നു.

മനസ്സ് നീറിപുകയുകയാണ്. ഒരുപാടു കാലം കഷ്ടപെട്ടിട്ടുണ്ട് നിളയെ ഒന്ന് കാണാൻ, പറ്റിയില്ല. പിന്നീടെപ്പോയോ മറന്നു വരുകയായിരുന്നു , ഇപ്പൊ എവിടെ നിന്നോ അറിയാതെ എന്റെ മുന്നിൽ വന്നു പഴയതൊക്കെ കൂടുതൽ ശക്തമായി എന്നെ ഓർമിപ്പിച്ചു വീണ്ടും എങ്ങോ മറഞ്ഞിരിക്കുന്നു.. എത്ര സമയം ആ സ്റ്റാൻഡിൽ ഇരുന്നെന്ന് അറിയില്ല… ഇനി ഇരുന്നിട്ട് പ്രേത്യേകിച് കാര്യം ഒന്നുമില്ല.. മഴയും കുറഞ്ഞിട്ടുണ്ട്. നേരെ പുറത്തിറങ്ങി ഒരു ഓട്ടോ എടുത്ത് നേരെ വീട്ടിലേക്ക്………..

10 Comments

  1. നെക്സ്റ്റ് എപ്പോ ആണ് ബ്രോ

  2. കൊള്ളാം ബ്രോ ❤❤തുടരൂ

  3. പെട്ടെന്ന് വേണം ബാക്കി

  4. All the best??

  5. ഒരു തെറ്റിദ്ധാരണ എവിടെയോ കിടക്കുന്നുണ്ട്…

    ബാക്കി ഭാഗം വന്നാലേ അറിയാൻ പറ്റു

    വൈറ്റിങ് ✌️✌️✌️

  6. Shanu broo nice ayyyik next part indavullle kathirikam ??

  7. തുടക്കം കൊള്ളാം ഒരു പ്രണയകഥയുടെ രീതിയിലേക്ക് വരുന്നുണ്ട്. അടുത്ത ഭാഗത്തോടെ ചിത്രം കൂടുതൽ വ്യക്തമാകും എന്ന് പ്രതീക്ഷിക്കുന്നു. നന്നായി എഴുതി…

  8. Ɒ?ᙢ⚈Ƞ Ҡ???‐??

    ഉണ്ണിയേട്ടൻ first

Comments are closed.