MOONLIGHT V (മാലാഖയുടെ കാമുകൻ) 953

“മീനാക്ഷി.. സറണ്ടർ ആൻഡ് ഷി ലിവ്സ്..”

അടുത്ത സ്വരം വന്നപ്പോൾ മീനു പതിയെ എഴുന്നേറ്റ് നിന്നു.. അവൾ മെല്ലെ കൈ പൊക്കി കീഴടങ്ങിയത് പോലെ കാണിച്ചു..

അവളുടെ കണ്ണുകളിൽ ഒരു തിളക്കം വന്നു.. കണ്ണടച്ചു തുറക്കും വേഗത്തിൽ ആണ് അവളുടെ ശരീരം ചുട്ട് പഴുത്തത്..

ഒറ്റ ചാട്ടത്തിന് അർച്ചനയുടെ അടുത്ത് എത്തിയ മീനാക്ഷി വലത്തേ കൈ കൊണ്ട് അവളെ പൊക്കി പിടിച്ച റോബോട്ടിന്റെ തലയുടെ അടിയിൽ ആഞ്ഞു കുത്തി.. അതിന്റെ തല തെറിച്ചു പോയതും അവൾ നിലത്തേക്ക് വീണ അർച്ചനയെ സ്വതവേ ഉള്ള രൂപത്തിലേക്ക് വന്ന് ചാടി പിടിച്ചു..

ഇരുവരും ഒരുമിച്ച് നിലത്തേക്ക് വീണു.. മീനാക്ഷിയുടെ സാരി എല്ലാം കത്തി പോയിരുന്നു..

“മീനു..”

അർച്ചന മീനാക്ഷിയെ വിളിച്ചു നോക്കി.. ഒരുപാട് നാളുകൾക്ക് ശേഷം ശക്തി പുറത്ത് എടുത്ത അവൾ വല്ലാതെ അവശ ആയിരുന്നു..

അത് കണ്ട് അടുത്ത റോബോട്ട് അടുത്ത് എത്തി അവൾക്ക് നേരെ കൈ നീട്ടിയതും അവൾ ആ കൈയ്യിൽ കയറി പിടിച്ചു.. ഇരുമ്പ് ഞെരിയുന്ന സ്വരം..

അവളുടെ ദേഹം ചുട്ട് പഴുത്തു.. അത് റോബോട്ടിന്റെ ദേഹത്തേക്കും കയറി..

“ആആആ…”

മീനു ഒന്ന് അലറിയപ്പോൾ അവൾ വല്ലാതെ ജ്വലിച്ചു.. അത് അവളുടെ കൈ വഴി കയറി റോബോട്ടിന്റെ കയ്യിലേക്ക് കയറി.

ഒരു നിമിഷം പോലും വേണ്ടി വന്നില്ല.., റോബോട്ടിന്റെ തല ഭാഗത്ത് ഒരു പൊട്ടി തെറി നടന്ന് പകുതി ഉരുകി ഒലിച്ചു അത് താഴേക്ക് വീണപ്പോൾ മീനാക്ഷി പുറകോട്ട് മറിഞ്ഞു..

“മീനു മോളെ..”

അർച്ചന വേഗം അവളുടെ ജാക്കറ്റ് ഊരി അവളുടെ നഗ്നത മറച്ചു.. അവളെ തട്ടി വിളിക്കാൻ ശ്രമിച്ചു…

വീണ്ടും എന്തോ ഞെരിയുന്ന സ്വരം കേട്ടപ്പോൾ അർച്ചന തല ചെരിച്ചു നോക്കി.. രണ്ട് റോബോട്ടുകൾ കൂടെ അവരുടെ നേരേക്ക് വരുന്നു..

അർച്ചനക്ക് എന്ത് ചെയ്യണം എന്ന് ഒരു പിടിയും ഇല്ലായിരുന്നു..

“ആരെങ്കിലും ഉണ്ടോ..?”

അവൾ ഒരു സഹായത്തിന് വേണ്ടി ചുറ്റും നോക്കി സ്വയം ചോദിച്ചു..

റോബോട്ട് അവളുടെ അടുത്ത് വന്നപ്പോൾ അവൾ മീനുവിനെ മറഞ്ഞു നിന്നു.. മീനുവിനെ വലിച്ച് പൊക്കി കുറച്ചു പുറകോട്ട് പോയി ഒരു പാറയിൽ ചാരി നിന്ന് കിതച്ചു..

അവളുടെ നെറ്റിയിൽ റോബോട്ടിന്റെ പുറകിൽ നിന്നും ഉയർന്നു വന്ന യന്ത്ര തോക്കിന്റെ ലെസർ ഫോക്കസ് പതിഞ്ഞപ്പോൾ അർച്ചന കണ്ണുകൾ ഇറുക്കെ അടച്ചു..

പെട്ടെന്ന് ഇടി വെട്ടും പോലെ വല്ലാത്തൊരു മുഴക്കം അവൾ കേട്ടു..

അതെന്താണ് എന്ന് കണ്ണുകൾ തുറന്ന് നോക്കും മുൻപേ റോബോട്ടുകൾ രണ്ടെണ്ണം ചിന്നി ചിതറി പോകുന്നത് അർച്ചന കണ്ടു..

അവൾ ഞെട്ടി മുകളിലേക്ക് നോക്കി.. മെയ് വൂൺ സ്പേസ് ഷിപ് ഒരെണ്ണം മുകളിൽ വട്ടം കറങ്ങുന്നു..

••••

Updated: September 4, 2023 — 1:59 pm

23 Comments

  1. Mk innu varo kathirikkunnu

    1. ഇന്ന് വരും. ഒരാളോട് ഇടാൻ പറഞ്ഞിട്ടുണ്ട്.

      1. Indhu chechi aannooo .. Enthaa chechi kk pattiyee sugaanoo ..? Anweshichu nn parayanee

  2. യദു, ലക്ഷ്മി, മെറിൻ,story name??

  3. യദു, ലക്ഷ്മി, മെറിൻ story name??

  4. Hi
    അപരാജിതൻ കഥയെ കുറിച് എന്തേങ്കിലും അറിയുമോ ? ആ കഥ ഇനി വരില്ലേ . അതിന് കുറിച്ച് അറിയുന്നവർ ഒരു മറുപടി തരുവായിരുനെകിൽ വളരെ സന്തോഷമുണ്ടാകുമായിരുന്നു .

    1. Last partil paranjathu vaayichille. Time edukkum. Cervical spondylosis aanu harshanu. Neck boninu theymaanam sambavikkuna avastha. Kurachu naal treatment,pinne rest,physiotherapy thudangi kure kaaryangal kazhiyanam.so late aakum

    2. Last partil paranjathu vaayichille. Cervical spondylosis (neckile bones nu theymaanam) enna asugathinu treatmentil aanu harshan. Medicine, rest,physiotherapy angane kure time edukkum.so late aakum

    3. അറിയില്ല കട്ട വെയ്റ്റിങ് ആണ്…. അപരാജിതൻ മൂൺലൈറ്റ് വായിക്കാൻ വേണ്ടി മാത്രം ആണ് ഇപ്പൊ ഈ സൈറ്റിൽ കേറുന്നത്… അധികം ആരും അറിഞ്ഞിട്ടില്ല എന്നു തോന്നുന്നു എംകെ നിയോഗം ബാക്കി ആയിട്ട് എത്തിയത്…

  5. ജൂഹിയുടെ എൽവിഷ് ബാക്ക്ഗ്രൗണ്ട് പ്രതീക്ഷിച്ചതെ അല്ല, nice twist. Waiting for next part.

  6. ഹായ് മുത്തേ ഞാൻ ഇന്നാണ് ഇതിലോട്ട് വന്നത് കുറെ നാളുകൾക്കു ശേഷം. നോക്കുമ്പോൾ മൂൺലൈറ്റ് അങ്ങനെ പ്രകാശിച്ചു കിടക്കുന്നു പിന്നെ ഒന്നും നോക്കിയില്ല പാർട്ട് ഒന്നുമുതൽ അഞ്ചുവരെ വായിച്ചു. സൂപ്പർ അടിപൊളി എല്ലാവിധ ആശംസകളും ഹാപ്പി ഓണം പ്രിയപ്പെട്ട മാലാഖയുടെ കാമുകന് ❤️❤️❤️❤️❤️❤️❤️❤️

  7. Meenu ❤️

  8. ♥️♥️♥️♥️♥️♥️♥️♥️

  9. Again again my sweet meenakshi ♥️♥️♥️♥️

  10. അതികം കാത്തിരുത്തരുതേ. അടുത്ത ഭാഗം വേഗം തരണേ

    1. മാസങ്ങൾക്ക് ശേഷം വീണ്ടും കഥകൾ. കോം കയറി ഒറ്റ ഇരിപ്പിന് 5 പാർട്ടും വായിച്ചു തീർത്തു. MK സൂപ്പർ hands of you man

  11. Very interesting

  12. ?? ʍคʟʟʊ ʋคʍքɨʀє ??

    MK magic never ends…..the entire team is back..✨? ? something before the big bang ?

  13. Roshanum pillerum veendum vannu alle…. Enta moonlight devathe kathone

  14. Wonderful part thanks. Waiting for next part….

  15. ഉണ്ണിക്കുട്ടൻ

    പഴയ പോലെ ഞങ്ങളെയെല്ലാം മുൾമുനയിൽ കൊണ്ടു നി൪ത്തിയിട്ടു പോകുവാല്ലേ…

Comments are closed.