MOONLIGHT – l (മാലാഖയുടെ കാമുകൻ) 1358

അവർ പറഞ്ഞു തീരും മുൻപേ ഉള്ളിൽ ഒന്ന് കൂടി വെളിച്ചം മിന്നി..

“യെസ് യെസ്.. അവിടെ എന്തോ ഉണ്ട്..”

എമ്മ കൈ ചൂണ്ടി പറഞ്ഞു.. എല്ലാവരും കണ്ടിരുന്നു അത്..

“ഒരുപക്ഷെ വേറെ ആരെങ്കിലും നമുക്ക് മുൻപേ എത്തി കുഴിയുടെ ഉള്ളിൽ ഇറങ്ങിയത് ആണെങ്കിലോ..? കണ്ടിട്ട് നല്ല താഴ്ച ഉണ്ട്.. ആയിരം വർഷങ്ങൾ ആയി ഉറച്ചു കിടക്കുന്ന മഞ്ഞ് മല തകർത്തു ഇതുപോലെ ഒരു കുഴി ഉണ്ടാകണം എങ്കിൽ അത് എന്തായാലും നിസ്സാരം അല്ല.. ഉൽക്ക ആയിരിക്കണം..”

ജെയിംസ് പറഞ്ഞത് ജൂഹി കെട്ടു.. അവൾ വേറെ ഒരു ലോകത്ത് ആയിരുന്നു.. ഒരിക്കലും ഇതുപോലെ ഒരു കാര്യം കണ്ണിൽ കാണും എന്ന് കരുതിയത് അല്ല.. ഇതിപ്പോൾ കണ്ണിനെ വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ..

“ജൂഹി..? എന്തെങ്കിലും പറയാൻ ഉണ്ടോ..?”

ആലിസ് അവളെ നോക്കി..

“ഉൽക്ക അല്ല വന്നു ഇടിച്ചത്..”

ജൂഹി ചുറ്റും നോക്കി പറഞ്ഞു..

“അതെങ്ങനെ പറയാൻ ആകും..?”

“എത്ര ശക്തി ഉള്ള ഉൽക്ക ആണെങ്കിലും നമ്മുടെ അന്തരീക്ഷത്തിൽ എത്തിയാൽ ഘർഷണം കാരണം അത് ചുട്ട് പഴുത്ത് വല്ലാത്ത ഒരു അവസ്ഥയിൽ ആയിരിക്കും..

സൊ അത്ര വേഗത്തിലും ചൂടിലും വരുന്ന ഉൽക്ക ഇങ്ങനെ ഒരു ഇടി ഇടിച്ചാൽ ഉറപ്പായും തകരും.. പുറം പാളി എങ്കിലും തകരും.. ഇവിടെ തകർന്നത് ഒന്നും കാണുന്നില്ല.. ഒരു തരി കല്ല് പോലും ചുറ്റുവട്ടത്ത് ഇല്ല. സൊ വന്നത് എന്താണോ അത് മെറ്റൽ ആണ്‌.. അതി ശക്തമായ ഒരു മെറ്റൽ.. ആരും കാണാത്തത് എന്തോ ആണെന്ന് തോന്നുന്നു നമ്മൾ കാണാൻ പോകുന്നത്..”

ജൂഹി അത് പറഞ്ഞപ്പോൾ ജെയിംസ് മറ്റുള്ളവരെ ഒന്ന് നോക്കി..

Updated: July 16, 2023 — 10:02 pm

72 Comments

  1. നീ എന്ത് എഴുതിയാലും അത് വായിക്കാൻ ഒരു പ്രതേക ഭംഗി ആണ് അത് കൊണ്ട് നീ എവിടെ എഴുതിയാലും അത് വായിക്കാൻ ആളുകൾ ഉണ്ടാകും

  2. Super story bro ?

  3. ❤️❤️

  4. നിധീഷ്

    മാലാഖ വീണ്ടും സൈറ്റിൽ വന്നതിൽ സന്തോഷം… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  5. നീലകുറുക്കൻ

    Hi MK

    Long time.. no see..

    Happy to see u back after Niyogam 3

  6. ത്രിലോക്

    ഹായ്..

  7. ബ്രോ നിങ്ങളുടെ ചില പഴയ കഥകൾ കിട്ടുന്നില്ല ദയവുചെയ്ത് ആ കഥകൾ വീണ്ടും ഒന്ന് സൈറ്റിൽ ഇടുമോ

    1. Hi bro welcome back. Happy to know that you started writing stories again. Very nice and thrilling start. Waiting for the next part

Comments are closed.