MOONLIGHT – l (മാലാഖയുടെ കാമുകൻ) 1356

“ഇത് ഞാൻ ഈജിപ്ത്തിൽ സ്ഫിൻസ് പ്രതിമയുടെ ഉള്ളിൽ കണ്ടിട്ടുണ്ട്.. ഒരു കോഡ് ആണ്‌ ഇത്.. പഴയ കാലത്ത് ഉള്ള വലിയ നിർമിതികളിൽ എല്ലാം ഞാൻ ഈ ഭാഷ കണ്ടിട്ടുണ്ട്.. ഒരിക്കൽ ഞാൻ ഇത് പഠിച്ചിട്ടുണ്ട്.. ഒരുപാട് പുസ്തകങ്ങളിലും ഇതുണ്ട്..”

ജൂഹിക്ക് പെട്ടെന്ന് അത് മനസിലായി.. അത് കേട്ടപ്പോൾ എല്ലാവർക്കും അത്ഭുതം തോന്നി..

“നിനക്ക് ഇത് ഡീകോഡ് ചെയ്യാൻ അറിയാമോ..?”

ജെയിംസ് അവളെ നോക്കി..

“ശ്രമിക്കാം..”

അവൾ അടുത്തേക്ക് നിന്നു.. കൈ വിരൽ അതിൽ കൂടെ ഓടിച്ചു.. ബാക്കി ഉള്ളാവർ ആകാംഷയോടെ അത് നോക്കി നിന്നു.

“ആ.. എൻ..”

അവൾ കൈ വിരൽ ഓടിച്ചു അത് വായിക്കാൻ ശ്രമിച്ചു..

“ക്വീൻ ഓഫ് ദി സ്റ്റാർസ്, മൂൺലൈറ്റ്.. അതാണ് എഴുതിയിരിക്കുന്നത് ജെയിംസ്..”

ഒരുപാട് നേരം തപ്പി ഒടുവിൽ ജൂഹി അത് വായിച്ചു.. അത് കേട്ടപ്പോൾ എല്ലാവർക്കും അതിശയം തോന്നി.. അങ്ങനെ ഒരു ക്വീൻ അവർ കേട്ടിട്ട് പോലും ഇല്ല.. നക്ഷത്രങ്ങളുടെ റാണി മൂൺലൈറ്റ്..?

“അത് നിനക്ക് ആ ഭാഷയിൽ തന്നെ വായിക്കാൻ പറ്റുമോ ജൂഹി..?”

ജെയിംസ് അവളെ നോക്കി..

“ശ്രമിക്കാം..”

അവൾ അത് പറഞ്ഞു വീണ്ടും വിരലുകൾ ഓടിച്ചു..

“ആൻ സി ടിൻടാല്ലേ ഇതില്കലാ ഓയിയോസീയോആ…”

ജൂഹി അത് പറഞ്ഞ ശേഷം ജെയിംസിനെ ഒന്ന് നോക്കി..

“അങ്ങനെ തന്നെ ആണോ…?”

“അതെ.. ആൻ സി ടിൻടാല്ലേ ഇതില്കലാ ഓയിയോസീയോആ…”

അവൾ വീണ്ടും അത് പറഞ്ഞു..

“ബീപ് ബീപ് ബീപ്..”

ശക്തമായ ഒരു എനർജി വേവ് അടിച്ചതിന്റെ ഫലം ആയി ജെയിംസിന്റെ കയ്യിൽ ഇരുന്ന ഡിവൈസ് ശബ്ദം ഉണ്ടാക്കാൻ തുടങ്ങി.. എല്ലാവരും ഒന്ന് ഞെട്ടി..

പെട്ടെന്ന് അവിടം ഒന്ന് കുലുങ്ങി..

എന്തോ വല്ലാത്ത ഒരു മൂളൽ സ്വരത്തിന്റെ ഒപ്പം അവരുടെ മുൻപിൽ ഉണ്ടായിരുന്ന ഇരുമ്പ് പാളി മുകളിലേക്ക് നീങ്ങി അകത്തേക്ക് ഉള്ള ഒരു വഴി തെളിഞ്ഞു..

അവിടം മുഴുവൻ നീല വെളിച്ചം കൊണ്ട് നിറഞ്ഞപ്പോൾ അവർ ശ്വാസം വലിക്കാൻ പോലും മറന്ന് നിന്നു..

Updated: July 16, 2023 — 10:02 pm

72 Comments

  1. നീ എന്ത് എഴുതിയാലും അത് വായിക്കാൻ ഒരു പ്രതേക ഭംഗി ആണ് അത് കൊണ്ട് നീ എവിടെ എഴുതിയാലും അത് വായിക്കാൻ ആളുകൾ ഉണ്ടാകും

  2. Super story bro ?

  3. ❤️❤️

  4. നിധീഷ്

    മാലാഖ വീണ്ടും സൈറ്റിൽ വന്നതിൽ സന്തോഷം… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  5. നീലകുറുക്കൻ

    Hi MK

    Long time.. no see..

    Happy to see u back after Niyogam 3

  6. ത്രിലോക്

    ഹായ്..

  7. ബ്രോ നിങ്ങളുടെ ചില പഴയ കഥകൾ കിട്ടുന്നില്ല ദയവുചെയ്ത് ആ കഥകൾ വീണ്ടും ഒന്ന് സൈറ്റിൽ ഇടുമോ

    1. Hi bro welcome back. Happy to know that you started writing stories again. Very nice and thrilling start. Waiting for the next part

Comments are closed.