MOONLIGHT – l (മാലാഖയുടെ കാമുകൻ) 1339

ഒരു നിമിഷം ഇരുന്ന ശേഷം അവൾ വണ്ടി നേരെ അവളുടെ ഫിയാൻസെ അഭിനവ് താമസിക്കുന്ന ഫ്ലാറ്റിലേക്ക് വിട്ടു..

പതിവ് ഉള്ള സെക്യൂരിറ്റിയെ അവൾ അവിടെ കണ്ടില്ല.. അവൻ അവിടെ ഉണ്ടാകില്ല എന്നാലും അവിടെ പോയി ഇരുന്നാൽ അല്പം സമാധാനം കിട്ടും എന്ന് അവൾക്ക് തോന്നി..

“ഇവൻ ഇന്ന് പോയില്ലേ..?”

അവന്റെ കാർ പാർക്കിങ്ങിൽ കിടക്കുന്നത് കണ്ട് അവൾ സംശയത്തോടെ ലിഫ്റ്റിൽ കയറി.. അവന്റെ ഫ്ലാറ്റിന്റെ മുൻപിൽ എത്തി ബെൽ അടിച്ചു..

പെട്ടെന്ന് എന്തോ നിലത്ത് വീണു പൊട്ടുന്ന ഒരു സ്വരം അവൾ കെട്ടു. ഗ്ലാസ്‌ പോലെ എന്തോ ഒന്ന്..

“അഭി..?? എന്താ അവിടെ പൊട്ടിയത്? വാതിൽ തുറക്ക്..”

അവൾ പരിഭ്രമത്തോടെ അവനെ ഉറക്കെ വിളിച്ചു.. അഞ്ചു മിനിറ്റോളം കഴിഞ്ഞിട്ടാണ്‌ അവൻ വാതിൽ തുറന്നത്..

“നീയെന്താ ഇവിടെ..? പോയില്ലേ നീ..?”

“ഹാ അത് ഞാൻ അല്ലെ ചോദിക്കേണ്ടത്..?”

അവൾ അകത്തേക്ക് കയറാൻ ശ്രമിച്ചപ്പോൾ അവൻ വാതിൽക്കൽ തന്നെ നിന്നു..

“എന്താടാ.. നീ എന്താ പോയില്ലേ..? മുഖം എന്താ വല്ലാതെ…?”

അവൾ അവനെ തള്ളി മാറ്റി അകത്തേക്ക് കയറി.

“എന്താ പൊട്ടിയത്..?”

പതറി നിൽക്കുന്ന അവനെ ഒന്ന് നോക്കി.. പെട്ടെന്ന് അവൾ ചുറ്റും ഒന്ന് നോക്കി.. മണം പിടിച്ചു..

“ഒരു ലേഡീസ് പെർഫ്യൂം മണക്കുന്നു..? ആൻഡ് ഇട്സ് നോട് മൈൻ..”

അവൾ പെട്ടെന്ന് ബെഡ്റൂം തള്ളി തുറന്നു.. അകത്തെ കാഴ്ച കണ്ടതും അവൾ ശക്തമായി ഒന്ന് ഞെട്ടി..

അവളുടെ കയ്യിൽ ഇരുന്ന ബാഗ് താഴേക്ക് വീണു.. ഫോൺ അടക്കം നിലത്ത് വീണു ചിതറി..

ബെഡിന്റെ അപ്പുറം ബെഡ്ഷീറ്റ് കൊണ്ട് നഗ്നത മറച്ചു തല കുനിച്ച് നിൽക്കുന്ന അവളുടെ കൂട്ടുകാരി സോന..

“ജു..ഹി..നീ വിചാരിക്കും പോലെ ഒന്നും…”

Updated: July 16, 2023 — 10:02 pm

72 Comments

Add a Comment
  1. നീ എന്ത് എഴുതിയാലും അത് വായിക്കാൻ ഒരു പ്രതേക ഭംഗി ആണ് അത് കൊണ്ട് നീ എവിടെ എഴുതിയാലും അത് വായിക്കാൻ ആളുകൾ ഉണ്ടാകും

  2. Super story bro ?

  3. നിധീഷ്

    മാലാഖ വീണ്ടും സൈറ്റിൽ വന്നതിൽ സന്തോഷം… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  4. നീലകുറുക്കൻ

    Hi MK

    Long time.. no see..

    Happy to see u back after Niyogam 3

  5. ത്രിലോക്

    ഹായ്..

  6. ബ്രോ നിങ്ങളുടെ ചില പഴയ കഥകൾ കിട്ടുന്നില്ല ദയവുചെയ്ത് ആ കഥകൾ വീണ്ടും ഒന്ന് സൈറ്റിൽ ഇടുമോ

    1. Hi bro welcome back. Happy to know that you started writing stories again. Very nice and thrilling start. Waiting for the next part

Leave a Reply

Your email address will not be published. Required fields are marked *