MOONLIGHT – l (മാലാഖയുടെ കാമുകൻ) 1356

“ഇതൊരു കതക് ആണെന്ന് തോന്നുന്നു.. ഇത് ഇരുമ്പ് അല്ല.. വേറെ എന്തോ ഒരു മെറ്റിരിയൽ ആണ്‌.. വിശ്വസിക്കാൻ വയ്യ എനിക്ക്.. ഇത് മൊത്തം മഞ്ഞിൽ ആണ്‌.. ഇവിടെ കഴിക്കണം..”

ജെയിംസും ഒലിവറും ആഞ്ഞു കുഴിച്ചു തുടങ്ങി…

“ഗോഡ്…!”

കുഴിച്ച ഭാഗം പെട്ടെന്ന് താഴേക്ക് അമർന്നു.. ജെയിംസ് താഴേക്ക് പോകാതെ മുകളിൽ പിടിച്ചു നിന്നു താഴേക്ക് നോക്കി.. ഒരാൾക്ക് മുകളിൽ ഉയരം വരുന്ന ഒരു ഭാഗം താഴേക്ക് ഇരുന്നു പോയിരിക്കുന്നു..

“ഇതെന്താണ്…?”

മഞ്ഞ് താഴേക്ക് ഇരുന്നപ്പോൾ തെളിഞ്ഞു വന്ന ഭാഗം നോക്കി അവർ വിശ്വസിക്കാൻ പോലും ആകാതെ നിന്നു..

കറുത്ത എന്തോ ലോഹം കൊണ്ട് ഉണ്ടാക്കിയ ഒരു ചെരിഞ്ഞ പ്രഥലം.. അതിന്റെ ഒരു ഭാഗത്ത് ഒരു വാതിൽ പോലെ എന്തോ ഒന്ന്..

അതിന്റെ അടിയിൽ ഒരു ഗ്ലാസ് പാളി പോലെ വേറെ ഒരു ഭാഗം.. അതിൽ നിന്നും ആണ്‌ ആ വെളിച്ചം വരുന്നത്.. അത് മിന്നുമ്പോൾ കണ്ണുകൾ മങ്ങി പോകുന്ന അവസ്ഥ..

“സാറ്റലൈറ്റ് ആണോ ജെയിംസ് ഇത്..?”

ആലിസ് ചോദിച്ചപ്പോൾ ആരും ഒന്നും മിണ്ടിയില്ല… സാറ്റലൈറ്റ് നിലത്ത് വന്നു ഇടിച്ചാൽ അത് തകർന്ന് പോകും.. അല്ല എന്ന് അലിസിനും അറിയാം..

അവർ ആ വസ്തു എന്താണോ അതിന്റെ നൂറിൽ ഒരു അഞ്ചു ശതമാനം ഭാഗം മാത്രം ആണ്‌ കാണുന്നത്.. അത്രക്കും വലിപ്പം ഉണ്ട് അതിന്..

“ഞാൻ ഇതുപോലെ ഒരു വസ്തു കണ്ടിട്ടില്ല..”

ഒലിവർ കോടാലി വച്ച് വാതിൽ പോലെ ഉള്ള ഭാഗത്തേക്ക് ആഞ്ഞു ഒന്ന് കൊത്തി.. പടക്കം പൊട്ടും പോലെ ഒരു ശബ്ദം കെട്ടു..

മഞ്ഞിൽ ആഴ്ന്ന് ഇറങ്ങുന്ന കോടാലി പൊട്ടി ചിതറി പോയത് അവർ അത്ഭുധത്തോടെ ആണ്‌ കണ്ടത്.. അതിൽ ഒരു കൊച്ച് കൊറൽ പോലും ഇല്ല.. അത്രക്ക് ശക്തമായ ഒരു ലോഹം ആണ്‌ അത്..

“ഒരു നിമിഷം..?”

ജൂഹി വാതിൽ പോലെ ഉള്ള ഇടത്തെ മഞ്ഞ് തുടച്ചു മാറ്റി ടോർച് അതിലേക്ക് അടിച്ചു.. അതിൽ എന്തോ എഴുതിയിരിക്കുന്നു.. ഏതോ ഒരു ഭാഷ പോലെ..

Updated: July 16, 2023 — 10:02 pm

72 Comments

  1. നീ എന്ത് എഴുതിയാലും അത് വായിക്കാൻ ഒരു പ്രതേക ഭംഗി ആണ് അത് കൊണ്ട് നീ എവിടെ എഴുതിയാലും അത് വായിക്കാൻ ആളുകൾ ഉണ്ടാകും

  2. Super story bro ?

  3. ❤️❤️

  4. നിധീഷ്

    മാലാഖ വീണ്ടും സൈറ്റിൽ വന്നതിൽ സന്തോഷം… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  5. നീലകുറുക്കൻ

    Hi MK

    Long time.. no see..

    Happy to see u back after Niyogam 3

  6. ത്രിലോക്

    ഹായ്..

  7. ബ്രോ നിങ്ങളുടെ ചില പഴയ കഥകൾ കിട്ടുന്നില്ല ദയവുചെയ്ത് ആ കഥകൾ വീണ്ടും ഒന്ന് സൈറ്റിൽ ഇടുമോ

    1. Hi bro welcome back. Happy to know that you started writing stories again. Very nice and thrilling start. Waiting for the next part

Comments are closed.