MOONLIGHT – l (മാലാഖയുടെ കാമുകൻ) 1339

അവൾ ഒന്ന് ഫ്രഷ് ആയി ജാക്കറ്റ് എടുത്ത് ഇട്ടു പുറത്തേക്ക് നടന്നു..

“ജൂഹി വാ..”

ആലിസ് കപ്പലിന്റെ മുൻപിൽ നിന്നും വിളിച്ചപ്പോൾ അവൾ അവിടേക്ക് ചെന്നു..

“നോക്ക്..”

മുൻപിൽ കടൽ ഇല്ല.

പകരം ഐസ് നിറഞ്ഞ ഒരു ലോകം മാത്രം.. വെളുത്ത നിറം അല്ലാതെ വേറെ ഒന്നും കാണാൻ ഇല്ല.. കടൽ ഐസ് മൂടി കിടക്കുന്ന കാഴ്ച.. ചില ഇടത്ത് ഉയർന്നു നിൽക്കുന്ന മഞ്ഞ് മലകൾ..

കപ്പൽ മുൻപിൽ കട്ടിക്ക് കിടക്കുന്ന ഐസ് പാളികൾ ഇടിച്ചു തകർത്തു പോകുമ്പോൾ ആണ്‌ വലിയ ശബ്ദം കേൾക്കുന്നത്..

അവൾ താഴേക്ക് നോക്കി.. പൊട്ടി ചിതറി തെറിക്കുന്ന ഐസ് പാളികൾ.. അതിൽ നീളൻ വരകൾ വന്നു ചിതറുന്ന കാഴ്ച സുന്ദരം ആയിരുന്നു..

വല്ലാത്ത കുലുക്കം.. അവൾ ഒന്ന് മാറി നിന്നു.. എങ്ങാനും താഴേക്കു വീണാൽ പിന്നെ നോക്കണ്ട.. അവൾ ഈ കപ്പലിന്റെ ശക്തി ഒന്ന് ആലോചിച്ചു നോക്കി..

ന്യൂക്ലീയർ പവറിൽ മുൻപോട്ട് കുതിക്കുന്ന ഒരു വന്യ മൃഗം പോലെ ഒരു കപ്പൽ..

“ഇന്ന് ഉച്ചയോടെ നമ്മൾ ലക്ഷ്യത്തിൽ എത്തും.. അവിടെ നിന്നും നമ്മൾ വിചാരിക്കുന്ന ഇടത്തേക്ക് പോകാൻ ഒരു ദിവസം എങ്കിലും വേണ്ടി വരും..”

അടുത്ത് വന്ന ജെയിംസ് അത് പറഞ്ഞപ്പോൾ അവൾ തല കുലുക്കി.. അവൾക്ക് ഒരു ഇൻജെക്ഷനും കഴിക്കാൻ ചില ഗുളികകളും അവർ കൊടുത്തിരുന്നു.. ശക്തമായ തണുപ്പിൽ അസുഖം ഒന്നും വരാതെ ഇരിക്കാൻ വേണ്ടിയാണ്…

സമയം കടന്നു പോയി.. നേരം ഉച്ച ആയി.. സൂര്യനെ കാണാൻ പോലും ഇല്ല.. സൂര്യൻ ഇല്ലാത്ത സമയം ആണ് ഇപ്പോൾ..

അവർ അവർക്ക് വേണ്ട സാധനങ്ങൾ എല്ലാം എടുത്തു വച്ചു..
ഒരു വലിയ പുറത്ത് തൂക്കുന്ന തരം ബാഗുകൾ ആയിരുന്നു എല്ലാവർക്കും.. ജാക്കും ഒലിവറും അതുപോലെ ഉള്ള രണ്ട് ബാഗ് വീതം ആണ്‌ ഒരുക്കിയത്..

Updated: July 16, 2023 — 10:02 pm

72 Comments

Add a Comment
  1. നീ എന്ത് എഴുതിയാലും അത് വായിക്കാൻ ഒരു പ്രതേക ഭംഗി ആണ് അത് കൊണ്ട് നീ എവിടെ എഴുതിയാലും അത് വായിക്കാൻ ആളുകൾ ഉണ്ടാകും

  2. Super story bro ?

  3. നിധീഷ്

    മാലാഖ വീണ്ടും സൈറ്റിൽ വന്നതിൽ സന്തോഷം… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  4. നീലകുറുക്കൻ

    Hi MK

    Long time.. no see..

    Happy to see u back after Niyogam 3

  5. ത്രിലോക്

    ഹായ്..

  6. ബ്രോ നിങ്ങളുടെ ചില പഴയ കഥകൾ കിട്ടുന്നില്ല ദയവുചെയ്ത് ആ കഥകൾ വീണ്ടും ഒന്ന് സൈറ്റിൽ ഇടുമോ

    1. Hi bro welcome back. Happy to know that you started writing stories again. Very nice and thrilling start. Waiting for the next part

Leave a Reply

Your email address will not be published. Required fields are marked *