MOONLIGHT – l (മാലാഖയുടെ കാമുകൻ) 1339

“ആ ടൈമിൽ ആണ്‌ കൊച്ചിയിൽ ഒരുപാട് കൊലപാതകം നടന്നത്… ചിലരെ കാണാതായി.. കാണാതായത് പെൺകുട്ടികളെ മാത്രം ആണ്‌..

എന്നാൽ മരണം നടന്ന വീട്ടിൽ പോലിസിന് ഒന്നും ചെയ്യാൻ ആയില്ല.. അവിടെ എത്തിയ പോലീസ് നായകൾ വിരണ്ട് ഓടുന്നത് പതിവ് ആയി.. കൂടാതെ ഒരു തെളിവും ഇല്ലാതെ എല്ലാവരും ഒരുപോലെ ആണ്‌ മരണപെട്ടത്.. പോലീസ് ഒരുപാട് അന്വേഷിച്ചു എങ്കിലും ആ കേസ് എഴുതി തള്ളേണ്ടി വന്നു..”

അവൾ തുടർന്നപ്പോൾ അവർ ആകാംഷയോടെ ഇരുന്നു..

“ആ ടൈമിൽ തന്നെ നമ്മുടെ അറ്റ്മോസ്‌ഫിയറിൽ ഒരുപാട് തവണ എനർജി വെത്യാസം വന്നിട്ടുണ്ട്.. അതായത് എന്തോ ഒരു വസ്തു ഭൂമിയിൽ വന്നതും അതുപോലെ തിരിച്ചു പോയത് പോലെയും ആണ്‌ റിപ്പോർട്ട്‌.. അതും പല തവണ..”

“ഓക്കേ.. ഇതിനൊക്കെ തെളിവുകൾ ഉണ്ടോ..?”

“റിസേർച് സെന്ററിലെ കമ്പ്യൂട്ടറുകൾ റെക്കോർഡ് ചെയ്ത ഡാറ്റാ എന്റെ കയ്യിൽ ഉണ്ട്.. ഒരുപാട് മരണങ്ങൾ ആ സമയത്ത് നടന്നിട്ടുണ്ട്.. എന്നാൽ മരിച്ചവർ ആരും അത്ര നല്ല വ്യക്തികൾ അല്ലാത്തത് കൊണ്ട് കൂടുതൽ അന്വേഷണം ഉണ്ടായില്ല.. കൂടാതെ ട്രക്കിങ്ങിന് പോയ പത്തോളം ആളുകൾ ഒരുമിച്ച് മനുഷ്യൻ അല്ല എന്ന് തോന്നുന്ന ചില സ്ത്രീകളെ കണ്ടതായി റിപ്പോർട്ട്‌ ഉണ്ട്.. അവർ ഒരേ വേഷം ആയിരുന്നു അതുപോലെ നീണ്ട വാലുകൾ ഉണ്ടായിരുന്നു എന്നുള്ളതും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.. ഇതൊക്കെ വച്ചു നോക്കിയാൽ ഈ ഭൂമിയിൽ പലയിടത്ത് നിന്നും വിസിറ്റ് ഉണ്ടാകുന്നുണ്ട് എന്ന് വേണം കണക്ക് കൂട്ടാൻ…!”

അവൾ പറഞ്ഞു നിർത്തി..

“ഞങ്ങൾക്ക് തെളിവുകൾ ആണ്‌ വേണ്ടത്..”

ഒരാൾ അവളെ നോക്കി ചോദിച്ചു..

Updated: July 16, 2023 — 10:02 pm

72 Comments

Add a Comment
  1. നീ എന്ത് എഴുതിയാലും അത് വായിക്കാൻ ഒരു പ്രതേക ഭംഗി ആണ് അത് കൊണ്ട് നീ എവിടെ എഴുതിയാലും അത് വായിക്കാൻ ആളുകൾ ഉണ്ടാകും

  2. Super story bro ?

  3. നിധീഷ്

    മാലാഖ വീണ്ടും സൈറ്റിൽ വന്നതിൽ സന്തോഷം… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  4. നീലകുറുക്കൻ

    Hi MK

    Long time.. no see..

    Happy to see u back after Niyogam 3

  5. ത്രിലോക്

    ഹായ്..

  6. ബ്രോ നിങ്ങളുടെ ചില പഴയ കഥകൾ കിട്ടുന്നില്ല ദയവുചെയ്ത് ആ കഥകൾ വീണ്ടും ഒന്ന് സൈറ്റിൽ ഇടുമോ

    1. Hi bro welcome back. Happy to know that you started writing stories again. Very nice and thrilling start. Waiting for the next part

Leave a Reply

Your email address will not be published. Required fields are marked *