MOONLIGHT – l (മാലാഖയുടെ കാമുകൻ) 1356

“സർ..? നിങ്ങൾ എന്താ ഇവിടെ..? കയറി വരൂ..”

അവൾ ആകാംഷയോടെ ചോദിച്ചു.. അതോടൊപ്പം അയാളെ അകത്തേക്ക് ക്ഷണിച്ചു..

“ഇന്ന് ജൂഹി പറഞ്ഞത് എല്ലാം സത്യം ആണ്.. പക്ഷെ നമുക്ക് അത് പുറത്ത് വിടാൻ കഴിയില്ല.. വ്യക്തമായ തെളിവുകൾ ഉണ്ട് ജൂഹി.. നാസ തലവന് വരെ ഈ കാര്യങ്ങൾ അറിയാം.. എന്നാൽ അതിന് പുറകെ പോകരുത് എന്നാണ് അയാളുടെ ഉത്തരവ്..”

അത് കേട്ട് ജൂഹി വിശ്വസിക്കാൻ ആകാതെ നിന്നു..

“യെസ് ജൂഹി.. നമ്മുടെ ഇടയിൽ അന്യഗ്രഹ ജീവികൾ ഉണ്ട്..”

അയാൾ അത് പറഞ്ഞ ഉടനെ അയാളുടെ ഫോൺ അടിച്ചു.. എന്തൊക്കെയോ തിടുക്കത്തിൽ സംസാരിച്ചു കഴിഞ്ഞ ഉടനെ അയാൾ ജൂഹിയോട് യാത്ര പറഞ്ഞ ശേഷം ഒന്ന് തിരിഞ്ഞു നിന്നു..

“ജൂഹി.. അവർ എന്തോ കണ്ട് പിടിച്ചു.. താൻ വരുന്നോ എന്റെ കൂടെ.? എനിക്കോ എന്റെ കൂടെ ഉള്ളവർക്കോ ലോകത്തിൽ എവിടെ പോകാനും വിസ ഒന്നും വേണ്ട..”

അവൾ ഒന്ന് പകച്ചു.. അവൾക്ക് പെട്ടെന്ന് ഒരു ഉത്തരം കൊടുക്കാൻ കഴിഞ്ഞില്ല..

“എവിടെക്കാ സർ..?”

അവൾ സംശയത്തോടെ അയാളെ നോക്കി..

“അന്റാർട്ടിക്ക…”

ജൂഹി ഒന്ന് ഞെട്ടി.. അവൾ ആവിശംസനീയതയോടെ ജെയിംസിനെ നോക്കി..

“ജൂഹി ഞെട്ടിപ്പോയോ..? ഞങ്ങൾ ഇതുപോലെ ആണ്‌.. എല്ലാത്തിന് പുറകെയും പോകും.. സാധാരണ ആരെയും വിളിക്കാൻ പെർമിഷൻ ഇല്ല പക്ഷെ ജൂഹിക്ക് ഒരുപാട് കാര്യങ്ങൾ അറിയാം.. അത് കൊണ്ട് മാത്രം..”

ജെയിംസ് പുഞ്ചിരിയോടെ പറഞ്ഞു.

“സർ.. ഞാൻ യൂറോപ്പ് പോലെ ഉള്ള രാജ്യങ്ങൾ ഒക്കെ സന്ദർശിച്ചിട്ടുണ്ട്.. പക്ഷെ അന്റാർട്ടിക്ക പോലെ ഒരിടം.. അതും ഒരുപാട് ദൂരെ..”

Updated: July 16, 2023 — 10:02 pm

72 Comments

  1. നീ എന്ത് എഴുതിയാലും അത് വായിക്കാൻ ഒരു പ്രതേക ഭംഗി ആണ് അത് കൊണ്ട് നീ എവിടെ എഴുതിയാലും അത് വായിക്കാൻ ആളുകൾ ഉണ്ടാകും

  2. Super story bro ?

  3. ❤️❤️

  4. നിധീഷ്

    മാലാഖ വീണ്ടും സൈറ്റിൽ വന്നതിൽ സന്തോഷം… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  5. നീലകുറുക്കൻ

    Hi MK

    Long time.. no see..

    Happy to see u back after Niyogam 3

  6. ത്രിലോക്

    ഹായ്..

  7. ബ്രോ നിങ്ങളുടെ ചില പഴയ കഥകൾ കിട്ടുന്നില്ല ദയവുചെയ്ത് ആ കഥകൾ വീണ്ടും ഒന്ന് സൈറ്റിൽ ഇടുമോ

    1. Hi bro welcome back. Happy to know that you started writing stories again. Very nice and thrilling start. Waiting for the next part

Comments are closed.