MOONLIGHT – l (മാലാഖയുടെ കാമുകൻ) 1354

ചെവി പൊട്ടും പോലെ ശക്തമായ ഒരു സൈറൺ കേട്ടപ്പോൾ അവൾ ദൂരേക്ക് നോക്കി…

അവരുടെ കപ്പലിന്റെ പുറകിൽ വലിയ ഒരു ചുവന്ന കപ്പൽ.. വല്ലാത്ത ഒരു അകൃതി.. അത് പതിയെ അടുത്തേക്ക് വരുന്നു..

അത് അവരുടെ കപ്പലിന് സാമാന്തരം ആയി വന്നു.. എന്നാൽ അല്പം അകലവും ഉണ്ട്..

“അതെന്താണ് ജെയിംസ്..? മെഡുസ? ഇതാണല്ലേ മെഡുസ..?

അതിന്റെ വശത്ത് എഴുതിയിരുന്ന പേര് വായിച്ച ജൂഹി ആകാംഷയോടെ ചോദിച്ചു..

“അതെ ജൂഹി അവൾ ആണ്‌ മെഡുസ.. അതൊരു ന്യൂക്ലീയർ പവേർഡ് ഐസ് ബ്രേക്കർ ഷിപ്പ് ആണ്‌.. ഏത് കടുത്ത ഐസു പാളിയും തകർത്തു മുൻപോട്ട് പോകാൻ അവൾക്ക് കഴിയും..ഇവൾ നമ്മളെ അവിടെ വളരെ പെട്ടെന്ന് തന്നെ എത്തിക്കും..”

ജെയിംസ് പുഞ്ചിരിയോടെ അവളെ നോക്കി പറഞ്ഞപ്പോൾ ജൂഹി ആകാംഷയോടെ കപ്പലിനെ നോക്കി.. ഐസ് ബ്രേക്കർ ഷിപ്പുകളെ പറ്റി അവൾ കേട്ടിട്ടുണ്ട്..

ശരിക്കും ഇവരുടെ ജോലി കടലിന്റെ മുകളിൽ കിടക്കുന്ന കട്ടിയുള്ള ഐസുകൾ തകർത്തു വഴി തെളിച്ചു പോവുക എന്നതാണ്.. അതിൽ ഏറ്റവും മികച്ചു നിൽക്കുന്ന ഐസ് ബ്രേക്കറുകൾ ആണ്‌ ന്യൂക്ലീയർ പവർ ഉപയോഗിച്ച് നീങ്ങുന്ന അതി ശക്തമായ കപ്പലുകൾ..

അതിലേക്ക് പോകാനുള്ള ഒരു ബോട്ട് താഴേക്ക് ഇറക്കിയിരുന്നു..

അവർ ആദ്യം കയറി. മറ്റൊരു ബോട്ടിൽ അവരുടെ ലഗെജുകൾ നിറച്ചു.. രണ്ടും മെഡുസയുടെ അടുത്തേക്ക് നീങ്ങി..

കടൽ ശാന്തം ആയത് കൊണ്ട് അവർ വേഗം തന്നെ മെഡുസയിൽ കയറിപ്പറ്റി..

അവർ അകത്തേക്ക് കയറിയതും ഹോൺ ഒന്ന് കൂടെ മുഴക്കി മെഡുസ മുൻപോട്ട് കുതിക്കാൻ തുടങ്ങി.. വലിയ ഒരു രഹസ്യം മറഞ്ഞിരിക്കുന്ന അന്റാർട്ടിക്കയുടെ ആരും കാണാത്ത ഒരിടത്തേക്ക്..

മെഡുസ മുൻപോട്ട് കുതിക്കുമ്പോൾ താൻ ഒരു അത്ഭുത ലോകത്ത് ആണെന്ന് ജൂഹിക്ക് തോന്നി..

Updated: July 16, 2023 — 10:02 pm

72 Comments

  1. നീ എന്ത് എഴുതിയാലും അത് വായിക്കാൻ ഒരു പ്രതേക ഭംഗി ആണ് അത് കൊണ്ട് നീ എവിടെ എഴുതിയാലും അത് വായിക്കാൻ ആളുകൾ ഉണ്ടാകും

  2. Super story bro ?

  3. ❤️❤️

  4. നിധീഷ്

    മാലാഖ വീണ്ടും സൈറ്റിൽ വന്നതിൽ സന്തോഷം… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  5. നീലകുറുക്കൻ

    Hi MK

    Long time.. no see..

    Happy to see u back after Niyogam 3

  6. ത്രിലോക്

    ഹായ്..

  7. ബ്രോ നിങ്ങളുടെ ചില പഴയ കഥകൾ കിട്ടുന്നില്ല ദയവുചെയ്ത് ആ കഥകൾ വീണ്ടും ഒന്ന് സൈറ്റിൽ ഇടുമോ

    1. Hi bro welcome back. Happy to know that you started writing stories again. Very nice and thrilling start. Waiting for the next part

Comments are closed.