MOONLIGHT – l (മാലാഖയുടെ കാമുകൻ) 1356

“ആഹാ.. മോൾ ഇന്ന് അടിപൊളി ആയിട്ടുണ്ടല്ലോ.. എവിടെക്കാ ഇത്ര രാവിലെ..?”

അടുത്തുള്ള ഫ്ലാറ്റിലെ അഞ്ജലി ചേച്ചിയാണ്..

“എനിക്ക് ഇന്ന് ഒരു സെമിനാർ ഉണ്ട്.. അവിടെ എന്റെ ചില തിയറികൾ സയന്റിസ്റ്റുകൾക്ക് ഷെയർ ചെയ്യണം.. അമേരിക്കയിൽ നിന്നും വന്നവർ ആണ്‌ ചേച്ചി..”

അവൾ വാച്ച് നോക്കികൊണ്ട് മറുപടി കൊടുത്തു..

“ആഹാ കൊള്ളാം.. എന്നാലും മോളെ നിന്റെ ഈ ജോലിയും പഠനവും അലച്ചിലും എല്ലാം വിട്ട് ഒരു കല്യാണം കഴിക്ക്.. ഇപ്പോൾ തന്നെ വയസ് 25 ആയി..”

“പൊന്നു ചേച്ചി.. ഇതു കഴിഞ്ഞാൽ ഉടനെ കല്യാണം ആണ്‌.. അഭിനവ് കുറെ നാൾ ആയി കാത്തിരിക്കുന്നു..”

അവൾ ചിരിയോടെ പറഞ്ഞ ശേഷം നടന്ന് ലിഫ്റ്റിൽ കയറി. താഴെ പാർക്കിങ്ങിൽ ഇട്ട അവളുടെ കാറിൽ കയറി..

ടൗണിൽ കൂടെ വേഗത്തിൽ പാഞ്ഞ അവളുടെ കാർ എത്തി നിന്നത് “നാഷണൽ സ്പേസ് റിസേർച്” എന്നാ ബോർഡ് വച്ച വലിയ കെട്ടിടത്തിൽ ആണ്‌..

അവൾ കാർ പാർക്കിൽ ഇട്ട ശേഷം അകത്തേക്ക് നടന്നു…

“ഗുഡ് മോർണിംഗ് മാം..”

അവളുടെ പിഎ ജിയ ഓടി വന്നു അവളുടെ ഫയൽ വാങ്ങി..

അവൾ ഓഫീസിലേക്ക് നടന്നു.. നാഷണൽ സ്പേസ് റിസർച്ച് ആൻഡ് എക്സ്പ്ലോറേഷൻ ടീമിലെ ഒരു സയന്റിസ്റ്റ് ആണ്‌ ജൂഹി മൽഹൊത്ര..

അമ്മ തനി പാലക്കാടുകാരി ആണെങ്കിലും അവളുടെ അച്ഛൻ ഡൽഹിക്കാരൻ ആണ്‌..

ഓഫീസിൽ എത്തി അവൾ അവളുടെ സിസ്റ്റം ഓപ്പൺ ചെയ്തു.. വളരെ വേഗം അവളുടെ ചില പ്രധാനപ്പെട്ട തിയറികൾ ഒന്നുകൂടെ നോക്കി..

“മാം.. ടൈം ആയി…”

“ഓക്കേ ലെറ്റസ്‌ ഗോ..”

Updated: July 16, 2023 — 10:02 pm

72 Comments

  1. നീ എന്ത് എഴുതിയാലും അത് വായിക്കാൻ ഒരു പ്രതേക ഭംഗി ആണ് അത് കൊണ്ട് നീ എവിടെ എഴുതിയാലും അത് വായിക്കാൻ ആളുകൾ ഉണ്ടാകും

  2. Super story bro ?

  3. ❤️❤️

  4. നിധീഷ്

    മാലാഖ വീണ്ടും സൈറ്റിൽ വന്നതിൽ സന്തോഷം… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  5. നീലകുറുക്കൻ

    Hi MK

    Long time.. no see..

    Happy to see u back after Niyogam 3

  6. ത്രിലോക്

    ഹായ്..

  7. ബ്രോ നിങ്ങളുടെ ചില പഴയ കഥകൾ കിട്ടുന്നില്ല ദയവുചെയ്ത് ആ കഥകൾ വീണ്ടും ഒന്ന് സൈറ്റിൽ ഇടുമോ

    1. Hi bro welcome back. Happy to know that you started writing stories again. Very nice and thrilling start. Waiting for the next part

Comments are closed.