MOONLIGHT – l (മാലാഖയുടെ കാമുകൻ) 1356

അയാൾ അതിന് ശേഷം നല്ല ടെൻഷനിൽ ആയിരുന്നു. വിചാരിക്കുന്ന സമയത്ത് അവിടെ എത്തിയില്ല എങ്കിൽ ഒരുപക്ഷെ മറ്റുള്ള ആളുകൾ അവിടെ എത്തിയേക്കാം..

“എന്താണ് മെഡൂസ?”

ജൂഹി ആലിസിനോട് ചോദിച്ചു.. അവൾ ചിരിക്കുക ആണ്‌ ഉണ്ടായത്.

“കണ്ടറിയാം ജൂഹി..”

അവൾ അത് പറഞ്ഞപ്പോൾ ജൂഹി താഴേക്ക് നോക്കി.. ഒന്നും കാണുന്നില്ല. കടലിന്റെ മുകളിൽ കൂടെ ആണ്‌ പറക്കുന്നത് എന്ന് മാത്രം അറിയാം.. നല്ല വേഗത്തിൽ ആണ്‌..

കയറിയിട്ട് മണിക്കൂറോളം ആയി..

“ഓക്കേ മെഡൂസ കിട്ടിയിട്ടുണ്ട്.. അവളുടെ അടുത്തേക്ക് പോകാൻ ഉള്ള ഒരു ഷിപ്പ് ലൊക്കേഷൻ അടുത്ത് തന്നെയാണ്..”

പൈലറ്റ് അത് പറഞ്ഞപ്പോൾ ജൂഹി ആകാംഷയോടെ ഇരുന്നു.. വീണ്ടും കുറച്ചു പറന്ന ശേഷം.. ഹെലികോപ്റ്റർ താഴ്ന്നു..

അവൾ താഴേക്ക് നോക്കിയപ്പോൾ ഒരു കപ്പൽ താഴെ ഉണ്ട്… ക്രൂയ്‌സ് ഷിപ് അല്ല.. ചരക്ക് കപ്പൽ പോലെ ആണെന്ന് തോന്നി.

ഹെലികോപ്റ്റർ അതിന്റെ ഹെലിപാടിൽ പതിയെ ഇറങ്ങിയപ്പോൾ അവർ എല്ലാം ഇറങ്ങി.. ലഗെജ് എല്ലാം പുറത്ത് വച്ച ശേഷം അവരെ അവിടെ വിട്ട് ചോപ്പർ തിരികെ പറന്നു..

“രണ്ട് ദിവസം ഈ കപ്പലിൽ ആയിരിക്കും നമ്മൾ.. റൂം ഇവർ കാണിച്ച് തരും ജൂഹി…”

ജെയിംസ് അത് പറഞ്ഞപ്പോൾ അവൾ തല കുലുക്കി.
അതി കഠിനമായ മഞ്ഞും കാറ്റും കാരണം അന്റാർട്ടിക്കയിലേക്ക് നിലവിൽ അവിടെ നിന്നും പോകാൻ നല്ല ബുദ്ധിമുട്ട് ആയിരുന്നു എന്ന് ജൂഹിക്ക് മനസിലായി…

അവൾക്ക് കിട്ടിയത് ഒരു ഇടത്തരം ക്യാബിൻ ആയിരുന്നു. ഉള്ളിൽ ബാത്രൂം എല്ലാം ഉണ്ട്.. കടൽ ചൊരുക്കുമോ എന്നൊരു ഭയം ഉണ്ടായിരുന്നു എങ്കിലും കുഴപ്പം ഒന്നും ഉണ്ടായില്ല..

അവൾ വേഗം തന്നെ ബെഡിൽ മൂടി പുതച്ച് കിടന്നു..

Updated: July 16, 2023 — 10:02 pm

72 Comments

  1. നീ എന്ത് എഴുതിയാലും അത് വായിക്കാൻ ഒരു പ്രതേക ഭംഗി ആണ് അത് കൊണ്ട് നീ എവിടെ എഴുതിയാലും അത് വായിക്കാൻ ആളുകൾ ഉണ്ടാകും

  2. Super story bro ?

  3. ❤️❤️

  4. നിധീഷ്

    മാലാഖ വീണ്ടും സൈറ്റിൽ വന്നതിൽ സന്തോഷം… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  5. നീലകുറുക്കൻ

    Hi MK

    Long time.. no see..

    Happy to see u back after Niyogam 3

  6. ത്രിലോക്

    ഹായ്..

  7. ബ്രോ നിങ്ങളുടെ ചില പഴയ കഥകൾ കിട്ടുന്നില്ല ദയവുചെയ്ത് ആ കഥകൾ വീണ്ടും ഒന്ന് സൈറ്റിൽ ഇടുമോ

    1. Hi bro welcome back. Happy to know that you started writing stories again. Very nice and thrilling start. Waiting for the next part

Comments are closed.