MOONLIGHT VI (മാലാഖയുടെ കാമുകൻ) 821

ശോഭ അപാർട്മെന്റിന്റെ ബാൽക്കണിയിൽ കൂടെ ആണ് അവർ സ്പേസ് ഷിപ്പിൽ നിന്നും ഫ്ലാറ്റിലേക്ക് കയറിയത്..

രണ്ട് സ്പേസ് ഷിപ്പും അവരെ ഇറക്കിയ ശേഷം മുകളിലേക്ക് ഉയർന്നു കണ്ണിൽ നിന്നും മറഞ്ഞു..

മെറിനും ലിസയും അകത്ത് ഉണ്ടായിരുന്നു.. അവർ എല്ലാവർക്കും കുടിക്കാനും കഴിക്കാനും കൊടുത്തു..

ജൂഹി പുറത്തേക്ക് നോക്കി നിൽക്കുക ആയിരുന്നു.. അവൾക്ക് അമ്മയെ ഒന്ന് കാണണം എന്ന് തോന്നി..

“ജൂഹി..?”

പുറകിൽ നിന്നും വിളി കേട്ടപ്പോൾ ജൂഹി തിരിഞ്ഞു നോക്കി.. മീനാക്ഷി ആണ്..

“ജൂഹിക്ക് ഒരുപാട് മനസീക സമ്മർദ്ദം ഉണ്ട്.. നീ ഇപ്പോൾ ചിന്തിക്കുന്നത് നിന്റെ അമ്മയെപ്പറ്റി ആണ് അല്ലെ..? അമ്മക്ക് വിവാഹത്തിന് മുൻപേ മറ്റൊരു ബന്ധം ഉണ്ടായിരുന്നോ എന്ന് നീ ചിന്തിക്കുന്നു.. ഈ നിലയിൽ ആണെങ്കിൽ നിനക്ക് ഒന്നിലും ശ്രദ്ധിക്കാൻ കഴിയില്ല..”

മീനാക്ഷി പറഞ്ഞത് സത്യം ആണെന്ന് ജൂഹിക്ക് തോന്നി.

“ശരിയാണ്.. പോകും മുൻപേ എനിക്ക് സത്യം അറിയണം മീനാക്ഷി..”

അവൾ അത് പറഞ്ഞപ്പോൾ മീനാക്ഷി തല കുലുക്കി.

“അതിനാണ് ഞാൻ വന്നതും.. ട്രിനിറ്റി..?”

അവൾ വിളിച്ചപ്പോൾ ട്രിനിറ്റി ബാൽക്കണിയിലേക്ക് വന്നു.. അവൾ അവളുടെ കയ്യിൽ പിടിപ്പിച്ച ഉപകരണത്തിൽ ഒന്ന് അമർത്തി.. അത് ചുവപ്പ് നിറത്തിൽ ഒന്ന് മിന്നി..

“പോകാം..?”

അവൾ ജൂഹിയെ നോക്കിയപ്പോൾ അവൾ തലകുലുക്കി.

“പോയി വാ ജൂഹി..”

ജെയിംസും കൂട്ടരും അത് പറഞ്ഞപ്പോൾ ബാൽക്കണിയുടെ മുകളിൽ ഒരു ഡോർ തുറന്നു.

സ്പേസ് ഷിപ്പിന്റ അകം കാണാം.. അതിലേക്ക് ആദ്യം ജൂഹിയെ കയറ്റി ട്രിനിറ്റിയും മീനാക്ഷിയും പുറകെ കയറി..

ഡോർ അടഞ്ഞു സ്പേസ് ഷിപ് ആകാശത്തേക്ക് ഉയർന്നു.. അല്പ നേരം സഞ്ചരിച്ച സ്പേസ് ഷിപ് എവിടെയോ നിന്നപ്പോൾ ജൂഹി മീനാക്ഷിനെ നോക്കി..

“നിങ്ങൾ പോയി വാ.. ഞാൻ ഇവിടെ ഉണ്ടാകും..”

ട്രിനിറ്റി അകത്ത് നിന്നും പറഞ്ഞപ്പോൾ അവർ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി.. ജൂഹിക്ക് പെട്ടെന്ന് ഒരുപാട് സന്തോഷം തോന്നി.. അവളുടെ വീടിന്റെ അടുത്തുള്ള ഒരു കൊച്ച് മൈതാനത്തിൽ ആണ് അവർ.. കേരളത്തിലെ ഒരു കൊച്ച് ഗ്രാമം..

Updated: September 15, 2023 — 3:13 pm

27 Comments

  1. ❤️❤️❤️❤️❤️

  2. Delta….❤?

  3. Onnumm parayan illa romanjification only…chekkante entrykk vndi v8ing

  4. ഒന്നും പറയാനില്ല ഈ ഭാഗവും പൊളിച്ചു… ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  5. എന്റെ പൊന്നോ….. അവസാനത്തെ ഡയലോഗ് രോമാഞ്ചം ❤️❤️❤️

  6. Enik enthooo.. Jayims nne athrak angat viswasam varunnilla . avan villan aano enn oru dout ?

  7. ❤️❤️❤️❤️♥️♥️♥️♥️

  8. ഈ സൈറ്റിൽ മുന്നേ ഒരുപാട് കഥകൾ വായിച്ചിട്ട് ഒണ്ട്. കൊറേ കഥകൾ ബാക്കി എന്ന് വരും എന്ന് അറിയാതെ കെടക്കുന്നു. വായനക്കാർക്ക് എന്ത് ചെയ്യാൻ കഴിയും കാത്തിരുന്നല്ലേ പറ്റു.

    MK താങ്കൾ ഈ സൈറ്റിൽ പോസ്റ്റ്‌ ചെയ്തിട്ടുള്ള എല്ലാ കഥയും ഞാൻ വായിച്ചിട്ടുണ്ട് എപ്പോ ഇതും.
    ഓരോ ഭാഗം വായ്ക്കുമ്പോളും അടുത്തത് എന്ന് വരും എന്ന കാത്തിരിപ്പാണ്. മറ്റ് ചില പ്രേമുഖ എഴുത്തുകാരെ പോലെ താങ്കൾ നിർത്തി പോകില്ലല്ലോ അല്ലെ..

    1. Broo ..
      അദ്ദേഹത്തിന് കുറേ തിരക്കുകൾ ഉണ്ട് .. എന്നാലും തുടങ്ങി കഴിഞ്ഞ അത് അവസാനിപ്പിക്കും. ആ കാര്യത്തിൽ സംശയം വേണ്ടാ ?

  9. സൂപ്പർ ബ്രോ തകർത്തു

  10. Poli poli poli al poli….next vegam aayikkotte aaa Roshan broyee kaanuvaane ee vazhi onne thirinje nokkan parayanee please…

  11. ചുമ്മാ ???? item MK പേജുകളുടെ എണ്ണം ഒന്ന് കൂട്ടാൻ ശ്രമിക്കോ ഒരു ചെറിയ RIQUEST ആണ്

  12. സൂപ്പർ ഒരു രക്ഷയും ഇല്ല
    അടിപൊളി എല്ലാവരുടേയും എൻട്രൻസ് ???

  13. Very good ? part. Waiting for next…

  14. Bro poliiii…..

  15. കലക്കി കിടു പൊളിച്ചു. നമിച്ചു ബ്രോ.

  16. Avangers assmble

    1. ഉണ്ണിക്കുട്ടൻ

      M.K.. ഈ പാ൪ടും പൊളിച്ചു.. തോ൪ റോഷനോട് പറഞ്ഞ ആ വലിയ യുദ്ധം. അതിനുള്ള മുന്നോടിയാണോ ഇത്..

  17. Mk adipoli ee partum super aayind

  18. ??????

    Eagerly waiting for the fight ❤️

  19. കുഞ്ഞളിയൻ

    MK bro what a thrilling story bro

    ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട് കേട്ടോ നിങ്ങള് വേറെ ലെവൽ ആണ് സഹോ

    കുറച്ചധികം നാളിന് ശേഷമാണ് ഞാൻ ഈ സൈറ്റിൽ കേറിയത്. ഒരുപാട് നല്ല എഴുത്തുകാർ ഉണ്ടായിരുന്ന സൈറ്റ് ആയിരുന്നു ഇപ്പൊ ശവപ്പറമ്പ് പോലെ ആയി
    ഹർഷൻ, അർജുൻ ദേവ് , ഹയ്ദർ മരക്കാർ, നിള , ആരോ …ect
    ഇവരെയൊക്കെ നല്ല പോലെ മിസ്സ് ചെയ്യുന്നു

    Bro enkilm തിരിച്ച് വന്നതിൽ വലിയ സന്തോഷം. കഥ കഥാപാത്രങ്ങളുടെ തിരിച്ചു വരവ് പൊളിച്ചു ….

    മുഴുവൻ പാർട്ടും ഒരുമിച്ച് ഇരുന്ന് വായിച്ചു സമയം പോയതറിഞ്ഞില്ല .
    അധികം വൈകാതെ അടുത്ത പാർട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു..

    സ്നേഹപൂർവ്വം
    ഈ സൈറ്റിൽ രണ്ട് കഥ തുടക്കം മാത്രം എഴുതി പോസ്റ്റ് ചെയ്തത് ഒരു പാവം എഴുത്തുകാർ ( കുഞ്ഞളിയൻ)

  20. പിന്നല്ല ഡിസംബറിനെ ദേഷ്യം പിടിപ്പിക്കുന്നോ??
    റോഷന്റെ പിള്ളേര് എന്നാ സുമ്മാവാ
    പൊളിച്ചു മുത്തേ ഈ ഭാഗം അടിപൊളി ❤️❤️❤️❤️❤️❤️❤️

Comments are closed.