MOONLIGHT – l (മാലാഖയുടെ കാമുകൻ) 1356

ഇടത്തരം മലകൾ പോലെ ആണ്‌ ഐസ് കുന്നുകൾ അവിടെ ഉണ്ടായിരുന്നത്..
അതിന്റെ ഇടക്ക് ഒക്കെ നീല ജലം കെട്ടി കിടക്കുന്ന കാഴ്ച അതി മനോഹരം ആയിരുന്നു.. തണുപ്പ് കൂടി കൂടി വന്നു..

“ഈ കുന്ന് കയറിയാൽ കാണാം നമ്മൾ എന്താണ് തേടി വന്നത് എന്ന്..”

ജെയിംസ് അത് പറഞ്ഞുകൊണ്ട് ആവേശത്തിൽ കയറിയപ്പോൾ എല്ലാവരും ഒന്ന് ഉഷാർ ആയി.. ജൂഹി നല്ല ശക്തി എടുത്തു മുകളിലേക്ക് കയറി തുടങ്ങി..

“ബീപ് ബീപ് ബീപ്..”

ജെയിംസിന്റെ കയ്യിൽ ഇരുന്ന ഡിവൈസ് എല്ലാം അവർ മാർക്ക്‌ ചെയ്ത ലൊക്കേഷൻ എത്തി എന്നുള്ളത്തിന് സൂചന കൊടുത്തു കൊണ്ടിരുന്നു..

“ഓ മൈ ഗോഡ്…!”

ആദ്യം മുകളിൽ എത്തിയ ജെയിംസ് കണ്ണിനെ വിശ്വസിക്കാൻ ആകാതെ അവിടെ നിന്നപ്പോൾ ബാക്കി ഉള്ളവർ ഓടി കയറി എന്താണ് എന്നറിയാൻ വേണ്ടി അവിടേക്ക് നോക്കി.

“വാട്ട്‌ ഈസ്‌ ദിസ്‌..?”

എമ്മ ചുറ്റിനും നോക്കി.. ജൂഹിയും ആകെ എന്തോ അവസ്ഥയിൽ ആയിരുന്നു..

അവരുടെ നേരെ മുൻപിൽ ഉള്ള മഞ്ഞ് മല എന്തോ ശക്തിയിൽ വന്നു ഇടിച്ചത് പോലെ പൊട്ടി തകർന്ന് കിടക്കുന്നുണ്ടായിരുന്നു.. ഇടിച്ച വസ്തു ഉണ്ടാക്കിയ ആഴം ഉള്ള ഒരു വലിയ കുഴി…

“ലുക്ക്‌..”

ആലിസ് കൈ ചൂണ്ടി..

ആ കുഴിയുടെ ഉള്ളിൽ നിന്നും എന്തോ നീല നിറത്തിൽ വെട്ടിതിളങ്ങുന്നത് അവർ കണ്ടു.. എല്ലാവരും ഒന്ന് പകച്ചു..

“അതെന്താണ് ജെയിംസ്…?”

ജെയിംസ് ഉത്തരം പറഞ്ഞില്ല.. അയാൾ ആകെ ആശയകുഴപ്പത്തിൽ ആയിരുന്നു.. അവർ ബാഗുകൾ ഇറക്കി വച്ച ശേഷം നിവർന്നു നിന്നു..

“എന്തോ വന്നു ഇടിച്ചിട്ടുണ്ട്.. നോക്ക് മഞ്ഞ് മല ചിതറി പോയിരിക്കുന്നു.. ആ കുഴിയിൽ എന്തോ ഉണ്ട്.. ഒരു നീല വെളിച്ചം.. അത് നാച്ചുറൽ ആണെന്ന് തോന്നുന്നില്ല..”

Updated: July 16, 2023 — 10:02 pm

72 Comments

  1. നീ എന്ത് എഴുതിയാലും അത് വായിക്കാൻ ഒരു പ്രതേക ഭംഗി ആണ് അത് കൊണ്ട് നീ എവിടെ എഴുതിയാലും അത് വായിക്കാൻ ആളുകൾ ഉണ്ടാകും

  2. Super story bro ?

  3. ❤️❤️

  4. നിധീഷ്

    മാലാഖ വീണ്ടും സൈറ്റിൽ വന്നതിൽ സന്തോഷം… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  5. നീലകുറുക്കൻ

    Hi MK

    Long time.. no see..

    Happy to see u back after Niyogam 3

  6. ത്രിലോക്

    ഹായ്..

  7. ബ്രോ നിങ്ങളുടെ ചില പഴയ കഥകൾ കിട്ടുന്നില്ല ദയവുചെയ്ത് ആ കഥകൾ വീണ്ടും ഒന്ന് സൈറ്റിൽ ഇടുമോ

    1. Hi bro welcome back. Happy to know that you started writing stories again. Very nice and thrilling start. Waiting for the next part

Comments are closed.