MOONLIGHT – l (മാലാഖയുടെ കാമുകൻ) 1356

ശക്തമായ കാറ്റ് അടിക്കുന്നുണ്ടായിരുന്നു..

ലാമ്പുകൾ കത്തിച്ചു വച്ച ശേഷം അടുത്ത ബാഗ് തുറന്ന് അവർ ഓരോ പാക്കറ്റ് എടുത്തു.. അതിൽ അവർക്ക് ഉള്ള ഭക്ഷണം ആയിരുന്നു..

ഒരു പാക്കറ്റിന്റെ ഉള്ളിൽ ഒരു നേരം നന്നായി കഴിക്കാൻ ഉള്ളത് കുക്ക് ചെയ്തത് പാക്ക് ചെയ്തത് ആണ്‌..

അത് ചൂടാക്കാൻ അതിൽ ഒരു ഭാഗത്ത് വെള്ളം ഒഴിച്ചു കൊടുത്താൽ മാത്രം മതി. വെള്ളം ഒഴിച്ചാൽ കെമിക്കൽ റിയാക്ഷൻ കൊണ്ട് അത് ചൂടായിക്കോളും..

വെള്ളം ഒരു കെറ്റിൽ വച്ച് അവർ ചൂടാക്കി.. പവർ ഉള്ള ഒരു തരം കെറ്റിൽ..

ഇറച്ചിയും ബീൻസും ചില പച്ചക്കറികളും ചേർത്തു ഉണ്ടാക്കിയ ഒരുതരം ഭക്ഷണം ആയിരുന്നു.. സമയം കളയാതെ അത് കഴിച്ച ശേഷം അവർ കൂടാരത്തിൽ കയറി..

ജൂഹിയും അലിസും ഒരുമിച്ചാണ് കിടന്നത്.. എമ്മ ജാക്കിന്റെ ഒപ്പവും ജെയിംസും ഒലിവറും ഒരുമിച്ചും..

“ഈ വേഷം ഉള്ളിൽ ഇട്ടോളൂ ജൂഹി..”

ആലിസ് അവൾക്ക് കോട്ടൺ എന്ന് തോന്നിയ ദേഹത്തോട് ഒട്ടി കിടക്കുന്ന ഒരു തരം ഒറ്റ വേഷം കൊടുത്തു.. അവൾ വേഷം അഴിച്ചു അത് ഇടാൻ ശ്രമിച്ചപ്പോൾ ആലിസ് അവളെ തടഞ്ഞു..

“സ്പോർട്സ് ഇന്നർ ആണ്‌ ജൂഹി വേണ്ടത്. കയ്യിൽ ഉണ്ടോ..?”

അത് അവൾക്ക് ഒരു പുതിയ അറിവ് ആയിരുന്നു. അവൾ ഇട്ടിരുന്നത് സാധാരണ ഇന്നേഴ്സ് ആയിരുന്നു..

എന്തോ ഭാഗ്യത്തിന് അവൾ പൊട്ടിക്കാത്ത സ്പോർട്സ് ഇന്നർ വെയർ കരുതിയിരുന്നു.. അവൾ അത് എടുത്ത് ഇട്ട ശേഷം ആലിസ് കൊടുത്ത വേഷം ഇട്ടു പുറമെ ജാക്കറ്റ് കൂടെ ഇട്ടു.. നല്ല സുഖം തോന്നി..

“മഞ്ഞിൽ ഉള്ള ലൈഫ് എളുപ്പം അല്ല. രാത്രിയിൽ പുറത്ത് പോകാൻ പറ്റില്ല അത് കൊണ്ട് യൂറിൻ പാസ്സ് ചെയ്യണം എങ്കിൽ ഇതിൽ വേണം ഒഴിക്കാൻ.. ഓക്കേ..?”

Updated: July 16, 2023 — 10:02 pm

72 Comments

  1. നീ എന്ത് എഴുതിയാലും അത് വായിക്കാൻ ഒരു പ്രതേക ഭംഗി ആണ് അത് കൊണ്ട് നീ എവിടെ എഴുതിയാലും അത് വായിക്കാൻ ആളുകൾ ഉണ്ടാകും

  2. Super story bro ?

  3. ❤️❤️

  4. നിധീഷ്

    മാലാഖ വീണ്ടും സൈറ്റിൽ വന്നതിൽ സന്തോഷം… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  5. നീലകുറുക്കൻ

    Hi MK

    Long time.. no see..

    Happy to see u back after Niyogam 3

  6. ത്രിലോക്

    ഹായ്..

  7. ബ്രോ നിങ്ങളുടെ ചില പഴയ കഥകൾ കിട്ടുന്നില്ല ദയവുചെയ്ത് ആ കഥകൾ വീണ്ടും ഒന്ന് സൈറ്റിൽ ഇടുമോ

    1. Hi bro welcome back. Happy to know that you started writing stories again. Very nice and thrilling start. Waiting for the next part

Comments are closed.