MOONLIGHT – l (മാലാഖയുടെ കാമുകൻ) 1356

“എന്റെ കയ്യിൽ മറ്റുവ്യക്തമായ തെളിവുകൾ ഒന്നും ഇല്ല.. എനിക്ക് നിങ്ങളുടെ സപ്പോർട്ട് കൂടെ കിട്ടിയാൽ അടുത്ത ചില മാസങ്ങൾക്ക് ഉള്ളിൽ തന്നെ എനിക്ക് തെളിവുകൾ തരാൻ ആകും…”

അവൾ പ്രതീക്ഷയോടെ അവരെ നോക്കി.. അവർ കൂടി ഇരുന്ന് എന്തൊക്കെയോ ചർച്ച ചെയ്തു..

“സോറി ജൂഹി.. വ്യക്തമായ തെളിവുകൾ ഇല്ലാതെ ഞങ്ങൾക്ക് ഇതിന് സപ്പോർട്ട് തരാൻ കഴിയില്ല.. ആ വീഡിയോ തന്നെ ഫേക്ക് ആകാം.. സോറി.. ഞങ്ങൾക്ക് ലാബ് ഒന്ന് കാണണം..”

അവർ അത് പറഞ്ഞപ്പോൾ അവൾ നിരാശയോടെ നിന്നു.. അതിന് ശേഷം അവളുടെ പിഎയെ നോക്കിയപ്പോൾ അവർ അവരെയും കൊണ്ട് നേരെ ലാബിലേക്ക് പോയി..

അവൾ വേഗം എല്ലാം എടുത്ത് വച്ച ശേഷം ഓഫീസിലേക്ക് പോയി.. അവൾക്ക് വല്ലതെ ദേഷ്യവും സങ്കടവും എല്ലാം വന്നിരുന്നു.. ഒരുപാട് തെളിവുകൾ കൊടുത്തിട്ടും അവർ അത് പറഞ്ഞത് അവളിൽ വല്ലാത്ത നിരാശ ഉണ്ടാക്കി..

അവൾ വേഗം ഡയറക്ടറുടെ ഓഫീസിലേക്ക് നടന്നു..

“ആഹാ ജൂഹിയുടെ ഏലിയൻ തിയറി നാസ ഏറ്റെടുത്തു എന്ന് കേട്ടല്ലോ..? എപ്പോഴാണ് അമേരിക്കയിൽ പോകുന്നത്..?”

അയാൾ കളിയാക്കിയപ്പോൾ അവൾ ഒന്നും മിണ്ടാതെ ഒരു ലെറ്റർ അയാൾക്ക് നേരെ നീട്ടി..

“ലോങ്ങ്‌ ലീവ്..? വൈ…? ഒരു പനി വന്നാൽ പോലും ലീവ് എടുക്കാത്ത ജൂഹിക്ക് ഇപ്പോൾ എന്തിനാ ലീവ്..?”

അയാൾ അവളെ നോക്കി ചോദിച്ചു..

“മടുത്തു.. എല്ലാം..!”

അവൾ പതിഞ്ഞ സ്വരത്തിൽ അത് മാത്രം പറഞ്ഞു പുറത്തേക്ക് ഇറങ്ങി..

അവളുടെ ഓഫീസിൽ ചെന്ന് എല്ലാം എടുത്ത ശേഷം അവൾ ആരോടും പറയാതെ പുറത്തേക്ക് ഇറങ്ങി.. നേരെ കാറിൽ കയറി..

Updated: July 16, 2023 — 10:02 pm

72 Comments

  1. നീ എന്ത് എഴുതിയാലും അത് വായിക്കാൻ ഒരു പ്രതേക ഭംഗി ആണ് അത് കൊണ്ട് നീ എവിടെ എഴുതിയാലും അത് വായിക്കാൻ ആളുകൾ ഉണ്ടാകും

  2. Super story bro ?

  3. ❤️❤️

  4. നിധീഷ്

    മാലാഖ വീണ്ടും സൈറ്റിൽ വന്നതിൽ സന്തോഷം… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  5. നീലകുറുക്കൻ

    Hi MK

    Long time.. no see..

    Happy to see u back after Niyogam 3

  6. ത്രിലോക്

    ഹായ്..

  7. ബ്രോ നിങ്ങളുടെ ചില പഴയ കഥകൾ കിട്ടുന്നില്ല ദയവുചെയ്ത് ആ കഥകൾ വീണ്ടും ഒന്ന് സൈറ്റിൽ ഇടുമോ

    1. Hi bro welcome back. Happy to know that you started writing stories again. Very nice and thrilling start. Waiting for the next part

Comments are closed.