MOONLIGHT VI (മാലാഖയുടെ കാമുകൻ) 821

“വീണ്ടും കാണും..”

“ഇനി കാണുമ്പോൾ നിന്റെ ആ സുന്ദരമായ ചിറകുകൾ ഞാൻ അരിഞ്ഞു എടുക്കും…”

അവൾ അത് പുഞ്ചിരിയോടെ ആണ് പറഞ്ഞത്.. അത് കേട്ടിട്ടും ഡിസംബർ മറുപടി പറയാതെ തിരിഞ്ഞു നടന്നു.. അവരുടെ പുറകെ മറ്റുള്ളവരും.. വാതിൽ കടന്നതും നേരത്തെ അവളുടെ വാൾ വാങ്ങിയവൻ അത് ഡിസംബറിന്റെ കാൽചുവട്ടിലേക്ക് ഇട്ടു കൊടുത്തു.. പുച്ഛത്തോടെ..

“നിന്റെ ജീവൻ ഇപ്പോൾ ദാനം കിട്ടിയത് പോലെ നിലത്ത് നിന്നും എടുത്തോളൂ…”

“സ്സ്…”

അത് കേട്ടപ്പോൾ ട്രിനിറ്റി ചീറിക്കൊണ്ട് മുൻപോട്ട് നീങ്ങിയതും ഡിസംബർ അവളുടെ കൈ പിടിച്ചു വച്ച് വാൾ നിലത്ത് നിന്നും എടുത്തു..

“നിന്റെ തല വെട്ടുന്നത് ഞാൻ ആയിരിക്കും.. അത് എന്റെ വാക്ക്..”

ഡിസംബർ അവനോട് അത് മാത്രം പറഞ്ഞു നടന്നു.. എല്ലാവരും പുറകെ.. നടന്നു.. നിരാശയോടെ..

“തിരിച്ചു പോയാൽ ശരിയാകുമോ.. അപ്പോൾ എൽവിഷ് ലോകം..? അവൾ പറഞ്ഞ ആൾ ആരാണ്..?”

ജെയിംസ് അത് ചോദിച്ചു എങ്കിലും മറുപടി ഉണ്ടായില്ല.. ട്രിനിറ്റി അവനെ നോക്കി ഒന്ന് കണ്ണ് അടച്ചപ്പോൾ പിന്നീട് സംസാരിക്കാം എന്നാണ് പറഞ്ഞത് എന്ന് ജെയിംസിന് തോന്നി..

അവർ നേരെ പുറത്തേക്ക് ഇറങ്ങി വന്നു.. ഗേറ്റ് അടഞ്ഞതും ആകെ ഇരുട്ട് വ്യാപിച്ചു.. മുൻപിൽ പാലം വന്നു.. അവർ അതിൽ കയറി അത് തിരിച്ചു അവർ നിന്ന അവിടേക്ക് ചെന്നു..

എല്ലാവരും ഇറങ്ങി.. ആരും ഒന്നും മിണ്ടിയില്ല..

“തിരിച്ചു പോകുക ആണെന്ന് തോന്നുന്നു അല്ലെ..? അവൾ പറഞ്ഞത് ഏതോ വലിയ വില്ലൻ ആണെന്ന് തോന്നുന്നു.. താനോസ് പോലെ ആയിരിക്കും ചിലപ്പോൾ..”

എമ്മ ആലിസിന്റെ ചെവിയിൽ അത് പറഞ്ഞപ്പോൾ അവൾ ഒന്നും മിണ്ടിയില്ല..

Updated: September 15, 2023 — 3:13 pm

27 Comments

  1. ❤️❤️❤️❤️❤️

  2. Delta….❤?

  3. Onnumm parayan illa romanjification only…chekkante entrykk vndi v8ing

  4. ഒന്നും പറയാനില്ല ഈ ഭാഗവും പൊളിച്ചു… ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  5. എന്റെ പൊന്നോ….. അവസാനത്തെ ഡയലോഗ് രോമാഞ്ചം ❤️❤️❤️

  6. Enik enthooo.. Jayims nne athrak angat viswasam varunnilla . avan villan aano enn oru dout ?

  7. ❤️❤️❤️❤️♥️♥️♥️♥️

  8. ഈ സൈറ്റിൽ മുന്നേ ഒരുപാട് കഥകൾ വായിച്ചിട്ട് ഒണ്ട്. കൊറേ കഥകൾ ബാക്കി എന്ന് വരും എന്ന് അറിയാതെ കെടക്കുന്നു. വായനക്കാർക്ക് എന്ത് ചെയ്യാൻ കഴിയും കാത്തിരുന്നല്ലേ പറ്റു.

    MK താങ്കൾ ഈ സൈറ്റിൽ പോസ്റ്റ്‌ ചെയ്തിട്ടുള്ള എല്ലാ കഥയും ഞാൻ വായിച്ചിട്ടുണ്ട് എപ്പോ ഇതും.
    ഓരോ ഭാഗം വായ്ക്കുമ്പോളും അടുത്തത് എന്ന് വരും എന്ന കാത്തിരിപ്പാണ്. മറ്റ് ചില പ്രേമുഖ എഴുത്തുകാരെ പോലെ താങ്കൾ നിർത്തി പോകില്ലല്ലോ അല്ലെ..

    1. Broo ..
      അദ്ദേഹത്തിന് കുറേ തിരക്കുകൾ ഉണ്ട് .. എന്നാലും തുടങ്ങി കഴിഞ്ഞ അത് അവസാനിപ്പിക്കും. ആ കാര്യത്തിൽ സംശയം വേണ്ടാ ?

  9. സൂപ്പർ ബ്രോ തകർത്തു

  10. Poli poli poli al poli….next vegam aayikkotte aaa Roshan broyee kaanuvaane ee vazhi onne thirinje nokkan parayanee please…

  11. ചുമ്മാ ???? item MK പേജുകളുടെ എണ്ണം ഒന്ന് കൂട്ടാൻ ശ്രമിക്കോ ഒരു ചെറിയ RIQUEST ആണ്

  12. സൂപ്പർ ഒരു രക്ഷയും ഇല്ല
    അടിപൊളി എല്ലാവരുടേയും എൻട്രൻസ് ???

  13. Very good ? part. Waiting for next…

  14. Bro poliiii…..

  15. കലക്കി കിടു പൊളിച്ചു. നമിച്ചു ബ്രോ.

  16. Avangers assmble

    1. ഉണ്ണിക്കുട്ടൻ

      M.K.. ഈ പാ൪ടും പൊളിച്ചു.. തോ൪ റോഷനോട് പറഞ്ഞ ആ വലിയ യുദ്ധം. അതിനുള്ള മുന്നോടിയാണോ ഇത്..

  17. Mk adipoli ee partum super aayind

  18. ??????

    Eagerly waiting for the fight ❤️

  19. കുഞ്ഞളിയൻ

    MK bro what a thrilling story bro

    ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട് കേട്ടോ നിങ്ങള് വേറെ ലെവൽ ആണ് സഹോ

    കുറച്ചധികം നാളിന് ശേഷമാണ് ഞാൻ ഈ സൈറ്റിൽ കേറിയത്. ഒരുപാട് നല്ല എഴുത്തുകാർ ഉണ്ടായിരുന്ന സൈറ്റ് ആയിരുന്നു ഇപ്പൊ ശവപ്പറമ്പ് പോലെ ആയി
    ഹർഷൻ, അർജുൻ ദേവ് , ഹയ്ദർ മരക്കാർ, നിള , ആരോ …ect
    ഇവരെയൊക്കെ നല്ല പോലെ മിസ്സ് ചെയ്യുന്നു

    Bro enkilm തിരിച്ച് വന്നതിൽ വലിയ സന്തോഷം. കഥ കഥാപാത്രങ്ങളുടെ തിരിച്ചു വരവ് പൊളിച്ചു ….

    മുഴുവൻ പാർട്ടും ഒരുമിച്ച് ഇരുന്ന് വായിച്ചു സമയം പോയതറിഞ്ഞില്ല .
    അധികം വൈകാതെ അടുത്ത പാർട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു..

    സ്നേഹപൂർവ്വം
    ഈ സൈറ്റിൽ രണ്ട് കഥ തുടക്കം മാത്രം എഴുതി പോസ്റ്റ് ചെയ്തത് ഒരു പാവം എഴുത്തുകാർ ( കുഞ്ഞളിയൻ)

  20. പിന്നല്ല ഡിസംബറിനെ ദേഷ്യം പിടിപ്പിക്കുന്നോ??
    റോഷന്റെ പിള്ളേര് എന്നാ സുമ്മാവാ
    പൊളിച്ചു മുത്തേ ഈ ഭാഗം അടിപൊളി ❤️❤️❤️❤️❤️❤️❤️

Comments are closed.