MOONLIGHT – l (മാലാഖയുടെ കാമുകൻ) 1356

“ജെയിംസ് എന്തുകൊണ്ടാണ് ഇവളെ തിരഞ്ഞെടുത്തത് എന്ന് ഞാൻ ചോദിച്ചിരുന്നു.. ഇപ്പോൾ അതിന്റെ ഉത്തരം കിട്ടി.. ഗുഡ് ഒബ്സെർവഷൻ ജൂഹി..”

ജാക്ക് അവളെ നോക്കി അത് പറഞ്ഞപ്പോൾ എല്ലാവരും പുഞ്ചിരിച്ചു.. അവർ ബാഗുകൾ എടുത്ത് മഞ്ഞ് മലയിൽ നിന്നും താഴേക്ക് ഇറങ്ങി തകർന്ന് കിടക്കുന്ന മലയുടെ അടിയിൽ എത്തി..

വലിയ ഒരു ഗർത്തം ആയിരുന്നു അത്.. ഒരു വലിയ കിണർ പോലെ..എന്തോ ഒരു തരം മണവും അവിടെ കെട്ടി നിന്നു.. അത് എന്ത് മണം ആണെന്ന് ആർക്കും അറിയില്ല..

ജാക്ക് വലിയ ഒരു ടോർച് എടുത്ത് അടിച്ചു നോക്കി.. വെട്ടി എടുത്തത് പോലെ ഒരു ഗർത്തം താഴേക്ക് പോകുന്നു.. അടിയിൽ എന്താണ് എന്ന് മഞ്ഞിന്റെ ആവരണം കൊണ്ട് കാണുന്നതും ഇല്ല..

“എന്നാൽ നമുക്ക് ഇറങ്ങിയാലോ..? ആദ്യം രണ്ടുപേർ പോകാം…? അല്ലാതെ വേറെ വഴി ഇല്ല..”

ജെയിംസ് എല്ലാവരെയും നോക്കി..

“റോജർ ദാറ്റ്‌..”

ഒലിവർ ബാഗ് തുറന്നു.. അവൻ ആദ്യം എടുത്തത് ഒരു ജാപ്പനീസ് കട്ടാനാ ആണ്‌.. നല്ല മൂർച്ചയുള്ള തരം വാൾ..

അവൻ ഒരെണ്ണം ജാക്കിനും കൊടുത്തു.. അതിന് ശേഷം കയറുകളും ക്ലിപ്പുകളും പുറത്തേക്ക് എടുത്തു. മഞ്ഞിൽ കുത്തി പിടിക്കുന്ന തരം കോടാലികളും..

അവർ തയാറായിട്ട് ആണ്‌ വന്നത് എന്ന് ജൂഹിക്ക് തോന്നി.. ജാക്ക് അവന്റെ ബാഗ് തുറന്ന് രണ്ട് മിനി മെഷീൻ ഗൺ എടുത്തപ്പോൾ ജൂഹിയുടെ കണ്ണ് മിഴിഞ്ഞു..

“അതിനുള്ളിൽ എന്താണെന്ന് നമുക്ക് അറിയില്ല ജൂഹി.. തണുപ്പിൽ ഉപയോഗിക്കാൻ പറ്റിയ തോക്കുകൾ ആണ്‌.. നമ്മുടെ സേഫ്റ്റിക്ക് വേണ്ടി മാത്രം..”

Updated: July 16, 2023 — 10:02 pm

72 Comments

  1. നീ എന്ത് എഴുതിയാലും അത് വായിക്കാൻ ഒരു പ്രതേക ഭംഗി ആണ് അത് കൊണ്ട് നീ എവിടെ എഴുതിയാലും അത് വായിക്കാൻ ആളുകൾ ഉണ്ടാകും

  2. Super story bro ?

  3. ❤️❤️

  4. നിധീഷ്

    മാലാഖ വീണ്ടും സൈറ്റിൽ വന്നതിൽ സന്തോഷം… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  5. നീലകുറുക്കൻ

    Hi MK

    Long time.. no see..

    Happy to see u back after Niyogam 3

  6. ത്രിലോക്

    ഹായ്..

  7. ബ്രോ നിങ്ങളുടെ ചില പഴയ കഥകൾ കിട്ടുന്നില്ല ദയവുചെയ്ത് ആ കഥകൾ വീണ്ടും ഒന്ന് സൈറ്റിൽ ഇടുമോ

    1. Hi bro welcome back. Happy to know that you started writing stories again. Very nice and thrilling start. Waiting for the next part

Comments are closed.