MOONLIGHT V (മാലാഖയുടെ കാമുകൻ) 954

“നിങ്ങൾ കാലുകൾ നന്നായി തിരുമ്മി കൊടുക്ക്.. ആർച്ചു ഇവളുടെ ചെവി ഒന്ന് അടച്ചു വച്ചേ..”

മീനാക്ഷി അവളുടെ കൈകൾ ഒന്ന് തിരുമ്മി.. അതിന് ശേഷം കണ്ണുകൾ അടച്ചു അവളുടെ അധരം വഴി അകത്തേക്ക് ഊതി..

തന്നിൽ നിന്നും ചൂട് അവളിലേക്ക് പോകുന്നത് മീനു അറിയുന്നുണ്ടായിരുന്നു.. രണ്ടോ മൂന്നോ തവണ അവൾ അത് ചെയ്തപ്പോൾ ഒരു അലർച്ചയോടെ അവൾ എഴുന്നേറ്റ് ഇരുന്നപ്പോൾ മറ്റു യുവതികൾ രണ്ടുപേരും അവളെ കെട്ടിപിടിച്ചു കരഞ്ഞു..

“ഇതാരാ..?”

അവൾ പകപ്പോടെ മീനാക്ഷിയെ നോക്കി. മൂന്ന് പേരും നല്ല സുന്ദരികൾ ആണല്ലോ എന്ന് മീനാക്ഷി ഓർത്തു..

“അറിയില്ല.. പക്ഷെ ഇവർ ഇല്ലായിരുന്നു എങ്കിൽ.. നീ മരിച്ചു എന്ന് വിചാരിച്ചു..”

“അതിന് ഞാൻ ഒന്നും ചെയ്തില്ല.. ദേഹം ചൂടാക്കി എന്ന് മാത്രം..”

അതിൽ ഒരാൾ കരഞ്ഞുകൊണ്ട് അത് പറഞ്ഞപ്പോൾ മറുപടി കൊടുത്തു മീനാക്ഷി എഴുന്നേറ്റു.. അർച്ചന അവരോട് സംസാരിച്ചപ്പോൾ വണ്ടിക്ക് എന്തോ ഇഷ്യൂ ആയി അത് നോക്കുമ്പോൾ വെള്ളത്തിൽ വീണത് ആണെന്ന് അവർ പറഞ്ഞത് മീനാക്ഷി കേട്ടു..

“ഈ വണ്ടിക്ക് എന്താ കുഴപ്പം..?”

അവൾ വെള്ളത്തിൽ ഇറങ്ങി നടന്ന് ചെന്ന് ആ വണ്ടിയുടെ ബോണറ്റ് തുറന്ന് നോക്കി.. ബാറ്ററി പോയി എന്ന് അവർക്ക് തോന്നി.. അവൾ ഒരു വയറിൽ കൈ വച്ചു.. അവളുടെ കയ്യിൽ നിന്നും ഒരു സ്പർക്ക് അതിലേക്ക് കയറിയപ്പോൾ അവൾ ബോണറ്റ് അടച്ചു വണ്ടിയിൽ കയറി അത് സ്റ്റാർട്ട്‌ ആക്കി ഓടിച്ചു കൊണ്ടുവന്നു കരയിൽ കയറ്റി നിർത്തി..

“ഓക്കേ ആണ്.. ബാറ്ററി ഒന്ന് മാറ്റേണ്ടി വരും.. കാണിക്കാൻ മറക്കണ്ട..”

മീനാക്ഷി അതും പറഞ്ഞു വണ്ടിയിൽ നിന്നും ഇറങ്ങി.. അവർ യാത്ര വന്നതാണ് എന്നൊക്കെ അർച്ചന ചോദിച്ചു മനസ്സിലാക്കി. കുറച്ചു നേരം സംസാരിച്ച ശേഷം അവർ വണ്ടിയിൽ കയറി ഒരു ഫ്ലാസ്കിൽ ഉള്ള ചൂട് വെള്ളം കൂടെ അവർക്ക് കൊടുത്ത ശേഷം മീനാക്ഷി തന്നെ വണ്ടി മുൻപോട്ട് എടുത്തു..

“നല്ല സുന്ദരി കുട്ടികൾ അല്ലെ..?”

മീനു അർച്ചനയെ നോക്കി..

“അതെ.. ഞാൻ അത് ആലോചിക്കാതെ ഇരുന്നില്ല.. ഇവരെ കണ്ടാൽ മറ്റു ലോകത്തെ ആണുങ്ങൾ നോട്ടം ഇടും കേട്ടോ..”

അവൾ അത് പറഞ്ഞപ്പോൾ അർച്ചന ചിരിച്ചു…

Updated: September 4, 2023 — 1:59 pm

23 Comments

  1. Mk innu varo kathirikkunnu

    1. ഇന്ന് വരും. ഒരാളോട് ഇടാൻ പറഞ്ഞിട്ടുണ്ട്.

      1. Indhu chechi aannooo .. Enthaa chechi kk pattiyee sugaanoo ..? Anweshichu nn parayanee

  2. യദു, ലക്ഷ്മി, മെറിൻ,story name??

  3. യദു, ലക്ഷ്മി, മെറിൻ story name??

  4. Hi
    അപരാജിതൻ കഥയെ കുറിച് എന്തേങ്കിലും അറിയുമോ ? ആ കഥ ഇനി വരില്ലേ . അതിന് കുറിച്ച് അറിയുന്നവർ ഒരു മറുപടി തരുവായിരുനെകിൽ വളരെ സന്തോഷമുണ്ടാകുമായിരുന്നു .

    1. Last partil paranjathu vaayichille. Time edukkum. Cervical spondylosis aanu harshanu. Neck boninu theymaanam sambavikkuna avastha. Kurachu naal treatment,pinne rest,physiotherapy thudangi kure kaaryangal kazhiyanam.so late aakum

    2. Last partil paranjathu vaayichille. Cervical spondylosis (neckile bones nu theymaanam) enna asugathinu treatmentil aanu harshan. Medicine, rest,physiotherapy angane kure time edukkum.so late aakum

    3. അറിയില്ല കട്ട വെയ്റ്റിങ് ആണ്…. അപരാജിതൻ മൂൺലൈറ്റ് വായിക്കാൻ വേണ്ടി മാത്രം ആണ് ഇപ്പൊ ഈ സൈറ്റിൽ കേറുന്നത്… അധികം ആരും അറിഞ്ഞിട്ടില്ല എന്നു തോന്നുന്നു എംകെ നിയോഗം ബാക്കി ആയിട്ട് എത്തിയത്…

  5. ജൂഹിയുടെ എൽവിഷ് ബാക്ക്ഗ്രൗണ്ട് പ്രതീക്ഷിച്ചതെ അല്ല, nice twist. Waiting for next part.

  6. ഹായ് മുത്തേ ഞാൻ ഇന്നാണ് ഇതിലോട്ട് വന്നത് കുറെ നാളുകൾക്കു ശേഷം. നോക്കുമ്പോൾ മൂൺലൈറ്റ് അങ്ങനെ പ്രകാശിച്ചു കിടക്കുന്നു പിന്നെ ഒന്നും നോക്കിയില്ല പാർട്ട് ഒന്നുമുതൽ അഞ്ചുവരെ വായിച്ചു. സൂപ്പർ അടിപൊളി എല്ലാവിധ ആശംസകളും ഹാപ്പി ഓണം പ്രിയപ്പെട്ട മാലാഖയുടെ കാമുകന് ❤️❤️❤️❤️❤️❤️❤️❤️

  7. Meenu ❤️

  8. ♥️♥️♥️♥️♥️♥️♥️♥️

  9. Again again my sweet meenakshi ♥️♥️♥️♥️

  10. അതികം കാത്തിരുത്തരുതേ. അടുത്ത ഭാഗം വേഗം തരണേ

    1. മാസങ്ങൾക്ക് ശേഷം വീണ്ടും കഥകൾ. കോം കയറി ഒറ്റ ഇരിപ്പിന് 5 പാർട്ടും വായിച്ചു തീർത്തു. MK സൂപ്പർ hands of you man

  11. Very interesting

  12. ?? ʍคʟʟʊ ʋคʍքɨʀє ??

    MK magic never ends…..the entire team is back..✨? ? something before the big bang ?

  13. Roshanum pillerum veendum vannu alle…. Enta moonlight devathe kathone

  14. Wonderful part thanks. Waiting for next part….

  15. ഉണ്ണിക്കുട്ടൻ

    പഴയ പോലെ ഞങ്ങളെയെല്ലാം മുൾമുനയിൽ കൊണ്ടു നി൪ത്തിയിട്ടു പോകുവാല്ലേ…

Comments are closed.