MOONLIGHT – l (മാലാഖയുടെ കാമുകൻ) 1356

അവൾ പതിയെ പിടിച്ചു പിടിച്ചു താഴേക്ക് ഇറങ്ങാൻ തുടങ്ങി.. ഒട്ടും എളുപ്പം ആയ ഒരു പ്രവർത്തി ആയിരുന്നില്ല അത്.. ഭാരം അരയിലെ ബെൽറ്റിൽ ആണ്‌..

അവൾക്ക് താഴേക്ക് പോകാൻ പറ്റുന്നില്ല എന്ന് കണ്ടപ്പോൾ ജാക്ക് അവളുടെ കയർ കൈ കൊണ്ട് പിടിച്ചു താഴേക്ക് പതിയെ അയച്ചു.. അത് വലിയ ഒരു സഹായം ആയിരുന്നു..

അവൾ താഴെ എത്തി.. തണുപ്പ് മൈനസ് ഡിഗ്രിയിൽ ആണ്‌ നിൽക്കുന്നത്..

പെട്ടെന്ന് കണ്ണുകൾ മഞ്ഞളിച്ചു പോകുന്ന രീതിയിൽ ഒരു നീല വെളിച്ചം അടിച്ചു..

“ആാാാ…എന്താ അത്..?”

അവൾ കണ്ണ് പൊത്തി പിടിച്ചു ചോദിച്ചു..

“അടിയിൽ ഉള്ള ഇരുബ് പാളിയിൽ നിന്നും വരുന്നത് ആണ്‌.. എന്തോ ഒരു വലിയ രഹസ്യം ഇതിനടിയിൽ ഉണ്ട്..”

ജെയിംസ് അവളുടെ കയ്യിൽ നിന്നും കോരി വാങ്ങി വേഗം കുഴിക്കാൻ തുടങ്ങി..

ജൂഹി ചുറ്റും നോക്കി.. കത്തിച്ചു വച്ച ലാമ്പ് അല്ലാതെ വേറെ ശക്തമായ വെളിച്ചം ഇല്ല.. അവരുടെ നെറ്റിയിൽ ഉള്ള കാമറയുടെ ഒപ്പം നേരിയ വെളിച്ചം ഉണ്ട്.

ഒരുപാട് താഴെയാണ് കുഴിയുടെ അടിത്തട്ട്.. അവൾ ഒന്ന് ചവിട്ടി നോക്കി.. എന്തോ വന്നു ഇടിച്ചു താഴ്ന്നത് തന്നെയാണ്..

പക്ഷെ ഇടിച്ചു താഴ്ന്നതിന്റെ മുകളിലേക്ക് മഞ്ഞ് വീണു അല്പം മൂടിയിരിക്കുന്ന അവസ്ഥ..

ആ വെളിച്ചം വീണ്ടും മിന്നി.. ഇത്തവണ അത് അവൾ കണ്ടു..

“ഇത് ഇവിടെ നിന്നും ആണ്‌ വരുന്നത്..”

അവൾ ഒരു കോർണർ കാണിച്ച് പറഞ്ഞു..

അപ്പോഴേക്കും ബാക്കി ഉള്ളവരും താഴെ ഇറങ്ങിയിരുന്നു.. അവർ അവിടെ കുഴിക്കാൻ തുടങ്ങി.. എല്ലാവരും നന്നായി പരിശ്രമിച്ചു…

കുറച്ചു കുഴിച്ചപ്പോൾ കറുത്ത നിറം ഉള്ള ഒരു ലോഹത്തിന്റെ ഒരു ഭാഗം കണ്ടു.. വലിയ ഒരു ഇരുമ്പ് പെട്ടിയുടെ കോൺ പോലെ.. അവർ അതിന്റെ അപ്പുറം കുഴിച്ചു തുടങ്ങിയപ്പോൾ ഒരു ഡോർ പോലെ എന്തോ ഒന്ന് കണ്ടു.

Updated: July 16, 2023 — 10:02 pm

72 Comments

  1. നീ എന്ത് എഴുതിയാലും അത് വായിക്കാൻ ഒരു പ്രതേക ഭംഗി ആണ് അത് കൊണ്ട് നീ എവിടെ എഴുതിയാലും അത് വായിക്കാൻ ആളുകൾ ഉണ്ടാകും

  2. Super story bro ?

  3. ❤️❤️

  4. നിധീഷ്

    മാലാഖ വീണ്ടും സൈറ്റിൽ വന്നതിൽ സന്തോഷം… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  5. നീലകുറുക്കൻ

    Hi MK

    Long time.. no see..

    Happy to see u back after Niyogam 3

  6. ത്രിലോക്

    ഹായ്..

  7. ബ്രോ നിങ്ങളുടെ ചില പഴയ കഥകൾ കിട്ടുന്നില്ല ദയവുചെയ്ത് ആ കഥകൾ വീണ്ടും ഒന്ന് സൈറ്റിൽ ഇടുമോ

    1. Hi bro welcome back. Happy to know that you started writing stories again. Very nice and thrilling start. Waiting for the next part

Comments are closed.