MOONLIGHT V (മാലാഖയുടെ കാമുകൻ) 953

എമ്മ പേടിച്ചു ഒലിവറിന്റെ പുറകിൽ പോയി നിന്ന് വിറച്ചപ്പോൾ അവനും വിറച്ചു കൊണ്ടാണ് മുൻപിലേക്ക് നോക്കിയത്..

അവർ വീണ്ടും മഞ്ഞ് കുന്നിന്റെ മുകളിലേക്ക് നോക്കി..

അവിടെ ഒരാൾ.. ഒരാൾ അല്ല,
കറുത്ത വേഷം അണിഞ്ഞ മനുഷ്യനോട് സദൃശ്യം ഉള്ള ഒരു പെണ്ണ്.. കൂർത്ത ചെവിയും അല്പം കൂർത്ത താടിയും വലിയ നീല കണ്ണുകളും ഉള്ള ഒരു ജീവി.. ശരീരം മനുഷ്യന്റെ ആണ്.. ഒരു പെണ്ണിന്റെ തനി രൂപം..

അതിന്റെ നീളൻ വാൾ പുറകിൽ കിടന്ന് വെട്ടുന്ന കാഴ്ച കണ്ടപ്പോൾ ആ തണുപ്പിലും അവർ വല്ലാതെ വിയർത്തു..

കനത്ത മഞ്ഞിൽ പല ജീവികളും ഉണ്ടെന്ന് കേട്ടിട്ടുണ്ട്.. യതി പോലെ.. എന്നാൽ ഇതുപോലെ ഒരെണ്ണം പറഞ്ഞു കേട്ടിട്ട് പോലും ഇല്ല..

അത് മനുഷ്യൻ നടക്കുന്നത് പോലെ പതിയെ ഇറങ്ങി ആവരുടെ അടുത്തേക്ക് വന്നപ്പോൾ അവർ വിറച്ചു നിന്നു.. പക്ഷെ കാലുകൾ പുറകോട്ട് ചലിച്ചു..

പെട്ടെന്ന് ഒരു തോന്നലിൽ ജാക്ക് നിലത്ത് കിടന്ന മഞ്ഞിൽ പുതഞ്ഞ ഒരു വലിയ കല്ല് എടുത്ത് തലക്ക് മുകളിൽ പിടിച്ച് ഓങ്ങി നിന്നു..

“അടുത്ത് വരരുത്..! പോ…!”

അവൻ അലറിയപ്പോൾ ആ ജീവി അത് കണ്ട് ഒന്ന് ചിരിച്ചു.. അവളുടെ കൂർത്ത പല്ലുകൾ കണ്ടപ്പോൾ അവർക്ക് എന്താണ് ചെയ്യേണ്ടത് എന്ന് പോലും അറിയാത്ത അവസ്ഥ ആയി..

അവൾ അല്പം കൂടെ മുൻപോട്ട് വന്ന് കൈ ഉയർത്തി ബ്ലേഡ് മാറി നിൽക്കുന്ന തരത്തിൽ ഉള്ള നഖങ്ങൾ പുറത്തേക്ക് നീട്ടി കാണിച്ച് ജാക്കിനെ ഒന്ന് നോക്കി..

അതോടെ അവൻ ആ കല്ല് നിലത്തേക്ക് ഇട്ടു കൈ പൊക്കി കാണിച്ചു.. എതിർത്ത് നിൽക്കാൻ പറ്റില്ല എന്ന് ബോധ്യം വന്നു..

“കണ്ടാൽ ശക്തന്മാർ ആണെന്ന് തോന്നും എങ്കിലും നിങ്ങൾക്ക് പേടി കൂടുതൽ ആണല്ലോ..?”

അവൾ പെട്ടെന്ന് അത് ചോദിച്ചപ്പോൾ എല്ലാവരും ഒന്ന് ഞെട്ടി.. അത് മനുഷ്യനെ പോലെ സംസാരിക്കുന്നു.. ഒരു പെണ്ണിന്റെ സ്വരം തന്നെ..

“ങേ.. ഞങ്ങളുടെ ഭാഷ അറിയാമോ.. നിങ്ങൾ ആരാ..?”

ജെയിംസ് അവളെ ആകാംഷയോടെ നോക്കി..

“ലുക്കിങ് ഫോർ ദാറ്റ്‌..?”

അവൾ കൈ വിരൽ ഒന്ന് ഞെടിച്ചപ്പോൾ കുറച്ചു അപ്പുറം മാറി കിടന്ന സ്പേസ് ഷിപ് വല്ലാത്തൊരു മൂളലോടെ തെളിഞ്ഞു വന്നു.. നീല വെളിച്ചം വിതറി വല്ലാത്ത ഒരു ശബ്ദത്തോടെ മഞ്ഞിൽ ഉറച്ചു നിൽക്കുന്ന ഷിപ് അവർ എല്ലാവരും കണ്ടു..

അത് കണ്ടപ്പോൾ അവർക്ക് ആശ്വാസം തോന്നി.. അപ്പോൾ അതാരും കൊണ്ടുപോയിട്ടില്ല…

“അതെ.. പ്രിൻസസ്സ് ഓർക്കിഡ് ആണ് ഞങ്ങളെ ഇവിടേക്ക് വിട്ടത്..”

ജൂഹി അത് പറഞ്ഞപ്പോൾ അവൾ ജൂഹിയെ സൂക്ഷിച്ചു നോക്കി.. ആ വലിയ നീല കണ്ണുകൾ കണ്ടപ്പോൾ ജൂഹിക്ക് പേടി തോന്നി..

“അപ്പോൾ നീയാണ് അവൾ..”

അവൾ മുൻപോട്ട് വന്നു ജൂഹിയുടെ മുൻപിൽ നിന്നപ്പോൾ ജൂഹി ആകെ ആശയകുഴപ്പത്തിൽ ആയിരുന്നു.. അവൾ സംശയത്തോടെ ആണ് അതിനെ നോക്കിയതും.. ആ ഷിപ്പിന്റെ ഉള്ളിൽ അവൾ ഇട്ട വേഷം പോലെ ചില വേഷങ്ങൾ കണ്ടത് ജൂഹിക്ക് ഓർമ വന്നു..

“ഓർക്കിഡ് നിങ്ങളെ എന്റെ അരികിലേക്ക് ആണ് വിട്ടത്.. കുറച്ചു കാര്യങ്ങൾ പറഞ്ഞു തരാനും പഠിപ്പിക്കാനും..”

Updated: September 4, 2023 — 1:59 pm

23 Comments

  1. Mk innu varo kathirikkunnu

    1. ഇന്ന് വരും. ഒരാളോട് ഇടാൻ പറഞ്ഞിട്ടുണ്ട്.

      1. Indhu chechi aannooo .. Enthaa chechi kk pattiyee sugaanoo ..? Anweshichu nn parayanee

  2. യദു, ലക്ഷ്മി, മെറിൻ,story name??

  3. യദു, ലക്ഷ്മി, മെറിൻ story name??

  4. Hi
    അപരാജിതൻ കഥയെ കുറിച് എന്തേങ്കിലും അറിയുമോ ? ആ കഥ ഇനി വരില്ലേ . അതിന് കുറിച്ച് അറിയുന്നവർ ഒരു മറുപടി തരുവായിരുനെകിൽ വളരെ സന്തോഷമുണ്ടാകുമായിരുന്നു .

    1. Last partil paranjathu vaayichille. Time edukkum. Cervical spondylosis aanu harshanu. Neck boninu theymaanam sambavikkuna avastha. Kurachu naal treatment,pinne rest,physiotherapy thudangi kure kaaryangal kazhiyanam.so late aakum

    2. Last partil paranjathu vaayichille. Cervical spondylosis (neckile bones nu theymaanam) enna asugathinu treatmentil aanu harshan. Medicine, rest,physiotherapy angane kure time edukkum.so late aakum

    3. അറിയില്ല കട്ട വെയ്റ്റിങ് ആണ്…. അപരാജിതൻ മൂൺലൈറ്റ് വായിക്കാൻ വേണ്ടി മാത്രം ആണ് ഇപ്പൊ ഈ സൈറ്റിൽ കേറുന്നത്… അധികം ആരും അറിഞ്ഞിട്ടില്ല എന്നു തോന്നുന്നു എംകെ നിയോഗം ബാക്കി ആയിട്ട് എത്തിയത്…

  5. ജൂഹിയുടെ എൽവിഷ് ബാക്ക്ഗ്രൗണ്ട് പ്രതീക്ഷിച്ചതെ അല്ല, nice twist. Waiting for next part.

  6. ഹായ് മുത്തേ ഞാൻ ഇന്നാണ് ഇതിലോട്ട് വന്നത് കുറെ നാളുകൾക്കു ശേഷം. നോക്കുമ്പോൾ മൂൺലൈറ്റ് അങ്ങനെ പ്രകാശിച്ചു കിടക്കുന്നു പിന്നെ ഒന്നും നോക്കിയില്ല പാർട്ട് ഒന്നുമുതൽ അഞ്ചുവരെ വായിച്ചു. സൂപ്പർ അടിപൊളി എല്ലാവിധ ആശംസകളും ഹാപ്പി ഓണം പ്രിയപ്പെട്ട മാലാഖയുടെ കാമുകന് ❤️❤️❤️❤️❤️❤️❤️❤️

  7. Meenu ❤️

  8. ♥️♥️♥️♥️♥️♥️♥️♥️

  9. Again again my sweet meenakshi ♥️♥️♥️♥️

  10. അതികം കാത്തിരുത്തരുതേ. അടുത്ത ഭാഗം വേഗം തരണേ

    1. മാസങ്ങൾക്ക് ശേഷം വീണ്ടും കഥകൾ. കോം കയറി ഒറ്റ ഇരിപ്പിന് 5 പാർട്ടും വായിച്ചു തീർത്തു. MK സൂപ്പർ hands of you man

  11. Very interesting

  12. ?? ʍคʟʟʊ ʋคʍքɨʀє ??

    MK magic never ends…..the entire team is back..✨? ? something before the big bang ?

  13. Roshanum pillerum veendum vannu alle…. Enta moonlight devathe kathone

  14. Wonderful part thanks. Waiting for next part….

  15. ഉണ്ണിക്കുട്ടൻ

    പഴയ പോലെ ഞങ്ങളെയെല്ലാം മുൾമുനയിൽ കൊണ്ടു നി൪ത്തിയിട്ടു പോകുവാല്ലേ…

Comments are closed.