MOONLIGHT VI (മാലാഖയുടെ കാമുകൻ) 821

“ബും..”

നിമിഷ നേരം കൊണ്ടാണ് അയാൾ വല്ലാത്തൊരു ശബ്ദത്തോടെ പൊട്ടി ചിതറി നൂറ് ഭാഗങ്ങൾ ആയി വീണത്.. അയാളുടെ കയ്യിൽ ഇരുന്ന അസ്ത്രങ്ങളും വില്ലും എല്ലാം ചിതറി നിലത്ത് വീണു..

അത് നോക്കി നിന്ന എല്ലാവരും ഞെട്ടി മുകളിലേക്ക് നോക്കി..

മുകളിൽ മറ്റൊരു മെയ് വൂൺ സ്പേസ് ഷിപ്പ്.. അതിന്റെ രൂപം വേറെയാണ് എന്ന് ജെയിംസ് ശ്രദ്ധിച്ചു..

“അതാരാ..”

ആലിസ് അത്ഭുധത്തോടെ മുകളിലേക്ക് നോക്കി ചോദിച്ചപ്പോൾ അത് അവരുടെ തൊട്ട് മുകളിലേക്ക് വന്നു. അതിന് ഒരു ചെറിയ ശബ്ദം പോലും ഇല്ലായിരുന്നു..

അതിന്റെ ഡോർ തുറന്ന് അതിൽ നിന്നും നിലത്തേക്ക് എടുത്ത് ചാടി അവരുടെ നടുക്ക് വന്നു നിന്നു.. അവരുടെ കണ്ണുകൾ ഒന്ന് വിടർന്നു..

“ട്രിനിറ്റി…”

അർച്ചനയും മീനാക്ഷിയും സന്തോഷത്തോടെ വിളിച്ചു.. അവൾ ആദ്യം ജൂഹിയെ ആണ് നോക്കിയത്…

“ഇപ്പോൾ നിനക്ക് അറിയാം നീയരാണ് എന്ന്.. അല്ലെ ജൂഹി..?”

ട്രിനിറ്റി അത് പറഞ്ഞപ്പോൾ ആണ് അവൾ അത് ആലോജിച്ചത്.. അവൾ അപ്പോഴും എന്തോ ഒരു മയക്കത്തിൽ പോലെ ആയിരുന്നു.

“ഞാൻ ഒന്നും ചെയ്തില്ല.. കൈ നീട്ടിയെ ഉള്ളു..”

“അതാണ് ഒരു എൽഫിന്റെ പ്രേത്യേകത ജൂഹി.. മീനാക്ഷി.. അർച്ചന..? നിങ്ങൾക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ..?”

ട്രിനിറ്റി അവരെ ചേർത്ത് പിടിച്ചപ്പോൾ അവർ തലകുലുക്കി.

“അപ്പോൾ പോയില്ലായിരുന്നു അല്ലെ..? ഞങ്ങൾ വിചാരിച്ചു പോയെന്ന്..”

ഒലിവർ ട്രിനിറ്റിയെ നോക്കി പറഞ്ഞപ്പോൾ അവൾ പുഞ്ചിരിച്ചു..

“പോകേണ്ടത് ആണ്.. പക്ഷെ.. പോയില്ല..”

“നിങ്ങൾക്ക് എല്ലാം പരസ്പരം അറിയാമോ..?”

ജെയിംസ് അതിശയത്തോടെ മീനാക്ഷിയും അർച്ചനയും ട്രിനിറ്റിയുടെ കൈകൾ പിടിച്ച് നിൽക്കുന്നത് നോക്കി ചോദിച്ചു…

Updated: September 15, 2023 — 3:13 pm

27 Comments

  1. ❤️❤️❤️❤️❤️

  2. Delta….❤?

  3. Onnumm parayan illa romanjification only…chekkante entrykk vndi v8ing

  4. ഒന്നും പറയാനില്ല ഈ ഭാഗവും പൊളിച്ചു… ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  5. എന്റെ പൊന്നോ….. അവസാനത്തെ ഡയലോഗ് രോമാഞ്ചം ❤️❤️❤️

  6. Enik enthooo.. Jayims nne athrak angat viswasam varunnilla . avan villan aano enn oru dout ?

  7. ❤️❤️❤️❤️♥️♥️♥️♥️

  8. ഈ സൈറ്റിൽ മുന്നേ ഒരുപാട് കഥകൾ വായിച്ചിട്ട് ഒണ്ട്. കൊറേ കഥകൾ ബാക്കി എന്ന് വരും എന്ന് അറിയാതെ കെടക്കുന്നു. വായനക്കാർക്ക് എന്ത് ചെയ്യാൻ കഴിയും കാത്തിരുന്നല്ലേ പറ്റു.

    MK താങ്കൾ ഈ സൈറ്റിൽ പോസ്റ്റ്‌ ചെയ്തിട്ടുള്ള എല്ലാ കഥയും ഞാൻ വായിച്ചിട്ടുണ്ട് എപ്പോ ഇതും.
    ഓരോ ഭാഗം വായ്ക്കുമ്പോളും അടുത്തത് എന്ന് വരും എന്ന കാത്തിരിപ്പാണ്. മറ്റ് ചില പ്രേമുഖ എഴുത്തുകാരെ പോലെ താങ്കൾ നിർത്തി പോകില്ലല്ലോ അല്ലെ..

    1. Broo ..
      അദ്ദേഹത്തിന് കുറേ തിരക്കുകൾ ഉണ്ട് .. എന്നാലും തുടങ്ങി കഴിഞ്ഞ അത് അവസാനിപ്പിക്കും. ആ കാര്യത്തിൽ സംശയം വേണ്ടാ ?

  9. സൂപ്പർ ബ്രോ തകർത്തു

  10. Poli poli poli al poli….next vegam aayikkotte aaa Roshan broyee kaanuvaane ee vazhi onne thirinje nokkan parayanee please…

  11. ചുമ്മാ ???? item MK പേജുകളുടെ എണ്ണം ഒന്ന് കൂട്ടാൻ ശ്രമിക്കോ ഒരു ചെറിയ RIQUEST ആണ്

  12. സൂപ്പർ ഒരു രക്ഷയും ഇല്ല
    അടിപൊളി എല്ലാവരുടേയും എൻട്രൻസ് ???

  13. Very good ? part. Waiting for next…

  14. Bro poliiii…..

  15. കലക്കി കിടു പൊളിച്ചു. നമിച്ചു ബ്രോ.

  16. Avangers assmble

    1. ഉണ്ണിക്കുട്ടൻ

      M.K.. ഈ പാ൪ടും പൊളിച്ചു.. തോ൪ റോഷനോട് പറഞ്ഞ ആ വലിയ യുദ്ധം. അതിനുള്ള മുന്നോടിയാണോ ഇത്..

  17. Mk adipoli ee partum super aayind

  18. ??????

    Eagerly waiting for the fight ❤️

  19. കുഞ്ഞളിയൻ

    MK bro what a thrilling story bro

    ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട് കേട്ടോ നിങ്ങള് വേറെ ലെവൽ ആണ് സഹോ

    കുറച്ചധികം നാളിന് ശേഷമാണ് ഞാൻ ഈ സൈറ്റിൽ കേറിയത്. ഒരുപാട് നല്ല എഴുത്തുകാർ ഉണ്ടായിരുന്ന സൈറ്റ് ആയിരുന്നു ഇപ്പൊ ശവപ്പറമ്പ് പോലെ ആയി
    ഹർഷൻ, അർജുൻ ദേവ് , ഹയ്ദർ മരക്കാർ, നിള , ആരോ …ect
    ഇവരെയൊക്കെ നല്ല പോലെ മിസ്സ് ചെയ്യുന്നു

    Bro enkilm തിരിച്ച് വന്നതിൽ വലിയ സന്തോഷം. കഥ കഥാപാത്രങ്ങളുടെ തിരിച്ചു വരവ് പൊളിച്ചു ….

    മുഴുവൻ പാർട്ടും ഒരുമിച്ച് ഇരുന്ന് വായിച്ചു സമയം പോയതറിഞ്ഞില്ല .
    അധികം വൈകാതെ അടുത്ത പാർട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു..

    സ്നേഹപൂർവ്വം
    ഈ സൈറ്റിൽ രണ്ട് കഥ തുടക്കം മാത്രം എഴുതി പോസ്റ്റ് ചെയ്തത് ഒരു പാവം എഴുത്തുകാർ ( കുഞ്ഞളിയൻ)

  20. പിന്നല്ല ഡിസംബറിനെ ദേഷ്യം പിടിപ്പിക്കുന്നോ??
    റോഷന്റെ പിള്ളേര് എന്നാ സുമ്മാവാ
    പൊളിച്ചു മുത്തേ ഈ ഭാഗം അടിപൊളി ❤️❤️❤️❤️❤️❤️❤️

Comments are closed.