MOONLIGHT – l (മാലാഖയുടെ കാമുകൻ) 1339

അവൾ തല കുനിച്ച് അത് പറഞ്ഞപ്പോൾ ജൂഹി ഒന്ന് ചിരിച്ചു.. നിറഞ്ഞു ഒഴുകുന്ന കണ്ണുകൾ വാശിയോടെ തുടച്ച ശേഷം അവൾ കൂട്ടുകാരിയെ ഒന്ന് നോക്കി.

“എത്ര എളുപ്പത്തിൽ ആണെടീ നീയെന്റെ അഞ്ചു വർഷത്തെ ബന്ധം തകർത്തത്..? നിന്നെ ഞാൻ പറയുന്നില്ല.. ഇവൻ.. നിന്നെ വിശ്വസിച്ചു പോയിരുന്നു ഞാൻ.. ഞാൻ ഇട്ടു കൊടുത്ത മോതിരം കൈയിൽ വച്ചിട്ട് അല്ലെ അവൻ നിന്റെ ഒപ്പം…!”

അവൾക്ക് അത് മുഴുമിപ്പിക്കാൻ ആയില്ല..

കണ്ണുകൾ തുടച്ച ശേഷം ജൂഹി അവന്റെ മുൻപിൽ ചെന്ന് നിന്നു.. കയ്യിൽ കിടന്ന എൻഗേജ്മെന്റ് റിങ് ഊരി അവന്റെ കാൽക്കലേക്ക് ഇട്ടു..

“ജൂഹി.. ഡോണ്ട് ടു ദിസ്‌.. തെറ്റ് പറ്റി.. ഇനി ഉണ്ടാവില്ല.. പ്ലീസ് കാലു പിടിക്കാം ഞാൻ.. പ്ലീസ്.. ഈ ബന്ധം വേണ്ട എന്ന് പറയരുത്.. നാട്ടുകാരുടെ മുൻപിൽ ഞാൻ നാണം കെടും..”

അവൻ കരഞ്ഞുകൊണ്ട് മുട്ടുകാലിൽ ഇരുന്നു കെഞ്ചി..

“എന്തായാലും ഞാൻ വന്നത് കൊണ്ട് തടസപ്പെട്ട കാര്യം നടക്കട്ടെ..”

അവൾ പുച്ഛത്തോടെ അത് പറഞ്ഞുകൊണ്ട് പുറത്തേക്ക് ഇറങ്ങി.. കാറിൽ കയറിയപ്പോൾ അവൾ ഉറക്കെ കരഞ്ഞു പോയിരുന്നു..

എങ്ങനെയോ ഫ്ലാറ്റിൽ എത്തി അവൾ ബെഡിൽ കിടന്നു.. ഒരുപാട് സ്വപ്‌നങ്ങൾ കരിഞ്ഞു പോയത് അവൾ അറിയുന്നുണ്ടായിരുന്നു.. അതും ഇങ്ങനെ ഒരു ചതി.. സോനാ അവളുടെ അടുത്ത കൂട്ടുകാരി ആണ്‌..

കാളിങ് ബെൽ കേട്ടാണ് അവൾ കണ്ണ് തുറന്നത്.. സമയം രാത്രി 11 കഴിഞ്ഞിരുന്നു.. എന്തൊക്കെയോ ചിന്തിച്ചു ഉറങ്ങി പോയിരുന്നു..

വീണ്ടും ബെൽ അടിച്ചപ്പോൾ അവൾ മുഖം തുടച്ചു ചെന്ന് വാതിൽ തുറന്ന് നോക്കി..

“ഹലോ.. ജൂഹി..!”

പുറത്ത് നിന്ന ആളെ കണ്ടു അവൾ ഒന്ന് ഞെട്ടി.. ഇന്ന് മീറ്റിംഗ് കൂടിയ നാസയിൽ നിന്നും വന്ന സയന്റിസ്റ്റുമാരുടെ തലവൻ.. ജെയിംസ്..

Updated: July 16, 2023 — 10:02 pm

72 Comments

Add a Comment
  1. നീ എന്ത് എഴുതിയാലും അത് വായിക്കാൻ ഒരു പ്രതേക ഭംഗി ആണ് അത് കൊണ്ട് നീ എവിടെ എഴുതിയാലും അത് വായിക്കാൻ ആളുകൾ ഉണ്ടാകും

  2. Super story bro ?

  3. നിധീഷ്

    മാലാഖ വീണ്ടും സൈറ്റിൽ വന്നതിൽ സന്തോഷം… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  4. നീലകുറുക്കൻ

    Hi MK

    Long time.. no see..

    Happy to see u back after Niyogam 3

  5. ത്രിലോക്

    ഹായ്..

  6. ബ്രോ നിങ്ങളുടെ ചില പഴയ കഥകൾ കിട്ടുന്നില്ല ദയവുചെയ്ത് ആ കഥകൾ വീണ്ടും ഒന്ന് സൈറ്റിൽ ഇടുമോ

    1. Hi bro welcome back. Happy to know that you started writing stories again. Very nice and thrilling start. Waiting for the next part

Leave a Reply

Your email address will not be published. Required fields are marked *