MOONLIGHT V (മാലാഖയുടെ കാമുകൻ) 948

“എന്നും പ്രശ്നങ്ങൾ തന്നെ ആണല്ലോ മെറിൻ..”

“മ്മ്മ്..”

ലിസ ഒരു ദീർഘ നിശ്വാസത്തോടെ വണ്ടിയിലേക്ക് കയറി.. ഒപ്പം മെറിനും..

•••

“എല്ലാം മനസ്സിലായില്ലേ..? ഇനി തനിയെ ചെയ്യുമല്ലോ..?”

അവൾ ജൂഹിയോട് ചോദിച്ചപ്പോൾ അവൾ തല കുലുക്കി.

“നിനക്ക് മനസ്സിലാകാതെ ഇരിക്കാൻ മാർഗ്ഗം ഇല്ല.. നിന്റെ കഴിവുകൾ ഇനിയും നീ മനസ്സിലാക്കാൻ ഉണ്ട് ജൂഹി…”

ജൂഹി സംശയത്തോടെ അവളെ നോക്കി..

“വരൂ.. കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്..”

അവൾ അത് പറഞ്ഞു കണ്ട്രോൾ റൂമിൽ നിന്നും പുറത്തേക്ക് പോയപ്പോൾ ജൂഹി ഒരു നിമിഷം സംശയത്തോടെ ഇരുന്നു..

അവൾ എന്താണ് പറഞ്ഞത് എന്ന് അവൾക്ക് മനസിലായില്ല..

“ഈ ഷിപ് കണ്ട്രോൾ ചെയ്യാൻ ഞാൻ ജൂഹിയെ പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്.. അവൾ ആയിരിക്കും ഇനി നിങ്ങളെ മുൻപോട്ട് കൊണ്ടുപോകുക..”

അവൾ അത് പറഞ്ഞപ്പോൾ എല്ലാവരും ഒന്ന് പരസ്പരം നോക്കി..

“ഇനിയും..? അവിടേക്ക് പോകണോ ഞങ്ങൾ..?”

“പേടിയുണ്ടോ..? എൽവിഷ് ലോകത്തെ രക്ഷിക്കാൻ എന്തും ചെയ്യും എന്നല്ലേ നിങ്ങൾ ഓർക്കിഡിന്റെ അടുത്ത് പറഞ്ഞത്..?”

അവൾ പുഞ്ചിരിയോടെ അത് ചോദിച്ചപ്പോൾ അവർ പെട്ടെന്ന് ഒന്നും പറഞ്ഞില്ല.. ഇനിയും അവിടേക്ക് പോകേണ്ടി വരും എന്ന് ആരും ചിന്തിച്ചിരുന്നില്ല..

“അപ്പോൾ നിങ്ങൾ ആരും വരില്ലേ..?”

ജെയിംസ് അവളെ നോക്കി ചോദിച്ചു.

“മറ്റു ലോകങ്ങൾ പോലെ അല്ല എൽവിഷ് ലോകം.. അവിടെ ചില പ്രധാനപ്പെട്ട നിയമങ്ങൾ ഉണ്ട്.. അതെല്ലാം നിങ്ങൾക്ക് വഴിയേ പറഞ്ഞു തരാം.. തൽക്കാലം നിങ്ങൾക്ക് വേണ്ടത് ധൈര്യം ആണ്.. ചില ആയുധങ്ങളും..”

അവൾ അത് പറഞ്ഞപ്പോൾ ഒലിവറിനും ജാക്കിനും ആവേശം തോന്നി..

Updated: September 4, 2023 — 1:59 pm

23 Comments

Add a Comment
  1. Mk innu varo kathirikkunnu

    1. ഇന്ന് വരും. ഒരാളോട് ഇടാൻ പറഞ്ഞിട്ടുണ്ട്.

      1. Indhu chechi aannooo .. Enthaa chechi kk pattiyee sugaanoo ..? Anweshichu nn parayanee

  2. യദു, ലക്ഷ്മി, മെറിൻ,story name??

  3. യദു, ലക്ഷ്മി, മെറിൻ story name??

  4. Hi
    അപരാജിതൻ കഥയെ കുറിച് എന്തേങ്കിലും അറിയുമോ ? ആ കഥ ഇനി വരില്ലേ . അതിന് കുറിച്ച് അറിയുന്നവർ ഒരു മറുപടി തരുവായിരുനെകിൽ വളരെ സന്തോഷമുണ്ടാകുമായിരുന്നു .

    1. Last partil paranjathu vaayichille. Time edukkum. Cervical spondylosis aanu harshanu. Neck boninu theymaanam sambavikkuna avastha. Kurachu naal treatment,pinne rest,physiotherapy thudangi kure kaaryangal kazhiyanam.so late aakum

    2. Last partil paranjathu vaayichille. Cervical spondylosis (neckile bones nu theymaanam) enna asugathinu treatmentil aanu harshan. Medicine, rest,physiotherapy angane kure time edukkum.so late aakum

    3. അറിയില്ല കട്ട വെയ്റ്റിങ് ആണ്…. അപരാജിതൻ മൂൺലൈറ്റ് വായിക്കാൻ വേണ്ടി മാത്രം ആണ് ഇപ്പൊ ഈ സൈറ്റിൽ കേറുന്നത്… അധികം ആരും അറിഞ്ഞിട്ടില്ല എന്നു തോന്നുന്നു എംകെ നിയോഗം ബാക്കി ആയിട്ട് എത്തിയത്…

  5. ജൂഹിയുടെ എൽവിഷ് ബാക്ക്ഗ്രൗണ്ട് പ്രതീക്ഷിച്ചതെ അല്ല, nice twist. Waiting for next part.

  6. ഹായ് മുത്തേ ഞാൻ ഇന്നാണ് ഇതിലോട്ട് വന്നത് കുറെ നാളുകൾക്കു ശേഷം. നോക്കുമ്പോൾ മൂൺലൈറ്റ് അങ്ങനെ പ്രകാശിച്ചു കിടക്കുന്നു പിന്നെ ഒന്നും നോക്കിയില്ല പാർട്ട് ഒന്നുമുതൽ അഞ്ചുവരെ വായിച്ചു. സൂപ്പർ അടിപൊളി എല്ലാവിധ ആശംസകളും ഹാപ്പി ഓണം പ്രിയപ്പെട്ട മാലാഖയുടെ കാമുകന് ❤️❤️❤️❤️❤️❤️❤️❤️

  7. Meenu ❤️

  8. ♥️♥️♥️♥️♥️♥️♥️♥️

  9. Again again my sweet meenakshi ♥️♥️♥️♥️

  10. അതികം കാത്തിരുത്തരുതേ. അടുത്ത ഭാഗം വേഗം തരണേ

    1. മാസങ്ങൾക്ക് ശേഷം വീണ്ടും കഥകൾ. കോം കയറി ഒറ്റ ഇരിപ്പിന് 5 പാർട്ടും വായിച്ചു തീർത്തു. MK സൂപ്പർ hands of you man

  11. Very interesting

  12. ?? ʍคʟʟʊ ʋคʍքɨʀє ??

    MK magic never ends…..the entire team is back..✨? ? something before the big bang ?

  13. Roshanum pillerum veendum vannu alle…. Enta moonlight devathe kathone

  14. Wonderful part thanks. Waiting for next part….

  15. ഉണ്ണിക്കുട്ടൻ

    പഴയ പോലെ ഞങ്ങളെയെല്ലാം മുൾമുനയിൽ കൊണ്ടു നി൪ത്തിയിട്ടു പോകുവാല്ലേ…

Leave a Reply

Your email address will not be published. Required fields are marked *