അവൾ ലാപ് കയ്യിൽ എടുത്ത ശേഷം സെമിനാർ ഹാളിലേക്ക് നടന്നു.. പത്ത് പേർ ഉണ്ടായിരുന്നു ഹാളിൽ.. അവർ ഒക്കെ സയന്റിസ്റ്റുകൾ തന്നെയാണ്.. നാസയിൽ നിന്നും ഇന്ത്യൻ സ്പേസ് റിസർച്ച് കാണാൻ വന്നവർ..
അവൾ ലാപ് പ്രൊജക്ടറും ആയി കണക്ട് ചെയ്ത ശേഷം നിലവിലെ ഓൺ ഗോയിങ് ആയിട്ടുള്ള ചില പ്രോഗ്രാമുകൾ അവർക്ക് പരിചയപ്പെടുത്തി കൊടുത്തു..
അതിന് ശേഷം അവളുടെ ചില കണ്ടു പിടുത്തങ്ങൾ അവർക്ക് മുൻപിൽ അവതരിപ്പിച്ചു..
“നമ്മുടെ ലോകം.. ഒരുപാട് യൂണിവേഴ്സുകളിൽ വച്ചു ഏറ്റവും ചെറുതാണ്.. എന്നാലും മറ്റു ഗ്രഹങ്ങളിൽ ഭൂമിക്ക് ഒരുപാട് സ്ഥാനം ഉണ്ട്.. അത് കൊണ്ട് തന്നെ പുറത്ത് നിന്നുള്ള ചില കണക്ഷൻസ് നമ്മുടെ ഭൂമിയിൽ എത്തുന്നുന്നുണ്ട് എന്നതിന് ഒരുപാട് തെളിവുകൾ ഉണ്ട്..”
അവൾ അത് പറഞ്ഞതും എല്ലാവരും പരസ്പരം നോക്കി.
“എന്ത് തെളിവ്..?”
“2017 കാലഘട്ടങ്ങളിൽ കൊച്ചിയിൽ ഒരു യുഎഫ്ഒ കണ്ടതായി ചില റിപ്പോർട്ടുകൾ ഉണ്ട്.. അതിന്റെ ഒരു വീഡിയോ ഈ അടുത്ത് എനിക്ക് ഒരാൾ തന്നിരുന്നു.. അത് പുറത്ത് വിടാൻ ആൾക്ക് പേടി ആയത് കൊണ്ട് മാത്രം ഇത് എനിക്ക് തന്നു..”
അവൾ ഒരു വീഡിയോ പ്ലേ ചെയ്തു.. കാട് ചിത്രീകരിക്കുന്ന ഒരു വീഡിയോ ആയിരുന്നു അത്..
എന്നാൽ വളരെ വെക്തം ആയി കറുത്ത ഒരു വലിയ വണ്ട് പോലെ ഒരു വസ്തു താഴേക്ക് വരുന്നത് അതിൽ കാണാമായിരുന്നു.. അതൊരു സ്പേസ് ഷിപ് ആണെന്ന് വളരെ വെക്തം ആയിരുന്നു..
അത് കണ്ട് സയന്റിസ്റ്റുകൾ എല്ലാം കണ്ണിൽ കണ്ണിൽ നോക്കി..
നീ എന്ത് എഴുതിയാലും അത് വായിക്കാൻ ഒരു പ്രതേക ഭംഗി ആണ് അത് കൊണ്ട് നീ എവിടെ എഴുതിയാലും അത് വായിക്കാൻ ആളുകൾ ഉണ്ടാകും
Super story bro ?
❤️❤️
മാലാഖ വീണ്ടും സൈറ്റിൽ വന്നതിൽ സന്തോഷം… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Hi MK
Long time.. no see..
Happy to see u back after Niyogam 3
ഹായ്..
Good
ബ്രോ നിങ്ങളുടെ ചില പഴയ കഥകൾ കിട്ടുന്നില്ല ദയവുചെയ്ത് ആ കഥകൾ വീണ്ടും ഒന്ന് സൈറ്റിൽ ഇടുമോ
Hi bro welcome back. Happy to know that you started writing stories again. Very nice and thrilling start. Waiting for the next part