MOONLIGHT – l (മാലാഖയുടെ കാമുകൻ) 1356

ആലിസ് അവളെ വിളിച്ചു കൊണ്ട് ഒരു റൂമിലേക്ക് ചെന്നു.. അവിടെ ബ്രെഡ്‌ മുട്ട ചില പഴങ്ങൾ സോസേജ് എല്ലാം വച്ചിരുന്നു. അവർ അത് കഴിച്ചു.. അതിന് ശേഷം വെറുതെ ഒന്ന് നടന്ന ശേഷം അവർ സംസാരിക്കാൻ വേണ്ടി ആലിസിന്റെ ക്യാബിനിൽ കയറി ഇരുന്നു.. എമ്മ കൂടെ അവിടേക്ക് വന്നു.

എമ്മ രണ്ട് കുട്ടികളുടെ അമ്മയാണ്.. ഭർത്താവ് ഒരു ക്ലാർക്ക് ആണ്‌.. ആകെ ഇരുപത്തി അഞ്ചു വയസേ ഉള്ളു അവൾക്ക്.. ആലിസ് വിവാഹിത അല്ല.. പക്ഷെ ഒരു ബോയ്ഫ്രണ്ട് ഉണ്ട്.. അവർ ഒരുമിച്ചാണ് താമസം..

ജൂഹി അവളുടെ ഫിയാൻസെ അവളെ ചതിച്ച കാര്യം പറഞ്ഞപ്പോൾ അവർ അവളെ അശ്വസിപ്പിച്ചു..

വളരെ വേഗം തന്നെ അവർ നല്ല കൂട്ട് ആയി.. അല്പം കഴിഞ്ഞപ്പോൾ ഒലിവറും ജാക്കും ജെയിംസും കൂടെ അവിടെ വന്നു..

അവർ എല്ലാം അവരുടെ റിസേർച് പഠനങ്ങൾ എല്ലാത്തിനെപ്പറ്റിയും സംസാരിച്ചു കൊണ്ടിരുന്നു..

കപ്പലിലെ രണ്ട് ദിവസം എന്ന് പറഞ്ഞിരുന്നു എന്നാലും അവർ കോർസ് മാറ്റി കുറച്ചു കൂടെ സൗകര്യം ഉള്ള ഒരിടത്തേക്ക് പോയിരുന്നു..

രണ്ട് ദിവസം നാല് ദിവസം ആയി.. ശരിക്കും ഏകദേശം ഏഴ് ദിവസം വേണം അവിടെ എത്താൻ എന്ന് ജൂഹിക്ക് അറിയാമായിരുന്നു.. പക്ഷെ ഇനി ഒരിടത്ത് എത്തിയാൽ റൂട്ട് മാറും..

Day 4. Antartica

“നമ്മൾ ഇപ്പോൾ അന്റാർട്ടിക്കയുടെ ഒരു ഭാഗത്ത് ആണ്‌. എല്ലാവരും റൂമിൽ ചെന്ന് വേഗം പാക്ക് ചെയ്തു തയ്യാറാവുക. 30 മിനുട്ട് ടൈം..”

ജെയിംസ് അത് പറഞ്ഞപ്പോൾ എല്ലാവരും റൂമിലേക്ക് ഓടി..

ജൂഹി വളരെ വേഗം ആണ്‌ പോയത്.. എല്ലാം വേഗം പാക്ക് ചെയ്തു വേഷം മാറി അവൾ പുറത്തേക്ക് വന്നു..

പുറത്ത് വന്നു എല്ലാവരും ഒരുമിച്ച് ഡെക്കിൽ നിന്നു.. കടൽ അല്ലാതെ വേറെ ഒന്നും ജൂഹി കണ്ടില്ല.. അവർ ആരും ഒന്നും പറയുന്നതും ഇല്ല..

Updated: July 16, 2023 — 10:02 pm

72 Comments

  1. നീ എന്ത് എഴുതിയാലും അത് വായിക്കാൻ ഒരു പ്രതേക ഭംഗി ആണ് അത് കൊണ്ട് നീ എവിടെ എഴുതിയാലും അത് വായിക്കാൻ ആളുകൾ ഉണ്ടാകും

  2. Super story bro ?

  3. ❤️❤️

  4. നിധീഷ്

    മാലാഖ വീണ്ടും സൈറ്റിൽ വന്നതിൽ സന്തോഷം… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  5. നീലകുറുക്കൻ

    Hi MK

    Long time.. no see..

    Happy to see u back after Niyogam 3

  6. ത്രിലോക്

    ഹായ്..

  7. ബ്രോ നിങ്ങളുടെ ചില പഴയ കഥകൾ കിട്ടുന്നില്ല ദയവുചെയ്ത് ആ കഥകൾ വീണ്ടും ഒന്ന് സൈറ്റിൽ ഇടുമോ

    1. Hi bro welcome back. Happy to know that you started writing stories again. Very nice and thrilling start. Waiting for the next part

Comments are closed.