നിള 1 [ഷാനു] 123

അപ്പോയെക്കും എന്റെ കൂടെ ഉണ്ടായിരുന്ന പെൺകുട്ടി എങ്ങനെയൊക്കെയോ എന്റെ അടുത്തേക്ക് എത്തിയിരുന്നു. അവളുടെ പേര് വരെ ചോദിയ്ക്കാൻ ഞാൻ മറന്നിരുന്നു..

: എന്താ ചേട്ടാ പ്രെശ്നം,

ഞാൻ അവളെ ഒന്ന് നോക്കി വെറുതെ ചിരിച്ചു,

അപ്പോഴാണ് നിളാ ഞങ്ങളെ രണ്ടുപേരെയും നോക്കി നിക്കുന്നത് ഞാൻ കണ്ടത്.

:ഇവളായിരിക്കും അല്ലെ നിങ്ങളുടെ പുതിയ ഇര.

അവളുടെ പെട്ടന്നുള്ള ചോദ്യം ആ പെൺകുട്ടിയെ വരെ അലോസരപ്പെടുത്തി.

:നീ എന്താ ഇങ്ങനെ പറയുന്നേ നിള ? നിനക്കെന്താ പറ്റിയത്.?? നീ എവിടായിരുന്നു ഇത്രയും കാലം.

: ഞാൻ ഇവിടെ എങ്കിലും ജീവിച്ചാൽ തനിക്ക് എന്താ കുഴപ്പം, എന്തായാലും തന്നെ പോലെ ഒരു ചതിയാന്റെ പെണ്ണായി ജീവിക്കുന്നില്ല ഞാൻ.

അവളുടെ ഓരോ വാക്കുകളും എന്റെ ഹൃദയത്തെ കീറിമുറിക്കുകയാണ് ചെയ്തത്. അവൾ എന്നെ നോക്കാതെ ആ കുട്ടിയോടായി തുടർന്നു.

: മോളെ , നിന്നെ എനിക്കറിയില്ല, നീ ഇവന്റെ ആരാണെന്നും എനിക്കറിയില്ല. പക്ഷെ നീ ഇവന്റെ കൂടെ എത്ര മിനിറ്റുകൾ ചിലവഴിച്ചാലും നീ അതിനു അനുഭവിക്കുകയെ ഒള്ളു.

ഇത് പറയുമ്പോ അവളുടെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു, എന്നോടുള്ള ദേഷ്യം ആണതിനു കാരണം എന്നെനിക്ക് മനസ്സിലായി.

അവൾ പറയുന്ന ഒന്നും മനസ്സിലാവാതെ ആ കുട്ടി എന്റെ മുഖത്തേക്ക് നിർവികാരയായി നോക്കി.

എനിക്ക് നിളയോട് കൂടുതൽ സംസാരിക്കണം എന്നുണ്ടായിരുന്നു.. പക്ഷെ കഴിഞ്ഞില്ല.. ഞാൻ അവളെ നോക്കിയപ്പോയേക്കും അവൾ എന്റെ മുഖത്തേക്ക് കൂടെ നോക്കാതെ മുന്നോട്ട് കയറി നിന്നിരുന്നു.

ഇനി എന്ത് എന്ന എന്റെ മനസ്സിൽ വന്നിരുന്നു , ഇനിയും അവളോട് സംസാരിക്കണം എന്നുണ്ട്, പക്ഷെ ഇത്ര പറഞ്ഞ അവളുടെ പ്രതികരണം എന്തായിരിക്കും എന്ന് എനിക്ക് ഊഹിക്കാൻ കൂടെ കഴിയുന്നില്ല, അവൾ ഇങ്ങനെ ആയിരുന്നില്ല. എന്ത് പറ്റിയതാണ് അവൾക്കു., എവിടേ ആയിരുന്നു അവൾ , എല്ലാം അറിയണം എന്നുണ്ട്, പക്ഷെ അവൾ പറയില്ല എന്ന് എനിക്ക് മനസ്സിലായി.ഓരോ പഴയ കാര്യങ്ങളും മനസ്സിലേക്ക് തികട്ടി തികട്ടി വന്നു. ഓരോന്ന് ചിന്തിച്ചിരുന്നത് കൊണ്ട് കോഴിക്കോട് എത്തിയത് അറിഞ്ഞില്ല.

പുറത്തു മഴ കനത്തു പെയ്യുന്നുണ്ട് , അവൾ ബസിൽ നിന്നിറങ്ങിയാൽ അവളോട് സംസാരിക്കണം എന്ന് വെച്ച് ബസിൽ നിന്നിറങ്ങിയപ്പോയേക്ക് അവൾ എന്റെ കണ്മുന്നിൽ നിന്ന് വീണ്ടും മറഞ്ഞിരിക്കുന്നു.. കുറെ നോക്കി , എവടെയും അവളെ കാണാൻ പറ്റിയില്ല എനിക്ക്. ഇത്രയും വര്ഷം അന്വേഷിച്ച ആൾ വെറും കുറച്ചു സമയത്തേക്ക് മാത്രം എന്റെ മുന്നിൽ വന്നു വീണ്ടും എങ്ങോട്ടോ മറഞ്ഞിരിക്കുന്നു, ഒന്ന് പൊട്ടിക്കരയണമെന്ന് എനിക്ക് തോന്നി, ഇടി വെട്ടി പെയ്യുന്ന മഴയിലേക്ക് ഇറങ്ങി നിന്ന് കരഞ്ഞു ഞാൻ , ആരും കാണില്ലല്ലോ നമ്മൾ മഴയത്തു കരഞ്ഞൽ .. കുറച്ചു സമയം കഴിഞ്ഞപ്പോൾ വീണ്ടും സ്റ്റാൻഡിന്റെ ഉള്ളിലെക്ക് കയറി ഒരു ഒഴിഞ്ഞ സീറ്റിൽ ഞാൻ ഇരുന്നു. അപ്പോഴാണ് തന്റെ അടുത്ത് ആ പെൺകുട്ടി വന്നിരുന്നത്, അവളുടെ മുഖം കണ്ടപ്പോ മനസ്സിലായി അവൾ എന്നെ നോക്കിയിരിക്കുകയായിരുന്നെന്ന്..

: താൻ പോയില്ലേ ???

: ഇല്ല, വീട്ടിൽ നിന്നും ആള് വരുന്നുണ്ട്.

:ഹ്മ്മ് ..

10 Comments

  1. നെക്സ്റ്റ് എപ്പോ ആണ് ബ്രോ

  2. കൊള്ളാം ബ്രോ ❤❤തുടരൂ

  3. പെട്ടെന്ന് വേണം ബാക്കി

  4. All the best??

  5. ഒരു തെറ്റിദ്ധാരണ എവിടെയോ കിടക്കുന്നുണ്ട്…

    ബാക്കി ഭാഗം വന്നാലേ അറിയാൻ പറ്റു

    വൈറ്റിങ് ✌️✌️✌️

  6. Shanu broo nice ayyyik next part indavullle kathirikam ??

  7. തുടക്കം കൊള്ളാം ഒരു പ്രണയകഥയുടെ രീതിയിലേക്ക് വരുന്നുണ്ട്. അടുത്ത ഭാഗത്തോടെ ചിത്രം കൂടുതൽ വ്യക്തമാകും എന്ന് പ്രതീക്ഷിക്കുന്നു. നന്നായി എഴുതി…

  8. Ɒ?ᙢ⚈Ƞ Ҡ???‐??

    ഉണ്ണിയേട്ടൻ first

Comments are closed.