ജൂഹി നോക്കുന്നത് കണ്ടപ്പോൾ ജാക്ക് മറുപടി കൊടുത്തു..
എമ്മ ഒരു ക്യാമെറ എടുത്തു എല്ലാം റെക്കോർഡ് ചെയ്യാൻ വേണ്ടി തയ്യാറാക്കി.. ആലിസ് ആണികൾ അടിച്ചു ഉറപ്പിച്ച ശേഷം കയറുകൾ താഴേക്ക് ഇറക്കി.. എല്ലാം വളരെ വേഗം തന്നെ തയാറായി..
ജെയിംസ്, ഒലിവർ എന്നിവർ അരക്ക് ബെൽറ്റ് ഇട്ടു മുറുക്കിയ ശേഷം എല്ലാവരെയും ഒന്ന് നോക്കി..
“സൂക്ഷിക്കണം.. അടിയിൽ എന്താണ് എന്ന് അറിയില്ല ജെയിംസ്..”
ജൂഹി അയാളെ നോക്കി..
“ഓക്കേ ജൂഹി… എമ്മ..?”
ജെയിംസ് വിളിച്ചപ്പോൾ അവൾ അയാളുടെ തലയിൽ ഒരു ഗോ പ്രൊ ക്യാമറ വച്ചു കൊടുത്തു.. അതിൽ തന്നെ ലൈറ്റും ഉണ്ടായിരുന്നു.. ഒരു തോക്ക് അയാൾ അരയിൽ തൂക്കി…
“എന്നാൽ പോയിട്ട് വരാം..”
അവർ താഴേക്ക് പതിയെ ഇറങ്ങി.. ബാക്കി എല്ലാവരും അത് നോക്കി നിന്നു..
“ജെയിംസ് കേൾക്കുന്നുണ്ടോ..?”
ആലിസ് ഉറക്കെ വിളിച്ചു ചോദിച്ചു..
“യെസ്.. ഇതൊരു ഇരുമ്പ് പാളി ആണെന്ന് തോന്നുന്നു ആലിസ്.. എന്തോ അടിയിൽ ഉണ്ട്.. എന്നാൽ അത് മഞ്ഞ് മൂടി കിടക്കുന്ന അവസ്ഥയാണ്..”
അതൊരു നിരാശ പരത്തുന്ന ന്യൂസ് ആയിരുന്നു..
“ഞങ്ങൾ കൂടി താഴേക്ക് വരട്ടെ…? ഒരുമിച്ച് മഞ്ഞ് നീക്കാം..?”
“ഓക്കേ വന്നോളൂ..”
ജെയിംസ് മറുപടി പറഞ്ഞപ്പോൾ എല്ലാവർക്കും ആവേശം ആയി.. അവർ ബാഗിൽ നിന്നും നിവർത്തുന്ന ഒരു തരം കോരികൾ എടുത്ത് അരക്ക് കെട്ടി..
“ജൂഹി..? യു ഫസ്റ്റ്..”
“ഓക്കേ..”
ജൂഹി ബെൽറ്റ് അരക്ക് കെട്ടി അതിൽ കയർ കൊളുത്തി.. കയ്യിൽ കോടാലി പോലെ ഉള്ള ഉപകരണം പിടിച്ചു..
നീ എന്ത് എഴുതിയാലും അത് വായിക്കാൻ ഒരു പ്രതേക ഭംഗി ആണ് അത് കൊണ്ട് നീ എവിടെ എഴുതിയാലും അത് വായിക്കാൻ ആളുകൾ ഉണ്ടാകും
Super story bro ?
❤️❤️
മാലാഖ വീണ്ടും സൈറ്റിൽ വന്നതിൽ സന്തോഷം… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Hi MK
Long time.. no see..
Happy to see u back after Niyogam 3
ഹായ്..
Good
ബ്രോ നിങ്ങളുടെ ചില പഴയ കഥകൾ കിട്ടുന്നില്ല ദയവുചെയ്ത് ആ കഥകൾ വീണ്ടും ഒന്ന് സൈറ്റിൽ ഇടുമോ
Hi bro welcome back. Happy to know that you started writing stories again. Very nice and thrilling start. Waiting for the next part