MOONLIGHT – l (മാലാഖയുടെ കാമുകൻ) 1356

ആലിസ് ഒരു കുപ്പി എടുത്ത് ടെന്റിന്റെ മൂലക്ക് വച്ചു..

“ഓക്കേ ആലിസ്..”

ജൂഹി എന്തിനും ഓക്കേ ആയിരുന്നു.. അവൾക്ക് സത്യത്തിൽ ചിറകുകൾ ഉണ്ടായിരുന്നു എങ്കിൽ പറന്നു പോയി അതെന്താണ് എന്ന് നോക്കിയേനെ..

കട്ടിയുള്ള കോട്ടും ടെന്റിൽ തന്നെ ഉള്ള പ്ലാസ്റ്റിക് ബാഗും ഉള്ളത് കൊണ്ട് തണുപ്പ് അത്രക്ക് ഇല്ലായിരുന്നു..

കിടന്ന പാടെ ജൂഹി വളരെ വേഗം തന്നെ ഉറക്കത്തിലേക്ക് വഴുതി വീണു..

•••

അതി രാവിലെ എഴുന്നേറ്റപ്പോൾ കഠിനമായ തണുപ്പ് ആയിരുന്നു.. മൈനസ് 5 ആണ്‌ അപ്പോൾ റീഡിങ്ങിൽ കാണിച്ചത്.. ജൂഹിക്ക് കൈ പോലും നിവർത്താൻ കഴിയാത്ത അവസ്ഥ വന്നു..

അവർ തലേന്ന് ചെയ്തത് പോലെ ഓരോ പാക്കറ്റ് പൊട്ടിച്ചു ചൂട് ആക്കി അത് സൂപ് പോലെ ആക്കി ജൂഹിക്ക് കൊടുത്തു.. അത് കുടിച്ചതോടെ അവൾക്ക് ദേഹം എല്ലാം ഒന്ന് ശരിയായി..

അധികം വൈകാതെ തന്നെ അവർ യാത്ര പുറപ്പെട്ടു.. വീണ്ടും ഏകദേശം മൂന്ന് മണിക്കൂറുകൾ നീണ്ട യാത്ര.. ജൂഹി ആകെ തളർന്നിരുന്നു..

ജെയിംസ് ഇറങ്ങി അയാളുടെ കയ്യിൽ ഇരുന്ന ഡിവൈസ് നോക്കി..

“അര കിലോമീറ്റർ മാത്രം.. ഇനി വണ്ടി പോകില്ല.. നമ്മൾ നടക്കണം..”

എല്ലാവരും ആവശ്യത്തിന് ഉള്ള സാധനങ്ങൾ മാത്രം എടുത്ത ശേഷം വണ്ടികൾ അവിടെ ഇട്ടു കൈകളിൽ സ്റ്റീലിന്റെ സ്റ്റിക്കുകൾ പിടിച്ചു കുത്തി നടക്കാൻ തുടങ്ങി..

ബാഗുകൾക്ക് നല്ല കനം ഉണ്ടായിരുന്നു.. കുറച്ചു നടന്നപ്പോൾ തന്നെ ജൂഹിക്ക് മൂക്കിൽ കൂടെ ചോര വന്നു..

ആലിസ് അവളുടെ മൂക്കിൽ കോട്ടൺ വച്ച് കൊടുത്ത ശേഷം കുറച്ചു ചൂട് വെള്ളം കൊടുത്തു.. സമയം കളയാൻ ഇല്ലാത്തത് കൊണ്ട് വീണ്ടും നടത്തം..

Updated: July 16, 2023 — 10:02 pm

72 Comments

  1. നീ എന്ത് എഴുതിയാലും അത് വായിക്കാൻ ഒരു പ്രതേക ഭംഗി ആണ് അത് കൊണ്ട് നീ എവിടെ എഴുതിയാലും അത് വായിക്കാൻ ആളുകൾ ഉണ്ടാകും

  2. Super story bro ?

  3. ❤️❤️

  4. നിധീഷ്

    മാലാഖ വീണ്ടും സൈറ്റിൽ വന്നതിൽ സന്തോഷം… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  5. നീലകുറുക്കൻ

    Hi MK

    Long time.. no see..

    Happy to see u back after Niyogam 3

  6. ത്രിലോക്

    ഹായ്..

  7. ബ്രോ നിങ്ങളുടെ ചില പഴയ കഥകൾ കിട്ടുന്നില്ല ദയവുചെയ്ത് ആ കഥകൾ വീണ്ടും ഒന്ന് സൈറ്റിൽ ഇടുമോ

    1. Hi bro welcome back. Happy to know that you started writing stories again. Very nice and thrilling start. Waiting for the next part

Comments are closed.