MOONLIGHT – l (മാലാഖയുടെ കാമുകൻ) 1356

ജൂഹി വണ്ടിയിൽ കയറി ഇരുന്നു.. അത് സ്റ്റാർട്ട്‌ ചെയ്തു മെല്ലെ അക്‌സിലറേറ്റർ കൊടുത്തു.. അത് പതിയെ മുൻപോട്ട് നീങ്ങി..

അവൾ സ്‌നോ മൊബൈൽ മെല്ലെ പാലത്തിലേക്ക് കയറ്റി താഴേക്ക് ഓടിച്ചു..

“ഗുഡ് ജോബ് ഗുഡ് ജോബ്..”

അവർ കൈ അടിച്ചു അവളെ ഒന്ന് പ്രോത്സാഹിപ്പിച്ചു.. അവൾക്ക് പുറകെ എല്ലാവരും താഴെ ഇറങ്ങി..

“എന്റെ പുറകെ മാത്രം വരുക..”

ജെയിംസ് സ്‌നോ മൊബൈൽ മുൻപോട്ട് ഓടിച്ചപ്പോൾ അവർ നാല് പേരും അയാളുടെ പുറകെ വണ്ടി ഓടിച്ചു.. വരി വരി ആയി മഞ്ഞിന്റെ പാളികൾ പുറകിലേക്ക് തെറിപ്പിച്ചു സ്‌നോ മൊബൈലുകൾ മുൻപോട്ട് നീങ്ങി.

ആദ്യം രസകരം ആയി തോന്നി എങ്കിലും കാര്യങ്ങൾ അത്രക്ക് എളുപ്പം അല്ലായിരുന്നു..

ആദ്യം ഏകദേശം പത്ത് കിലോമീറ്റർ പരന്ന ഐസ് തന്നെ ആയിരുന്നു.. എന്നാൽ അത് മാറി ഐസ് കുന്നുകൾ മുൻപിൽ കാണാൻ തുടങ്ങി..

ചില ഇടത്ത് അടി കാണാൻ പോലും പറ്റാത്ത അത്രക്ക് താഴ്ച ഉള്ള വിള്ളലുകൾ.. വളരെ ശ്രദ്ധിച്ചാണ് അവർ പോയത്.. അതിൽ വീണാൽ തിരികെ കയറാൻ പോലും കഴിയില്ല..

ഒരു ഇടത്തരം മഞ്ഞ് മല കയറി മുകളിൽ എത്തി.. അതിന്റെ ചുറ്റും ഐസ് കുന്നുകൾ തന്നെ..

ജെയിംസ് വണ്ടി നിർത്തി.. ചുറ്റും നോക്കി..

“വൈകുന്നേരം ആയി.. ഇന്ന് ഇവിടെ കൂടാം.. നാളെ രാവിലെ യാത്ര തുടരാം..”

“ഓക്കേ ബോസ്സ്..”

ഒലിവർ വേഗം ഇറങ്ങി ഒരു ബാഗ് തുറന്നു.. അതിൽ മടക്കി വച്ച ടെന്റ് ആയിരുന്നു.

അത് ഓരോ ഇടത്തും വച്ചു തുറന്ന് വച്ചപ്പോൾ ജാക്ക് അതിലെ കയറുകൾ നിലത്തേക്ക് ആണി അടിച്ചു കെട്ടി.. ആരും നോക്കി നിന്നില്ല..

പെണ്ണുങ്ങൾ എല്ലാം ഒരുമിച്ച് കൂടി ടെന്റിന്റെ ഉൾഭാഗം ശരിയാക്കി.. ഏകദേശം ഒരു മണിക്കൂർ കൊണ്ട് അവർ മൂന്ന് ടെന്റ് ശരിയാക്കി വച്ചു..

Updated: July 16, 2023 — 10:02 pm

72 Comments

  1. നീ എന്ത് എഴുതിയാലും അത് വായിക്കാൻ ഒരു പ്രതേക ഭംഗി ആണ് അത് കൊണ്ട് നീ എവിടെ എഴുതിയാലും അത് വായിക്കാൻ ആളുകൾ ഉണ്ടാകും

  2. Super story bro ?

  3. ❤️❤️

  4. നിധീഷ്

    മാലാഖ വീണ്ടും സൈറ്റിൽ വന്നതിൽ സന്തോഷം… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  5. നീലകുറുക്കൻ

    Hi MK

    Long time.. no see..

    Happy to see u back after Niyogam 3

  6. ത്രിലോക്

    ഹായ്..

  7. ബ്രോ നിങ്ങളുടെ ചില പഴയ കഥകൾ കിട്ടുന്നില്ല ദയവുചെയ്ത് ആ കഥകൾ വീണ്ടും ഒന്ന് സൈറ്റിൽ ഇടുമോ

    1. Hi bro welcome back. Happy to know that you started writing stories again. Very nice and thrilling start. Waiting for the next part

Comments are closed.