MOONLIGHT – l (മാലാഖയുടെ കാമുകൻ) 1356

ഉണർന്നപ്പോൾ പിറ്റേന്ന് രാവിലെ പത്ത് മണി അടുപ്പിച്ചു ആയിരുന്നു.. അവൾ ഒന്ന് ഫ്രഷ് ആയി പുറത്തേക്ക് ഇറങ്ങി.. കപ്പലിന്റെ ഡെക്കിൽ ചെന്ന് നിന്നു.. ചുറ്റിനും നീല ജലം അല്ലാതെ വേറെ ഒന്നും കാണാനില്ല.. നല്ല തണുത്ത കാറ്റ് അടിക്കുന്നു..

“ഹേയ്.. ഗുഡ് മോർണിംഗ്..”

പിറകിൽ സ്വരം കേട്ടപ്പോൾ അവൾ തിരിഞ്ഞു നോക്കി. ആലിസ് ആണ്‌.. അവൾ ഈ തണുപ്പത്തും ഒരു ബനിയൻ മാത്രമാണ് ധരിച്ചിരിക്കുന്നത്.. അവളുടെ മാറിടങ്ങൾ വളരെ വെക്തം ആയി കാണാം..

“എന്തേലും കുഴപ്പം ഉണ്ടോ..?”

ജൂഹി അവളുടെ നെഞ്ചിലേക്ക് നോക്കിയത് കണ്ടിട്ട് ആണ്‌ ആലിസ് ഒരു ചിരിയോടെ അവളെ നോക്കി ചോദിച്ചത്.

“ഇല്ല പക്ഷെ ഈ തണുപ്പിൽ ഒരു ട്രാക്ക് പാന്റും ഒരു ബനിയനും മാത്രം എങ്ങനെ ഇട്ടു നടക്കുന്നു എന്ന് അതിശയം തോന്നി..”

ജൂഹി അത് പറഞ്ഞപ്പോൾ അവൾ ചിരിച്ചു..

“നമ്മൾ പോകുന്ന ഇടം മൈനസ് ആയിരിക്കും.. അതും മൈനസ് 20 വരെ ഒക്കെ വരും.. അവിടെ ഒരുപാട് തണവ പോയിട്ടുണ്ട്.. തണുപ്പ് ഇഷ്ടമാണ്..”

ആലിസ് അത് പറഞ്ഞപ്പോൾ ജൂഹി അവളെ ആകാംഷയോടെ നോക്കി.

“നമ്മൾ ഇപ്പോൾ പോകുന്ന സ്ഥലത്ത് നേരത്തെ പോയിട്ടുണ്ടോ..?”

“ഇല്ല.. അധികം ആരും പോകാത്ത ഒരിടം ആണ്‌.. ആരും പോയിട്ടില്ല എന്ന് തന്നെ തോന്നുന്നു.. അവിടെ സാധാരണ ഒരു കപ്പൽ പോലും പോകില്ല..”

“അപ്പോൾ നമ്മൾ എങ്ങനെ അവിടെ എത്തും..?”

“അതിനാണ് മെഡുസ.. എന്നാലും കുറച്ചു ദൂരം നമ്മൾ വണ്ടിയിൽ പോകേണ്ടി വരും.. ഐസിൽ കൂടെ പോകുന്ന വണ്ടികൾ..”

ജൂഹിക്ക് പേടി തോന്നി എങ്കിലും പുറത്ത് കാണിച്ചില്ല..

“വരൂ എന്തെങ്കിലും കഴിക്കാം..”

Updated: July 16, 2023 — 10:02 pm

72 Comments

  1. നീ എന്ത് എഴുതിയാലും അത് വായിക്കാൻ ഒരു പ്രതേക ഭംഗി ആണ് അത് കൊണ്ട് നീ എവിടെ എഴുതിയാലും അത് വായിക്കാൻ ആളുകൾ ഉണ്ടാകും

  2. Super story bro ?

  3. ❤️❤️

  4. നിധീഷ്

    മാലാഖ വീണ്ടും സൈറ്റിൽ വന്നതിൽ സന്തോഷം… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  5. നീലകുറുക്കൻ

    Hi MK

    Long time.. no see..

    Happy to see u back after Niyogam 3

  6. ത്രിലോക്

    ഹായ്..

  7. ബ്രോ നിങ്ങളുടെ ചില പഴയ കഥകൾ കിട്ടുന്നില്ല ദയവുചെയ്ത് ആ കഥകൾ വീണ്ടും ഒന്ന് സൈറ്റിൽ ഇടുമോ

    1. Hi bro welcome back. Happy to know that you started writing stories again. Very nice and thrilling start. Waiting for the next part

Comments are closed.