MOONLIGHT – l (മാലാഖയുടെ കാമുകൻ) 1356

രണ്ടെണ്ണത്തിൽ ഭക്ഷണം ആയിരുന്നു.. പാക്കറ്റ് ചെയ്ത ഇൻസ്റ്റന്റ് ആയി തന്നെ ചൂട് ആക്കാവുന്ന തരം ഭക്ഷണം ആണ്‌ അതിൽ എന്ന് ആലിസ് അവളോട്‌ പറഞ്ഞു…

കപ്പലിന്റെ ഒരു ഭാഗം തുറന്ന് ക്വാഡ് ബൈക്ക് പോലെ ഉള്ള നാല് സ്‌നോ മൊബൈൽ വണ്ടികൾ അവർ ഇറക്കി കപ്പലിന്റെ ഡെക്കിൽ വച്ചു..

“ജൂഹി ബൈക്ക് ഓടിക്കില്ലേ..? ഒരുപോലെ ഉള്ള പ്രവർത്തനം ആണ്‌ ഇതിന്റെ..”

ജെയിംസ് അത് പറഞ്ഞപ്പോൾ അവൾ തല കുലുക്കി.. അവൾക്ക് പേടി ഒന്നും തോന്നിയില്ല..

ഒലിവറും ജാക്കും കൂടെ അവരുടെ ബാഗുകൾ എല്ലാം സ്‌നോ മൊബൈലുകളുടെ പുറകിൽ വച്ചു കെട്ടി..

ഒരു അനക്കവും ഇല്ലാത്ത രീതിയിൽ മുറുക്കി എല്ലാവരും ഭക്ഷണം കഴിച്ചു തയാർ ആയി ഇരുന്നു…

ശക്തമായ ബൂട്ടും കട്ടിയുള്ള തുകൽ വേഷങ്ങളും അതിന് മുകളിൽ ജാക്കറ്റും ഉണ്ടായിരുന്നു എല്ലാവർക്കും..

ഐസ് പാളികളുടെ ഒരു കുന്നു പോലെയുള്ള ഒരു ഭാഗം എത്തിയപ്പോൾ കപ്പൽ ഒരു സൈറൺ മുഴക്കി..

“ഇനി മുൻപോട്ട് കപ്പൽ പോകില്ല..

അപ്പോൾ നമ്മൾ ഇറങ്ങുന്നു.. ഒറ്റ കെട്ട് ആയി നിൽക്കുക.. എല്ലാവരും ജൂഹിയെ ഒന്ന് കെയർ ചെയ്യണം കാരണം നമ്മളെ പോലെ ഐസിൽ അവൾക്ക് പരിചയം ഇല്ല.. പേടി മാറ്റി ധൈര്യം മാത്രം മനസ്സിൽ നിറക്കുക..”

അത് പറഞ്ഞു ജെയിംസ് ഡെക്കിൽ കിടന്ന സ്‌നോ മൊബൈലിൽ കയറി.. ഡെക്ക് ഒരു ഭാഗം തുറന്ന ശേഷം ജീവനക്കാർ അടുത്തുള്ള ഐസിന്റെ ഒരു ഭാഗത്തേക്ക് ഒരു പാലം വച്ചു കൊടുത്തു…

ജെയിംസ് വാഹനം സ്റ്റാർട്ട്‌ ആക്കി.. അതിന് ശേഷം പതുക്കെ ആ പാലത്തിൽ കൂടെ ഓടിച്ചു വണ്ടി താഴേക്ക് ഇറക്കി..

“ജൂഹി.. നീ അടുത്തത്..”

Updated: July 16, 2023 — 10:02 pm

72 Comments

  1. നീ എന്ത് എഴുതിയാലും അത് വായിക്കാൻ ഒരു പ്രതേക ഭംഗി ആണ് അത് കൊണ്ട് നീ എവിടെ എഴുതിയാലും അത് വായിക്കാൻ ആളുകൾ ഉണ്ടാകും

  2. Super story bro ?

  3. ❤️❤️

  4. നിധീഷ്

    മാലാഖ വീണ്ടും സൈറ്റിൽ വന്നതിൽ സന്തോഷം… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  5. നീലകുറുക്കൻ

    Hi MK

    Long time.. no see..

    Happy to see u back after Niyogam 3

  6. ത്രിലോക്

    ഹായ്..

  7. ബ്രോ നിങ്ങളുടെ ചില പഴയ കഥകൾ കിട്ടുന്നില്ല ദയവുചെയ്ത് ആ കഥകൾ വീണ്ടും ഒന്ന് സൈറ്റിൽ ഇടുമോ

    1. Hi bro welcome back. Happy to know that you started writing stories again. Very nice and thrilling start. Waiting for the next part

Comments are closed.