MOONLIGHT VI (മാലാഖയുടെ കാമുകൻ) 820

 MOONLIGHT VI

മാലാഖയുടെ കാമുകൻ

Moonlight

നീ ഓക്കേ ആണോ മീനാക്ഷി..?”

ജൂഹി മീനാക്ഷിയുടെ കൈ പിടിച്ച് അത് ചോദിച്ചു. മീനാക്ഷി ആകെ ക്ഷീണിച്ചത് പോലെ അവർക്ക് തോന്നി.. അത് ശരിയും ആയിരുന്നു..

പെട്ടെന്ന് ഉണ്ടായ ആക്രമണം അവരെ രണ്ടുപേരെയും തളർത്തിയിരുന്നു.. ജൂഹി അവളുടെ കണ്ണിലേക്ക് നോക്കി..

“ആആആ..”

പെട്ടെന്ന് ജൂഹി കൈ വലിച്ചു..കൈ പൊള്ളിയത് പോലെ തോന്നി അവൾക്ക്.. അത്രക്കും ഒരു ചൂട് മീനാക്ഷിയിൽ നിന്നും അവളുടെ ദേഹത്തേക്ക് കയറി..

“ഞാൻ ഓക്കേ ആണ് ജൂഹി..”

മീനു ഒന്ന് പുഞ്ചിരിച്ചു..

ജൂഹിക്ക് എന്തോ പോലെ തോന്നി.. സാധരണയിൽ നിന്നും എന്തോ ഒരു പ്രേത്യേകത പോലെ.. അവളുടെ കൈ തൊട്ടപ്പോൾ എന്തോ ഒരു ശക്തി ഉള്ളിലേക്ക് കയറിയത് പോലെ..

ഇരുട്ടിൽ കൂടെയും ദൂരെ നിന്നും എന്തോ ഒന്ന് അവർക്ക് പാഞ്ഞു വരുന്നത് അവൾ കണ്ടു. അവൾ സൂക്ഷിച്ചു നോക്കി..

മീനാക്ഷിയുടെ കഴുത്തിന് നേരെ വെട്ടി തിളങ്ങി വരുന്ന ഒരു അസ്ത്രം അവൾ ആ ഇരുട്ടിലും കണ്ടു.. മീനാക്ഷിയും അത് മനസ്സിലാക്കി അതിന് നേരെ വെട്ടി തിരിഞ്ഞു.

“നോ..”

അതിനും മുൻപേ ജൂഹി ഒരു സ്വപ്നത്തിൽ എന്നവണ്ണം കൈ നീട്ടി.. അത് തടയാൻ വേണ്ടി എന്നത് പോലെ കൈ വിരലുകൾ നിവർത്തി മുൻപിലേക്ക് പിടിച്ചു..

“വുസ്ഷ്.!”

മീനാക്ഷിയുടെ തല തകർക്കാൻ വന്ന അസ്ത്രം ജൂഹിയുടെ കൈപ്പത്തിക്ക് മുൻപിൽ അനുസരണയോടെ പിടിച്ചു കെട്ടിയത് പോലെ നിന്നു..

“വാട്ട്‌..?”

എല്ലാവരും ഒന്ന് പകച്ചു.. പകച്ചു എന്നല്ല ഞെട്ടി പോയി.. ജൂഹി മറ്റേതോ ലോകത്ത് ആണെന്ന് അവർക്ക് തോന്നി..

പക്ഷെ ആ നിമിഷം അവർ തിരിച്ചറിഞ്ഞു.. ജൂഹി ഒരു മനുഷ്യ സ്ത്രീ അല്ല. അവൾ ഒരു എൽഫ് ആണ്. മായ ജാലങ്ങൾ കൊണ്ട് മാരീചിക തീർക്കുന്ന ഒരു എൽഫ്..

അത് കണ്ട മീനാക്ഷിയും ഞെട്ടിയിരുന്നു.. അവൾക്ക് നേരെ വന്ന അസ്ത്രം അവൾക്ക് മുൻപേ ജൂഹി തടുത്തിരിക്കുന്നു..

അസ്ത്രം അയച്ചയാൾ ഒന്ന് പകച്ചു..

“നോ നോ നോ..”

അയാൾ വേഗം അടുത്ത അസ്ത്രം വില്ലിൽ കോരുത്ത ശേഷം സർവ്വ ശക്തിയും എടുത്ത് വീണ്ടും അയക്കാൻ ശ്രമിച്ചു.. പക്ഷെ അതിനും മുൻപേ തനിക്ക് നേരെ എന്തോ വരുന്നത് അയാൾ കണ്ടു..

Updated: September 15, 2023 — 3:13 pm

27 Comments

  1. ❤️❤️❤️❤️❤️

  2. Delta….❤?

  3. Onnumm parayan illa romanjification only…chekkante entrykk vndi v8ing

  4. ഒന്നും പറയാനില്ല ഈ ഭാഗവും പൊളിച്ചു… ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  5. എന്റെ പൊന്നോ….. അവസാനത്തെ ഡയലോഗ് രോമാഞ്ചം ❤️❤️❤️

  6. Enik enthooo.. Jayims nne athrak angat viswasam varunnilla . avan villan aano enn oru dout ?

  7. ❤️❤️❤️❤️♥️♥️♥️♥️

  8. ഈ സൈറ്റിൽ മുന്നേ ഒരുപാട് കഥകൾ വായിച്ചിട്ട് ഒണ്ട്. കൊറേ കഥകൾ ബാക്കി എന്ന് വരും എന്ന് അറിയാതെ കെടക്കുന്നു. വായനക്കാർക്ക് എന്ത് ചെയ്യാൻ കഴിയും കാത്തിരുന്നല്ലേ പറ്റു.

    MK താങ്കൾ ഈ സൈറ്റിൽ പോസ്റ്റ്‌ ചെയ്തിട്ടുള്ള എല്ലാ കഥയും ഞാൻ വായിച്ചിട്ടുണ്ട് എപ്പോ ഇതും.
    ഓരോ ഭാഗം വായ്ക്കുമ്പോളും അടുത്തത് എന്ന് വരും എന്ന കാത്തിരിപ്പാണ്. മറ്റ് ചില പ്രേമുഖ എഴുത്തുകാരെ പോലെ താങ്കൾ നിർത്തി പോകില്ലല്ലോ അല്ലെ..

    1. Broo ..
      അദ്ദേഹത്തിന് കുറേ തിരക്കുകൾ ഉണ്ട് .. എന്നാലും തുടങ്ങി കഴിഞ്ഞ അത് അവസാനിപ്പിക്കും. ആ കാര്യത്തിൽ സംശയം വേണ്ടാ ?

  9. സൂപ്പർ ബ്രോ തകർത്തു

  10. Poli poli poli al poli….next vegam aayikkotte aaa Roshan broyee kaanuvaane ee vazhi onne thirinje nokkan parayanee please…

  11. ചുമ്മാ ???? item MK പേജുകളുടെ എണ്ണം ഒന്ന് കൂട്ടാൻ ശ്രമിക്കോ ഒരു ചെറിയ RIQUEST ആണ്

  12. സൂപ്പർ ഒരു രക്ഷയും ഇല്ല
    അടിപൊളി എല്ലാവരുടേയും എൻട്രൻസ് ???

  13. Very good ? part. Waiting for next…

  14. Bro poliiii…..

  15. കലക്കി കിടു പൊളിച്ചു. നമിച്ചു ബ്രോ.

  16. Avangers assmble

    1. ഉണ്ണിക്കുട്ടൻ

      M.K.. ഈ പാ൪ടും പൊളിച്ചു.. തോ൪ റോഷനോട് പറഞ്ഞ ആ വലിയ യുദ്ധം. അതിനുള്ള മുന്നോടിയാണോ ഇത്..

  17. Mk adipoli ee partum super aayind

  18. ??????

    Eagerly waiting for the fight ❤️

  19. കുഞ്ഞളിയൻ

    MK bro what a thrilling story bro

    ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട് കേട്ടോ നിങ്ങള് വേറെ ലെവൽ ആണ് സഹോ

    കുറച്ചധികം നാളിന് ശേഷമാണ് ഞാൻ ഈ സൈറ്റിൽ കേറിയത്. ഒരുപാട് നല്ല എഴുത്തുകാർ ഉണ്ടായിരുന്ന സൈറ്റ് ആയിരുന്നു ഇപ്പൊ ശവപ്പറമ്പ് പോലെ ആയി
    ഹർഷൻ, അർജുൻ ദേവ് , ഹയ്ദർ മരക്കാർ, നിള , ആരോ …ect
    ഇവരെയൊക്കെ നല്ല പോലെ മിസ്സ് ചെയ്യുന്നു

    Bro enkilm തിരിച്ച് വന്നതിൽ വലിയ സന്തോഷം. കഥ കഥാപാത്രങ്ങളുടെ തിരിച്ചു വരവ് പൊളിച്ചു ….

    മുഴുവൻ പാർട്ടും ഒരുമിച്ച് ഇരുന്ന് വായിച്ചു സമയം പോയതറിഞ്ഞില്ല .
    അധികം വൈകാതെ അടുത്ത പാർട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു..

    സ്നേഹപൂർവ്വം
    ഈ സൈറ്റിൽ രണ്ട് കഥ തുടക്കം മാത്രം എഴുതി പോസ്റ്റ് ചെയ്തത് ഒരു പാവം എഴുത്തുകാർ ( കുഞ്ഞളിയൻ)

  20. പിന്നല്ല ഡിസംബറിനെ ദേഷ്യം പിടിപ്പിക്കുന്നോ??
    റോഷന്റെ പിള്ളേര് എന്നാ സുമ്മാവാ
    പൊളിച്ചു മുത്തേ ഈ ഭാഗം അടിപൊളി ❤️❤️❤️❤️❤️❤️❤️

Comments are closed.