MOONLIGHT VI (മാലാഖയുടെ കാമുകൻ) 816

അയാൾ അവരെ ഒന്ന് നോക്കി തിരിഞ്ഞു നടന്ന് ഒരു വണ്ടിയിൽ കയറിയപ്പോൾ അത് മുൻപോട്ട് നീങ്ങി.. പുറകെ അവിടെ കിടന്ന മറ്റു വണ്ടികളും..

“അതാരാണ്..? അയാളെ വിടണ്ടായിരുന്നു.. അയാൾക്ക് എന്തൊക്കെയോ അറിയാം.. എന്റെ പേര് വരെ..”

ജെയിംസ് സംശയത്തോടെ ട്രിനിറ്റിയെ നോക്കി.

“ഇവർ മെസ്സഞ്ചർസ് ആണ്.. അവരെ പിടിച്ച് നിർത്തിയിട്ട് ഒരു കാര്യവും ഇല്ല..

പക്ഷെ ഇവരെ ആക്രമിച്ചത് മനുഷ്യർ തന്നെയാണ് എന്ന് തോന്നുന്നു.. ജെയിംസ് വിചാരിക്കുന്നതിലും ഒരുപാട് മുകളിൽ ആണ് ചില മനുഷ്യർ ഇന്ന്.. എല്ലാത്തിന്റെയും ഉത്തരം അകത്ത് ഉണ്ട്..”

ട്രിനിറ്റി അത് മാത്രം പറഞ്ഞു മുൻപോട്ട് നടന്നപ്പോൾ അവർ പരസ്പരം ഒന്ന് നോക്കി അവളുടെ പുറകെ നടന്നു..

“ആയുധങ്ങൾ മാറ്റി വച്ചോളു..”

മുൻപിൽ ചെറിയ ഒരു അമ്പലം പോലെ ഒരു നിർമിതി കണ്ടപ്പോൾ ട്രിനിറ്റി അവരോട് പറഞ്ഞു അകത്തേക്ക് കയറി..

അവർ എല്ലാം ആയുധം വച്ച ശേഷം അകത്തേക്ക് കയറി.. അകത്ത് ഒരു ഒഴിഞ്ഞ ഹാളിൽ ഒരു ചെറിയ തല മുണ്ഡനം ചെയ്ത പെൺകുട്ടി അടിച്ചു വാരുന്നുണ്ടായിരുന്നു.. കാവി ആണ് അവളുടെ വേഷം.. ഒറ്റ നോട്ടത്തിൽ ഒരു ബുദ്ധ വിശ്വസിയെ പോലെ തോന്നി..

അവൾ അവരെ കണ്ടതും ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ഇരിക്കാൻ ആഗ്യം കാണിച്ചു.. അവർ എല്ലാവരും അടിച്ചു വാരി കഴിഞ്ഞ ഒരിടത്ത് ഇരുന്നു..

ആ പെൺകുട്ടി ജോലി തുടർന്നു.. മുഴുവൻ അടിച്ചു വാരി വൃത്തി ആയ ശേഷം അവൾ കൈ കാലുകൾ ഒന്ന് കഴുകി തുടച്ച ശേഷം അല്പം ഉയർന്ന ഒരു ഇടത്ത് ഇട്ട മരത്തിന്റെ പാളിയിൽ ഇരുന്നു..

ഒന്ന് കണ്ണുകൾ അടച്ചു ഇരുന്ന ശേഷം അവൾ പുഞ്ചിരിയോടെ കണ്ണ് തുറന്നു നോക്കി..

“ഇതൊരു അത്ഭുതം ആണല്ലോ.. രാജാവിന്റെ മൂന്നു പത്നിമാരും ഒരുമിച്ച്.. കൂടെ ഒരു ഹാഫ് ബ്ലഡ്‌ എൽഫ്.. കുറച്ചു മനുഷ്യർ..

മ്മ്മ്.. ഒഹ്.. നിങ്ങൾ തേടുന്നവൾ എവിടെ ആണെന്ന് എനിക്ക് അറിയാം. പക്ഷെ വേണ്ട.. അത് നടക്കില്ല.. പൊയ്ക്കോളൂ.. ഞാൻ അത് പറഞ്ഞാൽ ഈ ഭൂമിയിലെ സമാധാനം ഇല്ലാതെ ആകും.. പൊയ്ക്കോളൂ.. എല്ലാം ഒരു സ്വപ്നം മാത്രം ആണെന്ന് വിചാരിച്ചോളൂ..”

അവൾ അത് മാത്രം പറഞ്ഞു കണ്ണുകൾ അടച്ചപ്പോൾ അവർക്ക് ഒന്നും മനസ്സിലായില്ല..

“പോകാൻ വന്നവർ ആണെന്ന് തോന്നുന്നുണ്ടോ ഞങ്ങളെ കണ്ടിട്ട്..?”

ട്രിനിറ്റി അത് ചോദിച്ചപ്പോൾ അവൾ കണ്ണുകൾ തുറന്ന് അവളെ ഒന്ന് നോക്കി.. അതിന് ശേഷം അവൾ ഒന്ന് പുഞ്ചിരിച്ചു.. വല്ലാത്ത ഒരു പുഞ്ചിരി..

“നിങ്ങൾക്ക് ഞാൻ പറയാൻ പോകുന്ന രണ്ട് കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് ചെയ്യാം..”

അവൾ കണ്ണുകൾ അടച്ചുകൊണ്ട് അത് പറഞ്ഞപ്പോൾ എല്ലാവരും ചെവികൾ കൂർപ്പിച്ചു..

“ഒന്ന്…, എല്ലാവരും പഴയ ജീവിതത്തിലേക്ക് തിരിച്ചു പോകുക.. അമേരിക്കയിൽ നിന്നും വന്നവർ അവരുടെ ജോലികൾ തുടരുക.. ഒരു എൽഫ് ആണ് താൻ എന്ന കാര്യം മറന്ന് ജൂഹി തിരികെ ജോലിയിൽ പ്രവേശിക്കുക.. സാധാരണ ജീവിതം നയിക്കുക..

മീനാക്ഷിയും അർച്ചനയും നിങ്ങളുടേതായ ജീവിതത്തിലേക്ക് തിരിയുക.. ട്രിനിറ്റി നിന്റെ ഗ്രഹത്തിലേക്ക് തിരികെ പോകുക.. തൽക്കാലം എൽവിഷ് ലോകം ഒരു ആപത്തിൽ ആണെന്ന് ഉള്ള കാര്യം വിസ്മരിക്കുക.. എല്ലാം ഒരു സ്വപ്നം പോലെ മറന്ന് കളയുക..”

അവൾ അത് പറഞ്ഞ ശേഷം ഒന്ന് നിശബ്ദം ആയി..

Updated: September 15, 2023 — 3:13 pm

27 Comments

Add a Comment
  1. ❤️❤️❤️❤️❤️

  2. Onnumm parayan illa romanjification only…chekkante entrykk vndi v8ing

  3. ഒന്നും പറയാനില്ല ഈ ഭാഗവും പൊളിച്ചു… ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  4. എന്റെ പൊന്നോ….. അവസാനത്തെ ഡയലോഗ് രോമാഞ്ചം ❤️❤️❤️

  5. Enik enthooo.. Jayims nne athrak angat viswasam varunnilla . avan villan aano enn oru dout ?

  6. ❤️❤️❤️❤️♥️♥️♥️♥️

  7. ഈ സൈറ്റിൽ മുന്നേ ഒരുപാട് കഥകൾ വായിച്ചിട്ട് ഒണ്ട്. കൊറേ കഥകൾ ബാക്കി എന്ന് വരും എന്ന് അറിയാതെ കെടക്കുന്നു. വായനക്കാർക്ക് എന്ത് ചെയ്യാൻ കഴിയും കാത്തിരുന്നല്ലേ പറ്റു.

    MK താങ്കൾ ഈ സൈറ്റിൽ പോസ്റ്റ്‌ ചെയ്തിട്ടുള്ള എല്ലാ കഥയും ഞാൻ വായിച്ചിട്ടുണ്ട് എപ്പോ ഇതും.
    ഓരോ ഭാഗം വായ്ക്കുമ്പോളും അടുത്തത് എന്ന് വരും എന്ന കാത്തിരിപ്പാണ്. മറ്റ് ചില പ്രേമുഖ എഴുത്തുകാരെ പോലെ താങ്കൾ നിർത്തി പോകില്ലല്ലോ അല്ലെ..

    1. Broo ..
      അദ്ദേഹത്തിന് കുറേ തിരക്കുകൾ ഉണ്ട് .. എന്നാലും തുടങ്ങി കഴിഞ്ഞ അത് അവസാനിപ്പിക്കും. ആ കാര്യത്തിൽ സംശയം വേണ്ടാ ?

  8. സൂപ്പർ ബ്രോ തകർത്തു

  9. Poli poli poli al poli….next vegam aayikkotte aaa Roshan broyee kaanuvaane ee vazhi onne thirinje nokkan parayanee please…

  10. ചുമ്മാ ???? item MK പേജുകളുടെ എണ്ണം ഒന്ന് കൂട്ടാൻ ശ്രമിക്കോ ഒരു ചെറിയ RIQUEST ആണ്

  11. സൂപ്പർ ഒരു രക്ഷയും ഇല്ല
    അടിപൊളി എല്ലാവരുടേയും എൻട്രൻസ് ???

  12. Very good ? part. Waiting for next…

  13. Bro poliiii…..

  14. കലക്കി കിടു പൊളിച്ചു. നമിച്ചു ബ്രോ.

    1. ഉണ്ണിക്കുട്ടൻ

      M.K.. ഈ പാ൪ടും പൊളിച്ചു.. തോ൪ റോഷനോട് പറഞ്ഞ ആ വലിയ യുദ്ധം. അതിനുള്ള മുന്നോടിയാണോ ഇത്..

  15. Mk adipoli ee partum super aayind

  16. ??????

    Eagerly waiting for the fight ❤️

  17. കുഞ്ഞളിയൻ

    MK bro what a thrilling story bro

    ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട് കേട്ടോ നിങ്ങള് വേറെ ലെവൽ ആണ് സഹോ

    കുറച്ചധികം നാളിന് ശേഷമാണ് ഞാൻ ഈ സൈറ്റിൽ കേറിയത്. ഒരുപാട് നല്ല എഴുത്തുകാർ ഉണ്ടായിരുന്ന സൈറ്റ് ആയിരുന്നു ഇപ്പൊ ശവപ്പറമ്പ് പോലെ ആയി
    ഹർഷൻ, അർജുൻ ദേവ് , ഹയ്ദർ മരക്കാർ, നിള , ആരോ …ect
    ഇവരെയൊക്കെ നല്ല പോലെ മിസ്സ് ചെയ്യുന്നു

    Bro enkilm തിരിച്ച് വന്നതിൽ വലിയ സന്തോഷം. കഥ കഥാപാത്രങ്ങളുടെ തിരിച്ചു വരവ് പൊളിച്ചു ….

    മുഴുവൻ പാർട്ടും ഒരുമിച്ച് ഇരുന്ന് വായിച്ചു സമയം പോയതറിഞ്ഞില്ല .
    അധികം വൈകാതെ അടുത്ത പാർട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു..

    സ്നേഹപൂർവ്വം
    ഈ സൈറ്റിൽ രണ്ട് കഥ തുടക്കം മാത്രം എഴുതി പോസ്റ്റ് ചെയ്തത് ഒരു പാവം എഴുത്തുകാർ ( കുഞ്ഞളിയൻ)

  18. പിന്നല്ല ഡിസംബറിനെ ദേഷ്യം പിടിപ്പിക്കുന്നോ??
    റോഷന്റെ പിള്ളേര് എന്നാ സുമ്മാവാ
    പൊളിച്ചു മുത്തേ ഈ ഭാഗം അടിപൊളി ❤️❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *