MOONLIGHT – l (മാലാഖയുടെ കാമുകൻ) 1356

“നല്ല തണുപ്പ് ഉണ്ടാകും.. ജൂഹി തായർ അല്ലെ..? ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലല്ലോ..?

“അതെ ജെയിംസ്.. ഞാൻ ഓക്കേ ആണ്‌..”

അവൾ മറുപടി കൊടുത്തു..

“നല്ലത്..എന്നാൽ കൃത്യം പത്ത് മണിക്ക് തയാറായി താഴേക്ക് വരണം.. എല്ലാം എടുക്കണം. ഒന്നും മറക്കണ്ട..”

“ഓക്കേ ജെയിംസ്..”

ഒരുമിച്ച് ഭക്ഷണം കഴിച്ച ശേഷം അവർ പിരിഞ്ഞു.. അവൾ മുകളിൽ എത്തി വീട്ടിലേക്ക് ഒന്ന് വിളിച്ചു.. ഇനി കുറച്ചു നാൾ വിളിക്കാൻ സാധ്യത ഇല്ല എന്ന് അവരെ പറഞ്ഞു മനസ്സിലാക്കി..

വേഷം മാറി.. ഉള്ളിൽ കട്ടിയുള്ള ചൂട് നിലനിർത്തുന്ന ഒരു വസ്ത്രവും പുറമെ ലെദർ ജാക്കറ്റും കാലുകളിൽ മുട്ട് വരെ എത്തുന്ന ബൂട്ടും ധരിച്ചു അവൾ ട്രോളി എടുത്ത ശേഷം താഴേക്ക് ചെന്നു..

അതെ വേഷത്തിൽ തന്നെ അവർ അഞ്ചു പേരും അവിടെ നിന്നിരുന്നു..

“എന്നാൽ പോകാം.. ഒരുമിച്ച് നിൽക്കണം.. എന്ത് വന്നാലും..”

“ഓക്കേ ബോസ്സ്..!

എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞ ശേഷം ഒരു വലിയ വാഹനത്തിൽ കയറി.. അത് കുറച്ചു ദൂരം മുൻപിലേക്ക് ഓടിയ ശേഷം ഒരു വലിയ ഗ്രൗണ്ടിൽ എത്തി നിന്നു.

പുറപ്പെടാൻ തയാറായി വലിയ ഒരു ഹെലികോപ്റ്റർ അവിടെ കാത്തു നിന്നിരുന്നു.. ട്രോളികൾ ഉള്ളിൽ വച്ച ശേഷം അവർ എല്ലാവരും ഹെലികോപ്റ്ററിൽ കയറി.. ജെയിംസ് മുൻപിൽ ആണ്‌ ഇരുന്നത്..

വൈകാതെ തന്നെ അത് അവരെയും കൊണ്ട് പറന്നു ഉയർന്നു..

“പോകുന്ന വഴിയിൽ കപ്പൽ പോകില്ല എന്നാണ് അറിവ്… കനത്ത ഐസു പാളികൾ കടലിൽ ഉണ്ട്..”

പൈലറ്റ് ജെയിംസിനോട് പറഞ്ഞപ്പോൾ ജെയിംസ് വേറെ ആരെയോ വിളിച്ചു..

“മെഡൂസ കിട്ടുമോ എന്ന് നോക്ക്..”

Updated: July 16, 2023 — 10:02 pm

72 Comments

  1. നീ എന്ത് എഴുതിയാലും അത് വായിക്കാൻ ഒരു പ്രതേക ഭംഗി ആണ് അത് കൊണ്ട് നീ എവിടെ എഴുതിയാലും അത് വായിക്കാൻ ആളുകൾ ഉണ്ടാകും

  2. Super story bro ?

  3. ❤️❤️

  4. നിധീഷ്

    മാലാഖ വീണ്ടും സൈറ്റിൽ വന്നതിൽ സന്തോഷം… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  5. നീലകുറുക്കൻ

    Hi MK

    Long time.. no see..

    Happy to see u back after Niyogam 3

  6. ത്രിലോക്

    ഹായ്..

  7. ബ്രോ നിങ്ങളുടെ ചില പഴയ കഥകൾ കിട്ടുന്നില്ല ദയവുചെയ്ത് ആ കഥകൾ വീണ്ടും ഒന്ന് സൈറ്റിൽ ഇടുമോ

    1. Hi bro welcome back. Happy to know that you started writing stories again. Very nice and thrilling start. Waiting for the next part

Comments are closed.