MOONLIGHT – l (മാലാഖയുടെ കാമുകൻ) 1356

“ജൂഹി.. തനിക്ക് ഉള്ളിൽ ഒരു തീ ഉണ്ടെന്ന് കരുതി ആണ്‌ ഞാൻ തന്നെ തന്നെ ക്ഷണിച്ചത്.. അത് കുഴപ്പം ഇല്ല.. പൂർണമായും ഇയാളുടെ തീരുമാനം ആണ്‌..”

ജെയിംസ് പുഞ്ചിരിയോടെ അത് പറഞ്ഞപ്പോൾ അവൾ ഒന്നുകൂടെ ചിന്തിച്ചു.. മനസ്സ് തകർന്നിരിക്കുന്ന തനിക്ക് ഒരു മാറ്റം അനിവാര്യം ആണ്‌.. കൂടാതെ അവർക്ക് എന്തോ കാര്യമായി തന്നെ കിട്ടിയിട്ടുണ്ട്.. ഈ അവസരം മിസ്സ്‌ ആക്കിയാൽ..?

“സർ.. ആം ഇൻ.. പക്ഷെ ഞാൻ ലീവിൽ ആണ്‌ എന്നാലും ഒരു സയന്റിസ്റ്റ് ആയത് കൊണ്ട് എനിക്ക് ഇന്ത്യ വിടാൻ പെർമിഷൻ വേണം..”

അവൾ ധൈര്യ പൂർവം പറഞ്ഞു.. ജെയിംസ് ഒന്ന് പുഞ്ചിരിച്ചു..

“ഈ നമ്പറിൽ പാസ്പോർട്ട്‌ ഡീറ്റെയിൽസ് അയച്ചോളു.. നാളെ രാവിലെ 7 മണിക്ക് എയർപോർട്ടിൽ വരുക.. ഓക്കേ..? വേറെ ഒന്നും ആലോചിക്കണ്ട.. ബാക്കി എല്ലാം ഞാൻ നോക്കിക്കോളാം..”

ജെയിംസ് ഒരു കാർഡ് നീട്ടി അത് പറഞ്ഞപ്പോൾ അവൾ കാർഡ് വാങ്ങി തലകുലുക്കി..

“എന്നാൽ കാണാം.. ലഗേജ് കുറച്ചോളൂ.. അവിടെ നമുക്ക് വേണ്ടത് എല്ലാം തരും..അപ്പോൾ ശുഭ രാത്രി..”

ജെയിംസ് തിരിഞ്ഞു നടന്നു…

അവൾ ഡോർ അടച്ചു അതിൽ ചാരി നിന്ന് ആലോചിച്ചു.. അവളുടെ ഫോൺ അടിച്ചപ്പോൾ അവൾ ചെന്ന് നോക്കി.. നാട്ടിൽ നിന്നും അമ്മയാണ്..

അവൾ ഫോൺ എടുക്കണോ എന്ന് ആലോചിച്ചു.. എന്തോ ഒരു തോന്നലിൽ അവൾ ഫോൺ ചെവിയിൽ വച്ചു.. അമ്മയോട് എല്ലാം പറഞ്ഞപ്പോൾ അവൾക്ക് ഒരു സമാധാനം തോന്നി.

“നീ കുറച്ചു നാൾ ലീവ് എടുത്ത് നാട്ടിൽ വാ.. അല്ലെങ്കിൽ നിനക്ക് ഇഷ്ടമുള്ള ഒരിടത്ത് ചെന്ന് മനസ്സൊക്കെ ഒന്ന് ശരിയാകും വരെ നിൽക്ക് മോളെ.. ബാക്കി എല്ലാം ഞങ്ങൾ നോക്കിക്കോളാം..”

Updated: July 16, 2023 — 10:02 pm

72 Comments

  1. നീ എന്ത് എഴുതിയാലും അത് വായിക്കാൻ ഒരു പ്രതേക ഭംഗി ആണ് അത് കൊണ്ട് നീ എവിടെ എഴുതിയാലും അത് വായിക്കാൻ ആളുകൾ ഉണ്ടാകും

  2. Super story bro ?

  3. ❤️❤️

  4. നിധീഷ്

    മാലാഖ വീണ്ടും സൈറ്റിൽ വന്നതിൽ സന്തോഷം… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  5. നീലകുറുക്കൻ

    Hi MK

    Long time.. no see..

    Happy to see u back after Niyogam 3

  6. ത്രിലോക്

    ഹായ്..

  7. ബ്രോ നിങ്ങളുടെ ചില പഴയ കഥകൾ കിട്ടുന്നില്ല ദയവുചെയ്ത് ആ കഥകൾ വീണ്ടും ഒന്ന് സൈറ്റിൽ ഇടുമോ

    1. Hi bro welcome back. Happy to know that you started writing stories again. Very nice and thrilling start. Waiting for the next part

Comments are closed.