MOONLIGHT – l (മാലാഖയുടെ കാമുകൻ) 1356

“നമ്മൾ അര മണിക്കൂർ കൊണ്ട് ക്രൈസ്റ്റ് ചർച്ചിൽ ലാൻഡ് ചെയ്യും..”

“ഓ…”

അവൾ ചെയർ നിവർത്തി നേരെ ഇരുന്നു..

വിമാനം എടുത്തപ്പോൾ ഒന്ന് ഉറങ്ങി.. പിന്നെ എഴുന്നേറ്റ് രണ്ട് തവണ ഫുഡും കഴിച്ചു ഒരു കൊച്ച് ഗ്ലാസ്‌ വിസ്കി കൂടെ കുടിച്ചു കിടന്നതാണ്..

അവൾ ഒന്ന് ഫ്രഷ് ആയി വന്നു.. ക്ഷീണം മാറാൻ ഒരു ഫ്രഷ് ജ്യൂസ് കൂടെ കുടിച്ച ശേഷം അവൾ അങ്ങ് താഴെ കാണുന്ന കിവികളുടെ നാടിനെ നോക്കി ഇരുന്നു.. വിമാനം വളരെ താഴ്ന്നാണ് പറക്കുന്നത്..

ലാൻഡ് ചെയ്തതും അവർ വേഗം ഇറങ്ങി അവിടെ കാത്തു കിടന്ന രണ്ട് വലിയ കാറിൽ കയറി..

അത് നേരെ എയർപോർട്ടിനു പുറത്തേക്ക് പോയി.. വലിയ ഒരു കെട്ടിടത്തിൽ കയറി നിന്നു..

“ജൂഹി ഒന്ന് വിശ്രമിച്ചോളൂ.. ഇന്ന് രാത്രി നമ്മൾ അടുത്ത യാത്ര തുടങ്ങും..”

ജെയിംസ് ജൂഹിക്ക് ഒരു റൂം കാണിച്ചു കൊടുത്തു.. അവൾ അകത്ത് കയറി കുളിച്ച് വേഷം മാറി.. അപ്പോഴേക്കും ഭക്ഷണം വന്നിരുന്നു. അവൾ അതും കഴിച്ചു ഒന്നുകൂടെ കിടന്നു..

രാത്രി ആയപ്പോൾ അവളുടെ അളവിന് പാകം ആയ ചില വസ്ത്രങ്ങൾ അവളുടെ റൂമിൽ എത്തി..

മികച്ച രീതിയിൽ ഉള്ള തണുപ്പ് ഏൽക്കാത്ത ബൂട്ടുകളും ലെദർ ട്രൗസഴ്സും പിന്നെ ഫുൾ സ്ലീവ് ജാക്കറ്റ്.. അതുപോലെ മഞ്ഞിൽ ഉപകരിക്കുന്ന മറ്റു വസ്തുക്കളും.. ചില മെഡിസിനുകളും..

അവൾ എല്ലാം ഒന്ന് ട്രൈ ചെയ്ത ശേഷം താഴേക്ക് ചെന്നു.. ജെയിംസ് കാത്തിരിക്കുന്നുണ്ടായിരുന്നു..

അവൾ ചെന്നതും ആലിസ് എമ്മ ഒലിവർ ജാക്ക് എന്നിവർ കൂടെ അവിടെ വന്നു..

Updated: July 16, 2023 — 10:02 pm

72 Comments

  1. നീ എന്ത് എഴുതിയാലും അത് വായിക്കാൻ ഒരു പ്രതേക ഭംഗി ആണ് അത് കൊണ്ട് നീ എവിടെ എഴുതിയാലും അത് വായിക്കാൻ ആളുകൾ ഉണ്ടാകും

  2. Super story bro ?

  3. ❤️❤️

  4. നിധീഷ്

    മാലാഖ വീണ്ടും സൈറ്റിൽ വന്നതിൽ സന്തോഷം… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  5. നീലകുറുക്കൻ

    Hi MK

    Long time.. no see..

    Happy to see u back after Niyogam 3

  6. ത്രിലോക്

    ഹായ്..

  7. ബ്രോ നിങ്ങളുടെ ചില പഴയ കഥകൾ കിട്ടുന്നില്ല ദയവുചെയ്ത് ആ കഥകൾ വീണ്ടും ഒന്ന് സൈറ്റിൽ ഇടുമോ

    1. Hi bro welcome back. Happy to know that you started writing stories again. Very nice and thrilling start. Waiting for the next part

Comments are closed.